Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തി: 100% ഉറപ്പുമായി ഗവേഷകര്‍:ലക്ഷ്യം മനുഷ്യരോ?
അന്യഗ്രഹജീവികളെക്കുറിച്ചും പറക്കും തളികകളെക്കുറിച്ചും നിരവധി ഇല്ലാക്കഥകളും തെളിവുകള്‍ നിരത്തിയ പ്രസ്താവനകളും എല്ലാം നാം കേട്ടിട്ടുണ്ട്. ഒരു വിഭാഗം ഇത് ശരിയാണെന്ന് വാദിക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഇതിനെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. എന്ത് തന്നെയായാലും ഈ അടുത്ത ദിവസങ്ങളില്‍ സ്റ്റാന്‍ഫോര്‍ഡ് അക്കാദമിക് ഗവേഷകര്‍ അന്യഗ്രഹജീവികളെക്കുറിച്ച് ഒരു പ്രസ്താവന നടത്തി. അതാണ് അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ ഈ ഗ്രഹത്തെ സജീവമായി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പാത്തോളജി പ്രൊഫസറായ ഡോ. ഗാരി നോളന് ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവന അനുകൂലവും പ്രതികൂലവുമായ പല അഭിപ്രായങ്ങളും ഉണ്ടാവുന്നതിലേക്ക് എത്തിയിട്ടുണ്ട്. അത് മാത്രമല്ല അവര്‍ ഭൂമിയില്‍ തന്നെയുണ്ടെന്നും അവര്‍ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്നും നൂറ് ശതമാനം ഉറപ്പിച്ചു പറയുകയാണ് ഇദ്ദേഹം. ഈ കാര്യം ഇപ്പോള്‍ ഒരു പുതിയ ചര്‍ച്ചക്ക് വഴി വെച്ചിരിക്കുകയാണ്.

അന്യഗ്രഹ സാന്നിധ്യം ഇങ്ങനെ
ഡോ. ഗാരി നോളന് പറയുന്നതനുസരിച്ച്, അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മാത്രമല്ല അവര്‍ കാലങ്ങളായി ഭൂമിയില്‍ തന്നെ ഉണ്ടായിരുന്നു എന്നുമാണ് പറയുന്നത്. ഇതിന് നിരവധി തെളിവുകളും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഇവര്‍ രഹസ്യമായി നമ്മളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്യഗ്രഹ ജീവികള്‍ക്ക് പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായവും.
ശാസ്ത്ര സമൂഹത്തിന്റെ പ്രതികരണം
ഡോ. നോളന്റെ പ്രസ്താവനകളോട് ശാസ്ത്രലോകത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടി പല പഠനങ്ങളും നടത്തുന്നതിനും ശാസ്ത്രലോകം തയ്യാറാണം. പലപ്പോഴും തെളിവുകളുടെ അഭാവം സംശയാസ്പദമായ പല സാഹചര്യങ്ങളും ഒരുക്കുന്നുണ്ട് എന്നാണ് മറ്റൊരു കൂട്ടരുടെ സംസാരം. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവം ഇത്തരം ഒരു കാര്യത്തില്‍ സംശയം ഉന്നയിക്കുന്ന അവസ്ഥയും ഉണ്ടാക്കുന്നു.
സോഷ്യല്‍ മീഡിയയിലെ പ്രതികരണം
നോളന്റെ ഈ പ്രസ്താവനക്ക് പുറകില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മെ അന്യഗ്രഹ ജീവികള്‍ നിരീക്ഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നുവെങ്കില്‍, അത് പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനത്തെക്കുറിച്ച് അഗാധമായ ചോദ്യങ്ങളാണ് ഉണ്ടാക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പൊതുജനാഭിപ്രായം.
സമഗ്രമായ ഗവേഷണം
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ ഗവേഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും നോളന് അഭിപ്രായപ്പെടുന്നുണ്ട്. സാങ്കേതിക വിദ്യകളില്‍ കാര്യമായ പുരോഗതിയുണ്ടാവുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. ശാസ്ത്രീയമായ രീതികളോടെയാവണം ഇത്തരം കാര്യങ്ങളെ സമീപിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണയില്‍ കാര്യമായ മാറ്റങ്ങളാണ് ഇത് വഴി ഉണ്ടാവാന്‍ പോവുന്നത്. എന്നാല്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
