Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ : വിമാനാപകടങ്ങളില്‍ ജീവന് പൊലിഞ്ഞ പ്രമുഖര്‍
മഹാരാഷ്ട്രയില്‍ ഉണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ മരണപ്പെട്ടു. വിമാനം ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ ആണ് വിമാനം അപകടത്തില്‍ പെട്ടത്. അജിത് പവാര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട എന്‍സിപി നേതാവ് അജിത് പവാര്‍ പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബാരാമതിയില്‍ എത്താന്‍ പദ്ധതിയിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനമായ അപകടങ്ങളില്‍ ജീവന് നഷ്ടപ്പെട്ട മറ്റ് ചില പ്രമുഖരെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

സഞ്ജയ് ഗാന്ധി (1980):
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്നു സഞ്ജയ് ഗാന്ധി. അടിയന്തരാവസ്ഥ കാലത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. 1980 ജൂണ്‍ 23-ന് ഡല്‍ഹിയില്‍ വിമാനാപകടത്തില്‍ മരിക്കുമ്പോള്‍ 33 വയസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സഫ്ദര്‍ജംഗ് വിമാനത്താവളത്തിനടുത്ത് പരിശീലന പറക്കലിനിടെ അദ്ദേഹം പൈലറ്റ് ചെയ്ത ദ്വിസീറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
മാധവറാവു സിന്ധ്യ (2001):
പ്രമുഖ കോണ്‍ഗ്രസ് നേതാവായ മാധവറാവു സിന്ധ്യ 2001 സെപ്റ്റംബര്‍ 30-ന് ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ വെച്ച് നടന്ന വിമാനാപകടത്തിലാണ് മരണപ്പെട്ടത്. വിമാനത്തില്‍ അദ്ദേഹത്തോടൊപ്പം യാത്രചെയ്തവരെല്ലാവരും ്തന്നെ സംഭവ സ്ഥലത്ത് മരണപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

വിജയ് രൂപാണി (2025):
ഈ അടുത്ത് അഹമ്മദാബാദില്‍ നടന്ന ഏറ്റവും വലിയ വിമാന ദുരന്തങ്ങളില്‍ ഒന്നായിരുന്നു എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം. ഇതില്‍ 241 പേരില്‍ മരണപ്പെട്ടവരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. വിമാനം ടേക്ക്ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കകം വിമാനം ഒരു മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ ഇടിച്ചിറങ്ങുകയായിരുന്നു.
ജി.എം.സി. ബാലയോഗി (2002):
അന്നത്തെ ലോക്സഭാ സ്പീക്കറും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി വെസ്റ്റ് ഗോദാവരിയില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരണപ്പെട്ടത്. മാര്‍ച്ച് 3-ന്ാണ് ഇദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചതാണ് അപകടകാരണമായി കണക്കാക്കുന്നത്.
ഡോര്‍ജി ഖണ്ഡു (2011):
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജി ഖണ്ഡു 2011 ഏപ്രില്‍ 30-ന് സംഭവിച്ച ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരണപ്പെടുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്ത് വച്ചാണ് അപകടം സംഭവിച്ചത്. എന്നാല്‍ അപകടം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് വിമാനാപകട അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്.
വൈ.എസ്. രാജശേഖര റെഡ്ഡി (2009):
2009-ലാണ് വൈ.എസ്.ആര്. എന്ന പേരില്‍ പ്രശസ്തനായിരുന്ന അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി നല്ലമലയില് കുന്നിന് മുകളിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമായിരുന്നു അപകടം സംഭവിച്ചത്.



Click it and Unblock the Notifications
