Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
സംശയദൃഷ്ടി, അമിതസ്നേഹം ആപത്ത്; ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും ഈ 8 കാര്യം ശ്രദ്ധിക്കണം
ജീവിതത്തില്‍ വിജയവും സന്തോഷവും ലഭിക്കാനായി ഒരു വ്യക്തി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്നേതന്നെ ചാണക്യന് പറഞ്ഞിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ ചാണക്യ നീതി എന്ന ഗ്രന്ഥത്തില്‍ പറഞ്ഞുവച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചാണക്യന് പറഞ്ഞ വാക്കുകള്‍ ഇന്നത്തെക്കാലത്തും ഒരുപോലെ പ്രസക്തമാണ്. ചാണക്യന്റെ നയങ്ങള്‍ സ്വീകരിച്ച് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.
കുടുംബജീവിതത്തിലും ദാമ്പത്യജീവിതത്തിലും സമാധാനവും സന്തോഷവും നിലനിര്‍ത്താന്‍ ചാണക്യന്റെ നയങ്ങള്‍ വളരെ ഉപകാരപ്രദമാണ്. വീട്, കുടുംബം, ദാമ്പത്യ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യന്റെ നയങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഓരോ ഭാര്യയും ഭര്‍ത്താവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ചെയ്യുന്നതിലൂടെ അവരുടെ ജീവിതത്തില്‍ സന്തോഷവും പരസ്പര സ്നേഹവും എക്കാലവും ഉണ്ടാകും. ചാണക്യന് പറഞ്ഞ അത്തരം ചില കാര്യങ്ങള്‍ ഇതാ.

രഹസ്യം രഹസ്യമായി സൂക്ഷിക്കുക
ചാണക്യന് ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഓരോ ഭാര്യാഭര്ത്താക്കന്മാര്ക്കും പരസ്പരമുള്ള വ്യക്തിപരമായ കാര്യങ്ങള്‍ മൂന്നാമതൊരാളുമായി പങ്കുവയ്ക്കാന്‍ പാടില്ല എന്നാണ്. അതായത്, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സംഭവിക്കുന്ന കാര്യങ്ങള്‍ അവരില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ, ദാമ്പത്യ ജീവിതത്തില്‍ എല്ലായ്പ്പോഴും സമാധാനം നിലനില്ക്കും. മൂന്നാമന്റെ ചെവിയില്‍ എത്തുന്ന രഹസ്യ കാര്യങ്ങള്‍ ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കും.

ഈഗോ പാടില്ല
ചാണക്യ നയമനുസരിച്ച്, ദാമ്പത്യം എന്നത് ഒരു വാഹനമാണ്. ഭാര്യയും ഭര്‍ത്താവും ഒരു വാഹനത്തിന്റെ ഇരുചക്രങ്ങളാണ്. രണ്ടില്‍ ഒരു ചക്രത്തിന് തകരാര്‍ സംഭവിച്ചാല്‍ വാഹനത്തിന് നീങ്ങാന്‍ കഴിയില്ല. ഇരുവരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുകയാണെങ്കില്‍, ദാമ്പത്യ ജീവിതം സുഗമമായി തുടരും. ഇരുവരും മത്സരിക്കാന്‍ പാടില്ല.
ഏത് ജോലിയും പങ്കാളിത്തത്തോടെ ചെയ്യേണ്ടതാണെന്ന് ചാണക്യന് പറയുന്നു. നിങ്ങളുടെ ബന്ധത്തില്‍ അഹംഭാവം വന്നാല്‍, ആ ബന്ധത്തില്‍ പുളിപ്പ് ഉണ്ടാകാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ ഭാര്യാഭര്ത്താക്കന്മാര് ഒരിക്കലും പരസ്പരം ഈഗോ കാണിക്കരുത്.

പരസ്പര ബഹുമാനം
ചാണക്യ നീതി പ്രകാരം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. പരസ്പരം വികാരങ്ങളെ ബഹുമാനിക്കുക. ആവശ്യകതകള്‍ മനസ്സിലാക്കുക. എങ്കില്‍ മാത്രമേ ദാമ്പത്യ ബന്ധത്തിന് ശക്തിയുള്ളൂ. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം സ്നേഹവും ബഹുമാനവും നല്കുന്നിടത്തോളം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.

ക്ഷമ കാണിക്കുക
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ അനിവാര്യ ഘടകമായി ചാണക്യന് ക്ഷമയെ കണക്കാക്കുന്നു. അതായത്, വിജയകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയും ഭര്‍ത്താവും എല്ലാ ഘട്ടത്തിലും ക്ഷമ പാലിക്കണം. ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും ക്ഷമയോടെ പരിഹരിക്കാന്‍ ശ്രമിക്കണം. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും ക്ഷമയോടെ കാത്തിരിക്കുന്ന ഭാര്യാഭര്ത്താക്കന്മാര്ക്ക് മാത്രമേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കൂ.

കള്ളത്തരം കാണിക്കരുത്
കള്ളത്തരം കാണിക്കുന്ന ശീലം ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നല്ല ബന്ധം അവസാനിപ്പിക്കും. അതുകൊണ്ട് ഒരിക്കലും പരസ്പരം കള്ളം പറയരുത്. പകരം എല്ലാ വിഷയങ്ങളും പരസ്പരം സംസാരിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുക.

സംശയം പാടില്ല
വിശ്വാസമാണ് എല്ലാ ബന്ധങ്ങളുടെയും അടിത്തറ. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍, ഇരുവരും തമ്മിലുള്ള സ്നേഹം ഒരുപോലെ പ്രധാനമാണ്. പങ്കാളികള്‍ക്കിടയില്‍ സംശയമുണ്ടെങ്കില്‍, ആ ബന്ധം തകരാന്‍ അധികനാള്‍ വേണ്ടിവരില്ല. പങ്കാളിയുമായി സത്യസന്ധമായി ബന്ധം പുലര്‍ത്തുന്ന വ്യക്തികളുടെ ബന്ധം ഒരിക്കലും തകരില്ല.

ശാരീരിക സന്തോഷം നല്‍കുക
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരികവും വൈകാരികവുമായ സന്തോഷം വളരെ പ്രധാനമാണ്. ഇതോടൊപ്പം ശാരീരിക സംതൃപ്തിയും ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യമാണ്. അതുകൊണ്ട് നിങ്ങളുടെ പങ്കാളിയുടെ ശാരീരികവും വൈകാരികവും ശാരീരികവുമായ സന്തോഷം കൂടി നിങ്ങള്‍ ശ്രദ്ധിക്കുക.

സംരക്ഷണം നല്‍കുക
ചാണക്യന് പറയുന്നത്, ഒരു വ്യക്തി തന്റെ ഭാര്യയെയോ കാമുകിയെയോ സുരക്ഷിതനാക്കുന്നുവെങ്കില് അവരുടെ ജീവിതം വളരെ നല്ലതായിരിക്കുമെന്നാണ്. കാരണം, ഒരു ഭാര്യ എപ്പോഴും തന്റെ ഭര്‍ത്താവില്‍ ഒരു പിതാവിന്റെ പ്രതിച്ഛായ കാണുന്നു. അത് അവള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അവള് വിശ്വസിക്കുന്നു.



Click it and Unblock the Notifications

