Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
വൃശ്ചികം തുടക്കത്തില്‍ തന്നെ കാത്തിരിക്കുന്നത് മഹാസൗഭാഗ്യം: 27 നാളിനും സമ്പൂര്‍ണഫലം
Weekly Horoscope: ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വരുന്ന ഒരാഴ്ചയില്‍ ഓരോ രംഗത്തും എത്രത്തോളം മാറ്റങ്ങളുണ്ടാവും എന്നത് അറിഞ്ഞിരിക്കണം. പ്രതികൂലമായ മാറ്റങ്ങളേക്കാള്‍ അനുകൂല മാറ്റങ്ങളാണ് പലരും ആഗ്രഹിക്കുന്നത്. കരിയര്‍, സാമ്പത്തികം, ദാമ്പത്യം, വിവാഹം, ജോലി എന്നിവയെല്ലാം തന്നെ ഏത് തരത്തിലാണ് മാറി വരുന്നത് എന്ന് നമുക്ക് നോക്കാം.
വരുന്ന 7 ദിവസം 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് നിസ്സാരമല്ല. അതിനെ മുന്‍കൂട്ടി മനസ്സിലാക്കി എന്തൊക്കെയാണ് സംഭവിക്കുന്നത്, ഗുണമാണോ ദോഷമാണോ എന്നതെല്ലാം മനസ്സിലാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഓരോ കൂറുകാരിലും സംഭവിക്കുന്ന ഗുണദോഷ ഫലങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിനും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പൂര്‍ണ സഹകരണവും പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. ആഴ്ചയിലുടനീളം അതിശയകരമായ ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്ന സമയമാണ്. കൂടാതെ ബിസിനസില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുള്ള ആഴ്ചയാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതാവും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് സംഭവിക്കുന്നത്. കൂടാതെ ആശങ്കകളെല്ലാം തന്നെ ഇല്ലാതാവുന്നു. അനാവശ്യമായ പല പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവാം. കുടുംബത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാം. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് പ്രതീക്ഷിച്ച സഹകരണവും പിന്തുണയും ലഭിക്കുന്നു. ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം. കൂടാതെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അതില്‍ കലഹിക്കുന്നതിനുപകരം അവര്‍ പറയുന്നതിനെ മനസ്സിലാക്കുക. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയുടെ ബുദ്ധിമുട്ടുകള്‍ നിങ്ങളെ അധികം ബാധിക്കുകയില്ല. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച അതിഗംഭീര മാറ്റങ്ങളുണ്ടാവാം. എന്നാല്‍ നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. എല്ലാ കാര്യങ്ങളും വളരെയധികം വിവേകത്തോടെ കൈകാര്യം ചെയ്യണം. സാന്വത്തിക കാര്യങ്ങള്‍ നിസ്സാരമായി കൈകാര്യം ചെയ്യരുത്. വവിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുന്നു. ജോലിസ്ഥലത്ത് അനുകൂലമായ സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അനുകൂലമായ പല സാഹചര്യങ്ങളും തേടി എത്താം. സാമ്പത്തിക സ്ഥിതി മിജകച്ചതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂല ഫലങ്ങാളാണ് കാത്തിരിക്കുന്നത്. ഏത് കാര്യത്തേയും കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. പണമിടപാടുകളില്‍ വളരെ ശ്രദ്ധാലുവായിരിക്കുക എന്നതാണ് പ്രധാന കാര്യം. ബിസിനസില്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാക്കാം. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. കൂടാതെ ഓഫീസില്‍ ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നിങ്ങളുടെ ബന്ധം കാത്തു സൂക്ഷിക്കാന്‍ ശ്ദ്ധിക്കണം. ആഴ്ചയുടെ മധ്യത്തില്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ സാമ്പത്തിക കാര്യങ്ങളില്‍ നേരിടേണ്ടി വന്നേക്കാം. മാനസികാരോഗ്യം മികച്ചതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥ സൃഷ്ടിക്കാം.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്‍പ്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടം വരാതെ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടം വലുതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ആഴ്ചയുടെ മധ്യഭാഗം അല്‍പ്പം പ്രതിസന്ധികള്‍ സൃഷ്ടിക്കും. കര്‍മ്മരംഗത്തെ അലസത ഉപേക്ഷിച്ച് കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലി നഷ്ടപ്പെടുന്നതിലേക്ക് വരെ കാര്യങ്ങളെത്താം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും ഒരുമിച്ച് തേടി എത്തുന്നു. ഇത് പലപ്പോഴും നിങ്ങളെ സാമ്പത്തിക പുരോഗതിയിലേക്ക് എത്തിക്കും. കേസിന് നിങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിയില്‍ നേട്ടങ്ങള്‍ നിങ്ങളെ സന്തോഷിപപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍,തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന ഒരാഴ്ചക്കാലം പലപ്പോഴും എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് അപകടകരമായ പല മാറ്റങ്ങളും ഉണ്ടാക്കും. ശത്രുക്കള്‍ ശക്തി പ്രാപിച്ചേക്കാം. പണമിടപാടുകള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങള്‍ക്ക് പോലും അത് ചെറുതല്ലേ എന്ന ചിന്ത പാടില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ജീവിതം മാറി മറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണെങ്കിലും ദോഷഫലങ്ങള്‍ അല്പം അധികരിച്ച് നില്ക്കുന്നു. ജോലി സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. പലപ്പോഴും പ്രശ്നങ്ങളും കഷ്ടപ്പാടുകളും വര്‍ദ്ധിക്കുന്ന ഒരു സാഹചര്യം വന്നു ചേരും. സമ്പാദ്യം പല കാര്യങ്ങള്‍ക്കായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവും. നേട്ടങ്ങളെന്ന പോലെ തന്നെ നഷ്ടങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications