Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
chanakya niti: ഭാര്യയുടെ പിടിപ്പുകേട്, മാനസികനില; വിവാഹശേഷം പരസ്ത്രീ ബന്ധത്തിലേക്ക് നയിക്കുന്ന 6 കാരണം
chanakya niti: ചാണക്യനീതി വളരെ കര്‍ശനമാണ്. എന്നാല്‍ നിങ്ങള്‍ ഈ തത്വം പിന്തുടരുകയാണെങ്കില്, നിങ്ങളുടെ ജീവിതം സന്തോഷകരമാകും. ചാണക്യന്റെ തത്ത്വങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണ്. ജീവിതവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ചാണക്യനീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുള്ള ശക്തമായ ബന്ധം നിലനിര്‍ത്തുന്നതിനുള്ള നിയമങ്ങളും ഇതിലുണ്ട്.
വിവാഹശേഷം സ്ത്രീയും പുരുഷനും മറ്റൊരാളിലേക്ക് ആകൃഷ്ടരാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ ആകര്‍ഷണം ആരാധനയ്ക്ക് അപ്പുറത്തേക്ക് പോകുമ്പോള്‍, സമൂഹം ഒട്ടും അംഗീകരിക്കാത്ത ഒരു പുതിയ ബന്ധത്തിന് വഴിവയ്ക്കുന്നു.
അത്തരം ബന്ധങ്ങള്‍ നിങ്ങളുടെ ദാമ്പത്യം തകര്‍ക്കും. കാലത്തിനനുസരിച്ച് ബന്ധങ്ങളില്‍ കയ്പ്പ് വന്നു തുടങ്ങുന്നു, ബന്ധം പഴയതുപോലെ മധുരമായി നിലനില്‍ക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വീട്ടിലെ സ്ത്രീയായാലും വീടിന് പുറത്തുള്ള പുരുഷനായാലും മധുരം തേടാന്‍ തുടങ്ങും. ഇവിടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ച് പല കാര്യങ്ങളും ചാണക്യന് പറഞ്ഞിട്ടുണ്ട്.
ചില കാരണങ്ങളാല്‍ വിവാഹിതരായ പുരുഷന്മാര് മറ്റ് സ്ത്രീകളിലേക്ക് ആകൃഷ്ടരാകുന്നുവെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം വിവാഹശേഷം പുരുഷന്മാര് മറ്റ് സ്ത്രീകളിലേക്ക് ആകൃഷ്ടരാകുന്നതിനുള്ള 6 കാരണം ഇതാണ്.

ആകര്‍ഷണക്കുറവ്
പലപ്പോഴും വിവാഹശേഷം പങ്കാളിയോടുള്ള ആകര്‍ഷണം കുറയുന്നതായി തോന്നുന്നു. പങ്കാളിയുടെ ശരീരഭാരം കൂടുകയോ ശാരീരിക അസ്വസ്ഥതകള്‍ മൂലമോ അവരോടുള്ള ആകര്‍ഷണം കുറയുന്നു. അതിന്റെ ചുവടുപിടിച്ച് ചിലപ്പോള്‍ ഭര്ത്താക്കന്മാര് അന്യസ്ത്രീകളെ തേടിയിറങ്ങുന്നു.

മാനസിക അകല്‍ച്ച
ഒരു ദാമ്പത്യ ബന്ധത്തില്‍ മറ്റ് സന്തോഷത്തോടൊപ്പം മാനസിക സന്തോഷവും പ്രധാനമാണ്. അതിന്റെ അഭാവം ആ ബന്ധത്തെ തകര്‍ക്കുന്നു. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം ശ്രദ്ധിക്കാതിരിക്കുകയും പരസ്പരം സമയം നല്‍കാതിരിക്കുകയും അല്ലെങ്കില്‍ പരസ്പരം പോരായ്മകള്‍ മാത്രം കാണുകയും ചെയ്യുമ്പോള്‍, അത്തരം ബന്ധങ്ങള്‍ അധികകാലം നിലനില്‍ക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, ഏതൊരു സ്ത്രീയും പുരുഷനും പുതിയ സന്തോഷം തേടാന്‍ തുടങ്ങും.

വിശ്വാസക്കുറവ്
ദാമ്പത്യത്തിന്റെ ഏറ്റവും വലിയ ശക്തി വിശ്വസ്തതയാണ്. പങ്കാളികള്‍ തമ്മില്‍ പരസ്പര വിശ്വാസമുള്ള ഒരു ബന്ധം എക്കാലവും നിലനില്ക്കും. എന്നാല്‍, വിശ്വസ്തത ഒരിക്കല്‍ തകര്‍ന്നാല്‍ അത് വിളക്കിച്ചേക്കാന് പ്രയാസമാണ്. പങ്കാളികള്‍ തമ്മില്‍ വിശ്വാസം തകര്‍ക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നു.
സാഹചര്യം നിയന്ത്രിച്ചില്ലെങ്കില്‍, പിന്നീട് പുരുഷന്മാര് വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. വിവാഹ ജീവിതത്തിന്റെ ഏറ്റവും വലിയ ശക്തി വിശ്വാസമാണ്. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ വിശ്വാസമില്ലെങ്കില്‍, ഈ ബന്ധം പുരോഗമിക്കാന്‍ കഴിയില്ല. വീടിന് പുറത്ത് ബന്ധങ്ങള്‍ തേടുന്നതിന് ഒരു കാരണം ഇതാണ്.

ശാരീരിക അസംതൃപ്തി
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ശാരീരിക ബന്ധം പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇരുവരും തമ്മിലുള്ള ശീരീരിക ബന്ധത്തിന്റെ അഭാവം ദാമ്പത്യത്തില്‍ വിള്ളല്‍ സൃഷ്ടിക്കും. ഇതുകാരണം പുരുഷന്മാര് അന്യ സ്ത്രീകളെ തേടിയിറങ്ങുന്നു. ഇത് പിന്നീട് ബന്ധം തകര്‍ക്കാനും കാരണമാകും.

സ്നേഹക്കുറവ്
ചാണക്യന് പറയുന്നതനുസരിച്ച്, കാലക്രമേണ ദാമ്പത്യബന്ധത്തില്‍ പഴയ സ്നേഹം നശിക്കുന്നു. അകല്‍ച്ച പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഭാര്യാഭര്ത്താക്കന്മാരുടെ വാക്കുകള്‍ക്ക് പോലും മാധുര്യമുണ്ടാകില്ല. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും വീടിന് പുറത്ത് സ്നേഹം തേടി പുറപ്പെടുന്നു. അങ്ങനെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഭാര്യയുടെ സംസാരത്തിന് മാധുര്യം കുറയുമ്പോള്‍ ഭര്‍ത്താവ് അകന്നു തുടങ്ങുന്നു. പുതിയ സ്നേഹം തേടി അവര്‍ പുറത്തിറങ്ങുന്നു.

കുഞ്ഞിന്റെ വരവ്
ഒരു കുട്ടിയുടെ ജനനത്തിനു ശേഷം, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പലപ്പോഴും മാറാന്‍ തുടങ്ങുമെന്ന് ചാണക്യന് പറയുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം സമയം ചെലവഴിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ ചപലരായ പുരുഷന്മാര് മറ്റ് സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ ക്രമേണ വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു.



Click it and Unblock the Notifications
