Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
Chanakya niti: സാമ്പത്തിക വിജയം സുനിശ്ചിതം, ഏതൊരാളുടേയും വിജയത്തിന് പിന്നില്‍ 5 കാര്യങ്ങള്‍
പ്രശസ്ത പുരാതന സാമ്പത്തിക ശാസ്ത്രഞ്ജനും തത്വചിന്തകനുമായിരുന്നു ചാണക്യന്. ചാണക്യന്റെ ദാര്‍ശനിക ശാസ്ത്രങ്ങളെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും ഇന്നും തര്‍ക്കവിഷയമാണ്. എന്നാല്‍ ചാണക്യന് ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും കൃത്യമായി ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ വിവരിക്കുന്നുണ്ട്. സാമ്പത്തികവും ദാമ്പത്യവും സ്വകാര്യ ജീവിതവും കരിയറും എന്ന് വേണ്ട എല്ലാ മേഖലകളെക്കുറിച്ചും ചാണക്യന് കൃത്യമായി പറയുന്നു.
ചാണക്യന്റെ തത്വ ശാസ്ത്രപ്രകാരം ജീവിതത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്ന ചില കാര്യങ്ങളുണ്ട്. ഇത് ശീലിച്ചാല്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും സാമ്പത്തിക സ്ഥിരതയും സന്തോഷവും വിജയവും ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക വഴി അത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ സാധിക്കും എന്നുമാണ് പറയുന്നത്.

വൃശ്ചികം തുടക്കത്തില്‍ തന്നെ കാത്തിരിക്കുന്നത് മഹാസൗഭാഗ്യം: 27 നാളിനും സമ്പൂര്‍ണഫലം
വ്യക്തമായ തീരുമാനം
എന്തെങ്കിലും ഒരു കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അതിനെക്കുറിച്ച് കൃത്യമായി അറിയുകയും വ്യക്തമായതുമായ ഒരു തീരുമാനമെടുക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ലക്ഷ്യങ്ങളേയും അഭിലാഷങ്ങളേയും കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്.അല്ലാത്ത പക്ഷം നിങ്ങള്‍ പ്രതിസന്ധികളിലേക്കും പ്രശ്നങ്ങളിലേക്കും എത്തുന്നു. ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതില്‍ എന്ത് തടസ്സം വന്നാലും അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. എല്ലാ വിധത്തിലുള്ള അനിശ്ചിതത്വങ്ങളേയും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇതെല്ലാം നിങ്ങളെ വിജയത്തിലേക്ക് എത്തുന്നു.
സൗഹൃദം തിരഞ്ഞെടുക്കുമ്പോള്‍
നമ്മുടെ ജീവിതത്തില്‍ സൗഹൃദം തിരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കണം എന്നാണ് ചാണക്യന് പറയുന്നത്. നമ്മളെ പ്രചോദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും നമ്മുടെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തികളുമായി എപ്പോഴും സൗഹൃദം സൂക്ഷിക്കണം. നിങ്ങളുടെ വളര്്ച്ചയെ തടസ്സപ്പെടുത്തുന്ന വ്യക്തികളോ അല്ലെങ്കില്‍ നെഗറ്റീവ് പ്രചരിപ്പിക്കുന്ന വ്യക്തികളുമായോ ഒരിക്കലും നിങ്ങള്‍ കൂട്ടുകൂടരുത്. ഇത് കൂടുതല്‍ നെഗറ്റീവിറ്റിയിലേക്കാണ് കാര്യങ്ങളെത്തിക്കുക.
തുടര്‍ച്ചയായ പഠനം
നിങ്ങളുടെ സുസ്ഥിര വിജയത്തിന് വേണ്ടി എപ്പോഴും തുടര്‍ച്ചയായ പഠനത്തിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരു കാര്യത്തെക്കുറിച്ചും കൃത്യമായ ധാരണയില്ലാതെ ഒരിക്കലും ഇറങ്ങിപ്പുറപ്പെടരുത്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എപ്പോഴും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പരാജയത്തിന്റെ രുചി നിങ്ങളറിയുന്നു. കൃത്യമായി അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ജീവിതത്തില്‍ മുന്നേറണം എന്ന ചിന്തയുണ്ടാവുന്നതിനും വേണ്ടി ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് ചാണക്യന് പറയുന്നത്.
സ്വകാര്യത സൂക്ഷിക്കുക
എപ്പോഴും സ്വകാര്യത സൂക്ഷിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം ജീവിതത്തിലെ തന്ത്രപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് എല്ലാവരോടും പറഞ്ഞ് ചെയ്യുന്നത് അതിന്റെ ഫലം കുറക്കുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും ഭീഷണി വരെ നിങ്ങളെ ജീവിതത്തില്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകിച്ച് സ്വകാര്യത സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കാന്‍ ഇത് തന്നെയാണ് ഉത്തമം എന്നാണ് ചാണക്യന് പറയുന്നത്.
ആത്മനിയന്ത്രണം പാലിക്കുക
ഏത് കാര്യത്തിനും ആത്മനിയന്ത്രണം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്വയം അച്ചടക്കവും വൈകാരിക നിയന്ത്രണവും തന്നെയാണ് ഒരു വ്യക്തിയുടെ വിജയത്തിന് കാരണമാകുന്നത്. അത് ഏത് പ്രതികൂല കാലാവസ്ഥയേയും കൈകാര്യം ചെയ്യുന്നതിനും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. എപ്പോഴും ആത്മനിയന്ത്രണം പാലിക്കുന്നതിന് ശ്രദ്ധിക്കണം. ദീര്‍ഘകാല ആനുകൂല്യങ്ങളും ജീവിത വിജയവും കരസ്ഥമാക്കുന്നതിന് വേണ്ടി ചാണക്യന് പറയുന്നത് ഈ 5 കാര്യങ്ങളാണ്.



Click it and Unblock the Notifications