Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ധനം കുമിഞ്ഞ് കൂടും, ബിസിനസ് വന്‍ലാഭത്തില്‍: ധൈര്യത്തില്‍ ചിലവാക്കാം, ഇരട്ടിയായി തിരിച്ച് കിട്ടും
നവംബര്‍ മാസത്തില്‍ സാമ്പത്തികമായി ആര്‍ക്കൊക്കെ നേട്ടങ്ങളുണ്ടാവുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. നവംബര്‍ മാസഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വരുന്ന 30 ദിവസവും സാമ്പത്തികമായി മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്ന ചില രാശിക്കാരുണ്ട്. അത് കൂടാതെ നെഗറ്റീവ് ഫലങ്ങള്‍ നിലനില്ക്കുന്നവരും ഉണ്ട്.
സാമ്പത്തിക നേട്ടങ്ങളും നഷ്ടങ്ങളും നവംബര്‍ മാസത്തില്‍ നിങ്ങളെ എപ്രകാരം കാത്തിരിക്കുന്നു എന്നത് പലര്‍ക്കും മുന്‍കൂട്ടി അറിയാന്‍ താല്‍പ്പര്യം കാണും. എന്നാല്‍ അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് നവംബറില്‍ സാമ്പത്തിക രാശിഫലം എന്നും നമുക്ക് നോക്കാം.

ശുക്രന് ധനു രാശിയിലേയ്ക്ക്; അറിയാം 12 രാശിഫലങ്ങള്‍
മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ സാമ്പത്തികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവര്‍ക്ക് ധനനേട്ടം വളരെ പെട്ടെന്നാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല കൃത്യമായി കണ്ടറിഞ്ഞ് ചിലവാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. എല്ലാ കാര്യത്തിലും കൃത്യമായി ബജറ്റ് കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ സാമ്പത്തിക കാര്യത്തില്‍ ഉണ്ടാവുന്നു. കൂടാതെ ഇവര്‍ എപ്പോഴും പണം സമ്പാദിക്കുന്ന കാര്യത്തില്‍ ഉത്സാഹം കാണിക്കുന്നു. കൂടാതെ ആഢംബര വസ്തുക്കളോടുള്ള താല്‍പ്പര്യം ഇവര്‍ക്ക് കൂടുതലായിരിക്കും. അതോടൊപ്പം തന്നെ കൂടുതല്‍ കാലം പണത്തിന്റെ പുറകേ നടക്കുന്നവരും ആയിരിക്കും.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അത്ര അനുകൂല സമയമായിരിക്കില്ല ഈ മാസം ഉണ്ടാവുന്നത്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. പൊതുവേ മോശം സമയമാണ് സമ്പത്തിന്റെ കാര്യത്തിലുണ്ടാവുന്നത്.
കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടതായി വരുന്നു. എല്ലാ അര്‍ത്ഥത്തിലും നാം ശ്രദ്ധിച്ച് നീങ്ങിയില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്താം.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം സമ്പത്ത് കൊണ്ട് സ്വന്തമാക്കാന്‍ സാധിക്കുന്നു. സൗന്ദര്യത്തിന് വേണ്ടി ധാരാളം പണം ചിലവാക്കുന്നവരായിരിക്കും ഇവര്‍. കൂടാതെ എല്ലാ സാമ്പത്തിക നേട്ടങ്ങള്‍ക്കും കാരണമാവുന്ന ഒരു മാസമാണ് നവംബര്‍ മാസം.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ ഈ മാസം വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം ്ത് കൂടുതല്‍ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. ഏത് കാര്യത്തിനും രണ്ട് തവണ ആലോചിച്ച ശേഷം മാത്രമേ പണം ചിലവാക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നു. ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങള്‍ക്കും പണം ചിലവാക്കുന്നതിന്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും സാമ്പത്തികമായ കാര്യങ്ങളില്‍ ഇവര്‍ക്ക് അനുകൂലമായ ഫലങ്ങളുണ്ടാവുന്നു. ബിസിനസിലെ നേട്ടങ്ങള്‍ പലതും ഗംഭീരമായിരിക്കും. ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വരുന്ന ഒരു മാസത്തോളം ഗുണഫലങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടി നീക്കി വെക്കുന്നതിലേക്ക് എത്തും. ഏത് കാര്യത്തിലും അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. ഭാവിയില്‍ പണത്തിന്റെ കാര്യത്തില്‍ യാതൊരു പ്രതിസന്ധികളും ഇവരെ തേടി വരില്ല.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ഒരു സമയമാണ്. അത് മാത്രമല്ല പണം പല തരത്തില്‍ കൈയ്യില്‍ നിന്ന് നഷ്ടപ്പെടാം. ഇതെല്ലാം തന്നെ നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. ആഢംബര കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് വരുന്ന ഒരു മാസം സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ഒരു രൂപ പോലും ചിലവാക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക ്എത്താത്ത വിധത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാരില്‍ വരുന്ന മാസം പണം ധാരാളം ചിലവായിപ്പോവാം. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അതൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തുന്നു. പലപ്പോഴും സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് ചിന്തിച്ച് മുന്നോട്ട് പോയാല്‍ അതില്‍ നിന്ന് മോചനം ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവേണ്ടതാണ്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാവുന്ന സമയമാണ്. എല്ലാതരത്തിലുള്ള നേട്ടങ്ങളും ഒരുമിച്ച് വരുന്ന സമയമാണ് നവംബര്‍ മാസം. സാമ്പത്തിക സ്ഥിരത ആഗ്രഹിക്കുന്നവരെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. നിക്ഷേപങ്ങളെല്ലാം തന്നെ കൃത്യമായിരിക്കണം. അല്ലാത്തിടത്തോളം കാലം നഷ്ടത്തിലേക്കുള്ള പ്രവണത വര്‍ദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications