Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: ഭാര്യ, പണം..സംതൃപ്തി വയ്ക്കണം ഇവയില്‍, അസംതൃപ്തി ഈ കാര്യങ്ങളിലും
ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ചാണക്യന് അറിവുണ്ടായിരുന്നു. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന് തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യനീതി.
നിങ്ങള്‍ വിശദമായി ഇത് നോക്കുകയാണെങ്കില്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന ധാരാളം പാഠങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാന്‍ സാധിക്കും. ജീവിതത്തില്‍ വിജയിക്കാനായി ചാണക്യന് നിര്‍ദേശിക്കുന്ന ചില വഴികളുണ്ട്.
ജീവിതത്തില്‍ സംതൃപ്തിയുടെയും അസംതൃപ്തിയുടെയും ആവശ്യകതയെക്കുറിച്ച് ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. അതായത്, ഏതൊക്കെ കാര്യങ്ങളില്‍ നാം സംതൃപ്തരാകണം, എവിടെയാണ് അസംതൃപ്തി നിലനിര്‍ത്തേണ്ടത് എന്നൊക്കെ ഇതില്‍ പറയുന്നുണ്ട്. ചില സ്ഥലങ്ങളില്‍, ഒരു വ്യക്തി അതൃപ്തനായിരിക്കണം.
കാരണം അവരെ ജീവിതത്തില്‍ മുന്നോട്ട് കൊണ്ടുപോകാനും അവര്‍ക്ക് നല്ലത് ചെയ്യാനും അസംതൃപ്തി ആവശ്യമാണ്. അതേസമയം, വിജയകരവും ആദര്‍ശപരവുമായ ജീവിതം നയിക്കാന്‍ അവരെ സഹായിക്കുന്ന പല കാര്യങ്ങളിലും സംതൃപ്തി ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്. ചാണക്യനീതി പ്രകാരം ഏതൊക്കെ കാര്യങ്ങളില്‍ നിങ്ങള്‍ തൃപ്തിപ്പെടണമെന്നും ഏതൊക്കെ കാര്യങ്ങളില്‍ അസംതൃപ്തരാകണമെന്നും നോക്കാം.

ഈ കാര്യങ്ങളില്‍ അസംതൃപ്തി വേണം - അറിവ്
വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കാര്യത്തില്‍ ഒരു വ്യക്തി എപ്പോഴും അസംതൃപ്തരായിരിക്കണം. അറിവിന്റെ കാര്യത്തില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍, നിങ്ങള്‍ കൂടുതല്‍ അറിവ് നേടാനായി പ്രയത്നിക്കും. അങ്ങനെ നിങ്ങള്‍ കഴിവുള്ളവരുമായി മാറും. വിദ്യാഭ്യാസവും അറിവും ഭാവിയില്‍ നിങ്ങളെ ബഹുമാനവും സമ്പത്തും നേടാന്‍ സഹായിക്കുന്നു.

ദാനം
ദാനം ചെയ്യുന്നതില്‍ നാം എപ്പോഴും തൃപ്തരാകരുത്. കാരണം ദാനം ചെയ്യുന്നതിലൂടെ നമുക്ക് പുണ്യം ലഭിക്കും, നമ്മുടെ ആദര്‍ശങ്ങളാല്‍ ജീവിതം മെച്ചപ്പെടുന്നു. ആളുകള്‍ക്ക് നന്മ ചെയ്യാനും, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും നിങ്ങള്‍ മുന്നോട്ട് പോകുന്നു.

ആരാധന
ഈശ്വരനാമം ജപിക്കുന്നതിലും ആരാധിക്കുന്നതിലും നിങ്ങള്‍ തൃപ്തരാകരുത്. നിങ്ങള്‍ എത്രത്തോളം ദൈവത്തെ ആരാധിക്കുന്നുവോ അത്രയധികം നിങ്ങള്‍ സ്വയം നന്മ ചെയ്യും. അതുകൊണ്ടാണ് എത്ര മന്ത്രം ജപിച്ചാലും ദൈവത്തെ ആരാധിച്ചാലും നിങ്ങള്‍ തൃപ്തിപ്പെടരുത്. വീണ്ടും വീണ്ടും ആരാധന തുടരുക.

ഈ കാര്യങ്ങളില്‍ തൃപ്തിപ്പെടണം - ഭാര്യ
ഭാര്യ സുന്ദരിയല്ലെങ്കില്പ്പോലും, ഒരു പുരുഷന് തന്റെ ഭാര്യയില്‍ സംതൃപ്തനായിരിക്കണമെന്നും മറ്റൊരു സ്ത്രീയോട് ഒരിക്കലും ആകര്‍ഷണം തോന്നരുതെന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. അല്ലാത്തപക്ഷം, നിങ്ങള്‍ കഷ്ടതകള്‍ ക്ഷണിച്ചുവരുത്തും. നിങ്ങളുടെ സ്വഭാവത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത് നിങ്ങളുടെ ബഹുമാനത്തെ ഹനിക്കും.

ഭക്ഷണം
നിങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തില്‍ എപ്പോഴും നിങ്ങള്‍ സംതൃപ്തരായിരിക്കണം. ഇത് മാത്രമല്ല, ഏത് സാഹചര്യത്തിലും ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയും വേണം. ഭക്ഷണത്തോട് ഒരിക്കലും മോശമായ കാര്യങ്ങള്‍ ചെയ്യരുത്. നിങ്ങളുടെ പാത്രത്തില്‍ ഭക്ഷണം ബാക്കി വയ്ക്കരുത്. ദൈവം നിങ്ങള്‍ക്ക് ധാരാളം ഭക്ഷണം നല്‍കിയതില്‍ നിങ്ങള്‍ ഭാഗ്യവാനാണെന്ന് കരുതുക.

സമ്പാദ്യം
ഒരു വ്യക്തി തന്റെ വരുമാനത്തില്‍ എപ്പോഴും സംതൃപ്തനായിരിക്കണം. ഒരാള്‍ക്ക് കിട്ടുന്നതില്‍ അയാള്‍ സന്തോഷിക്കണം. നിങ്ങളുടെ വീട്ടിലെ ചെലവുകള്‍ വരുമാനത്തിനനുസരിച്ച് സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. എന്നാല്‍ ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ശ്രമങ്ങള്‍ നടത്തണം. അത്യാഗ്രഹമോ മറ്റുള്ളവരുടെ സമ്പത്തില്‍ അസൂയപ്പെടുന്നതോ നല്ല കാര്യമല്ല.



Click it and Unblock the Notifications

