Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇത് വേറെ ലെവല്‍, റാംപില്‍ ചങ്കിടിപ്പായി പ്രേംനസീറും ജയനും, കത്തിക്കയറി ജഗതിയും ഇന്നസെന്റും
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന് മുമ്പില്‍ ആളുകള്‍ അമ്പരന്ന് നില്ക്കുന്ന കാലമാണ് ഇത്. ഒറിജിനലിനെ വെല്ലുന്ന ലക്ഷക്കണക്കിന് പകര്‍പ്പുകളാണ് ഓരോ ദിവസവും ഓണ്‍ലൈന്‍ ലോകത്ത് നിറഞ്ഞാടുന്നത്. നര്‍മ്മത്തിന്റെ പൊടിപ്പും തൊങ്ങലും വെച്ച് സോഷ്യല്‍മീഡിയയിലേക്ക് എത്തുന്ന അവയൊന്നും ആളുകളെ നിരാശപ്പെടുത്തുന്നില്ല എന്നതാണ് സത്യം. ലോകനേതാക്കന്മാരുടെ ഫാഷന്‍ഷോയും ഡിസ്കോയും അടക്കം ക്രിയേറ്റിവിറ്റിയുടെ അങ്ങേ തലയ്ക്കല്‍ വരെ എത്തിനില്‍ക്കുന്ന എഐ കലാവിരുത് ആളുകളെ രസിപ്പിക്കുന്നുണ്ട് എന്നതില്‍ ഒരു സംശവും ഇല്ല.

എഐ വേറെ ലെവല്‍
ലൂസിഫര്‍ സിനിമയില്‍ ക്ലൈമാക്സില്‍ മോഹന്‍ലാലിന് പകരം അബ്റാം ഖുറേഷിയായി ഇതിഹാസ നടന് ജയന് വന്നാല്‍ എങ്ങനെയിരിക്കുമെന്നതിന്റെ എഐ ആവിഷ്കാരം ആളുകളെ വിസ്മയിപ്പിച്ചിട്ട് ദിവസങ്ങള്‍ ആവുന്നതേയുള്ളു. ജയനൊപ്പം ഹോളിവുഡ് നടന് ടോം ക്രൂസും കോളിളക്കം 2 എന്ന് പേര് നല്‍കിയിരിക്കുന്ന ആ വീഡിയോയില്‍ വരുന്നുണ്ട്. ജയന്റെ നിരവധി ആരാധകരാണ് ആ വീഡിയോ പങ്കുവെച്ചത്. നടന് ബൈജുവും പ്രിയനടന്റെ എഐ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
കോഴിക്കോട് നഗരത്തില്‍ മഞ്ഞ് പെയ്യിച്ച എഐ വീഡിയോയ്ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ പ്രധാന ആകര്‍ഷകങ്ങളായ മാനാഞ്ചിറയും മിഠായിത്തെരുവും റെയില്‍വേസ്റ്റേഷനും ഏതോ യൂറോപ്യന്‍ രാജ്യമെന്ന് തോന്നിപ്പിക്കും വിധം മഞ്ഞുമൂടി കിടക്കുന്ന വീഡിയോയ്ക്ക് ആളുകളില്‍ നിന്നും ലഭിച്ച സ്നേഹം ആ വീഡിയോ നിര്‍മ്മിച്ച ഫിറോസിനെ പോലും ഞെട്ടിച്ചുകളഞ്ഞുവെന്നതാണ് സത്യം.
റാംപില്‍ ചുവടുവെക്കുന്ന പ്രിയതാരങ്ങള്‍
ഇപ്പോഴിതാ മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേംനസീറും എഐ വീഡിയിയോലൂടെ പുനരവതരിച്ചിരിക്കുന്നു. അതും പണ്ടത്തെ പ്രേംനസീറൊന്നും അല്ല, ന്യൂജനറേഷന് ലുക്കില്‍ കോട്ടും സ്യൂട്ടും പുള്ളിഷര്‍ട്ടും ധരിച്ച് ഒരു കൈ പോക്കറ്റിലിട്ട് ചെറുപുഞ്ചിരിയോടെ റാംപില്‍ ചുവടുവെക്കുന്ന പ്രേംനസീര്‍. മല്ലുറീല്സ്ന്യൂ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ഫാഷന്‍ഷോയില്‍ പ്രേംനസീര്‍ ഒറ്റയ്ക്കല്ല, വീഡിയോയുടെ തുടക്കത്തില്‍ തന്നെ ജയന്റെ മാസ് എന്‍ട്രിയുണ്ട്. നീല ട്രൗസറും തുറന്നിട്ട നീലക്കോട്ടും മാത്രം ധരിച്ച് സാക്ഷാല്‍ ജയന് തന്നെയാണ് ആദ്യമായി റാംപില്‍ ചുവടുവെക്കുന്നത്. സിക്സ്പാക്കും മസിലുകളുമെല്ലാം കാണിച്ചുള്ള ജയന്റെ ആ നടത്തം കണ്ടാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ജയന് താഴെ ഇറങ്ങി വന്നതാണോ എന്ന് തോന്നിപ്പോകും. പിന്നാലെയാണ് പ്രേംനസീറിന്റെ വരവ്.
അതിനുശേഷം ഇളംനീല പാന്റും ഷര്‍ട്ടും അതിന് മുകളില്‍ ഫ്ളോറല്‍ ബ്ലേസറും ധരിച്ച് വന്നെത്തുന്നത് മലയാളത്തിന്രെ സ്വന്തം ഇന്നസെന്റാണ്. പൊടിമീശയും വെച്ച് തലയുയര്‍ത്തിപിടിച്ച് ഗൗരവം വിടാതെയുള്ള ഇന്നസെന്റിന്റെ ആ നടത്തം ഒന്നുകാണേണ്ടതാണ്. അടുത്തതായി എത്തുന്നത് ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറാണ്. ഓറഞ്ച് പാന്റും മഞ്ഞവരയന്‍ ഷര്‍ട്ടും അതിന് മുകളില്‍ നീലയും ഓറഞ്ചും നിറത്തിലുള്ള ബ്ലേസറും ധരിച്ച് ഇതൊക്കെ എന്ത് എന്ന ഭാവത്തിലാണ് ജഗതിയുടെ വരവ്. ഓരോ താരങ്ങള്‍ക്കും പശ്ചാത്തല സംഗീതമായി നല്‍കിയിരിക്കുന്നത് അവരുടെ തന്നെ സിനിമകളിലെ പ്രശസ്ത ഗാനങ്ങളാണ്.

എന്തായായും സോഷ്യല്‍മീഡിയ പ്രിയനടന്മാരുടെ ഈ ഫാഷന്‍ഷോ ഏറ്റെടുത്തിരിക്കുകയാണ്. ജഗതിച്ചേട്ടന് കലിപ്പിലാണല്ലോ എന്നും പ്രേംനസീറിന് ദുര്‍ഖര്‍ സല്മാന് വൈബ് ഉണ്ടെന്നും നസീറും ജയനും തകര്ത്തുവെന്നുമെല്ലാമുള്ള കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരക്കുകയാണ്. പഴയകാല നടന്മാരായ മധുവും സത്യനും എവിടെ എന്നും ചിലര്‍ അന്വേിക്കുന്നുണ്ട്. കൂട്ടത്തില്‍ പ്രേംനസീറിനാണ് ആരാധകര്‍ ഏറെ. അന്നും ഇന്നും നസീര്‍ സര് കിംഗ് ഓഫ് ഗ്ലാമര്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.



Click it and Unblock the Notifications