Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Chanakya niti: ദാമ്പത്യത്തില്‍ പുരുഷന് ആത്യന്തികമായി വേണ്ടത്; ഇതില്ലെങ്കില്‍ ജീവിതം കുട്ടിച്ചോറാവും
ദാമ്പത്യ ജീവിതം എന്നത് പരസ്പരം മനസ്സിലാക്കി ക്ഷമയോടേയും സന്തോഷത്തോടേയും മുന്നോട്ട് പോവേണ്ട ഒന്നാണ്. ലോകം കണ്ട മികച്ച തത്വ ചിന്തകന്മാരില് ഒരാളായ ചാണക്യനും ജീവിതത്തിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് തന്റെ നീതി ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഉള്ള ചാണക്യന്റെ ഉപദേശങ്ങള്‍ നിരവധിയാണ്. ഇതെല്ലാം തന്നെ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുമുണ്ട്.
എല്ലാ വെല്ലുവിളികളേയും തരണം ചെയ്ത് സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ചാണക്യന് ചില കാര്യങ്ങളെക്കുറിച്ച് പറയുന്നു. ദാമ്പത്യത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷനാണ് ഈ ഗുണം ഏറ്റവും കൂടുതല്‍ വേണ്ടതും. എന്നാല്‍ മാത്രമേ ശാശ്വതമായ ഒരു ബന്ധം നിലനില്ക്കുകയുള്ളൂ എന്നാണ് ചാണക്യന് പറയുന്നതും. ക്ഷമയെക്കുറിച്ചാണ് ചാണക്യന് ദാമ്പത്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായി സൂചിപ്പിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ധനം കുമിഞ്ഞ് കൂടും, ബിസിനസ് വന്‍ലാഭത്തില്‍: ധൈര്യത്തില്‍ ചിലവാക്കാം, ഇരട്ടിയായി തിരിച്ച് കിട്ടും
ദാമ്പത്യത്തില്‍ ക്ഷമയുടെ പങ്ക്
ഏതൊരു ദാമ്പത്യത്തിലും ക്ഷമ പ്രധാനമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ അക്ഷമയോടെ പെരുമാറുമ്പോള്‍ അത് ആ ബന്ധത്തെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പലപ്പോഴും എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാനും ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ കൈകാര്യം ചെയ്യുന്നതിനും ക്ഷമ അനിവാര്യം തന്നെയാണ്. അതിന് ഏറ്റവും അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിന് ക്ഷമ അത്യാവശ്യമാണെന്ന് ദാമ്പത്. ജീവിതം നിങ്ങളെ പഠിപ്പിക്കുന്നു.
ബന്ധങ്ങളില്‍ സ്ഥിരോത്സാഹം
ക്ഷമയോടൊപ്പം തന്നെ ഒരു ഭര്‍ത്താവിന് ഏറ്റവും അനിവാര്യമായി വേണ്ട ഒന്നാണ് സ്ഥിരോത്സാഹവും.പലപ്പോഴും ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നതും സ്ഥിരോത്സാഹത്തെക്കുറിച്ചാണ്. ഒരു ബന്ധം ഏത് ബുദ്ധിമുട്ടുകള്‍ക്കിടയിലും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ബന്ധങ്ങളില്‍ സ്ഥിരോത്സാഹം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ അതിന്റേയും അടിസ്ഥാനം ക്ഷമ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ദാമ്പത്യത്തില്‍ നിസ്സാരമായി കാണേണ്ടതുമല്ല.
പരസ്പരം മനസ്സിലാക്കുക
പരസ്പരം മനസ്സിലാക്കുക എന്നത് ദാമ്പത്യത്തില്‍ വളരെയധികം അനിവാര്യം തന്നെയാണ്. അതില്‍ പ്രത്യേകം പുരുഷന് തന്നെ കൂടുതല്‍ മനസ്സിലാക്കണം എന്നതാണ് സ്ത്രീ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഭാര്യക്ക് ശ്രദ്ധയും പരിഗണനയും നല്‍കണം എന്നത് തന്നെയാണ് ചാണക്യന് പറയുന്നത്. പലപ്പോഴും ഇത് നിങ്ങള്‍ തമ്മിലുള്ള വൈകാരിക അടുപ്പത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അല്ലാത്ത പക്ഷം ജീവിതത്തില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ബന്ധം നശിക്കുകയും ചെയ്യുന്നു.
പരസ്പര ബഹുമാനത്തിന്റെ പ്രാധാന്യം
ദാമ്പത്യ ജീവിതത്തില്‍ പരസ്പര ബഹുമാനം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം അത് വിവാഹ ജീവിതത്തെ തകര്‍ക്കുന്നു. പുരുഷന് സ്ത്രീക്കും സ്ത്രീ പുരുഷനും ബഹുമാനം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലപ്പോഴും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന തലത്തിലേക്കാണ് ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ എത്തിക്കുന്നത്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
കൃത്യമായ ആശയവിനിമയം
കൃത്യമായ ആശയവിനിമയം നടത്തുന്നതും വിവാഹ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളുണ്ടാക്കുന്നു. കൂടാതെ ഇത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു എന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. കൃത്യമായ ആശയവിനിമയം നടത്തുന്നത് വഴി അത് ജീവിതത്തില്‍ കൂടുതല്‍ ആഴങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ദാമ്പത്യത്തില്‍ ശ്രദ്ധിക്കണം എന്നാണ് ചാണക്യന് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
