Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
' ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രി, ഗുഡ്ബൈ' അറം പറ്റിയ വാക്കുകള്‍, ആരാണ് ജാമി മിക്ക്
രാജ്യത്തെയൊന്നാകെ നടുക്കിയ വിമാന ദുരന്തമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. 260-ലേറെ പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരില്‍ യുകെ വെല്‍നസ് ഗുരുവായ ജാമി മീക്കും പങ്കാളിയും. അപകടത്തിന് തൊട്ടു മുന്‍പാണ് യുകെ പൗരനായ ജാമി മിക്ക് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെക്കുന്നത്. വാക്കുകള്‍ അറം പറ്റിപ്പോയി എന്ന് തോന്നുന്ന തരത്തിലായാരുന്നു വീഡിയോ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രിയാണ് ഇത്, ശരിക്കും മനോഹരമായ അനുഭവമായിരുന്നു. മനസ്സിനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാം ചേര്‍ത്ത് വ്ളോഗ് ഉടനെ തയ്യാറാക്കും, ഗുഡ് ബൈ' , എന്ന് പറഞ്ഞായിരുന്നു വാക്കുകള്‍ അവസാനിപ്പിച്ചത്.
ഒരു പിടി നല്ല ഓര്‍മ്മകളുമായി ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കേയായിരുന്നു അദ്ദേഹത്തേയും പങ്കാളി ഫിയോജ്ഞല് ഗ്രീന്ലോയേയും വിധി തട്ടിയെടുത്തത്. യോഗ ഏറെ ഇഷ്ടമുള്ള ജാമി മീക്ക് ഇന്ത്യയില്‍ മനോഹരമായ അനുഭവങ്ങളുമായി നാട്ടിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ തന്നെ ജീവന് നഷ്ടപ്പെട്ടു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ആ യാത്രയില്‍ പറന്നുയരും മുന്‍പേ മരണ വാതില്‍ ആ യാത്രക്കാര്‍ക്ക് മുന്പില് തുറക്കപ്പെട്ടു. അത് തങ്ങളുടെ അവസാന യാത്രയാണെന്ന് ആ യാത്രയിലുണ്ടായിരുന്ന ആരും തന്നെ കരുതിക്കാണില്ല.

ആരാണ് ജാമി മീക്ക്?
യുകെയില്‍ വെല്‍നസ് ഗുരുവാണ് അദ്ദേഹം, ആയിരക്കണക്കിന് ആളുകളുടെ മാനസികാരോഗ്യം, യോഗ, ആധ്യാത്മികത എന്നിവയില്‍ പ്രചോദനം നല്‍കുകയും സോഷ്യല്‍ മീഡിയയിലൂടേയും തന്റെ ജീവിത ലക്ഷ്യവും സ്വാധീനവും മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദഹം. ആത്മീയതയില്‍ ഊന്നിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സ്നേഹബന്ധത്തെക്കുറിച്ചും ആത്മീയമായ വളര്‍ച്ചയെക്കുറിച്ചും ചിന്തിച്ച് മുന്നോട്ട് പോവുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയും.

The Wellness Foundry
'The Wellness Foundry' എന്ന ആധ്യാത്മിക വെല്‍നസ് സ്ഥാപനത്തിന്റെ സഹസ്ഥാപകനായിരുന്നു 45 വയസ്സുകാരനായ ജാമി മീക്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയില്‍ ഇദ്ദേഹം പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം ഹൃദയേദകമായി പങ്കു വെക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യ സന്ദര്‍ശനമല്ല ഇതെന്ന് സഹോദരന് നിക്ക് മീക്ക് ഡെയ്ലി മെയിലിനോട് പറഞ്ഞു. ഇന്ത്യയില്‍ ചിലവാക്കിയ പത്ത് ദിനങ്ങളിലും തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ജാമി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. തനിക്കുണ്ടായിരുന്ന ഒരു രോഗത്തെത്തുടര്‍ന്ന് ലഭിച്ച ആത്മീയ ഞ്ജാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു സ്ഥാപനത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം പല വീഡിയോകളിലും പറയുകയുണ്ടായി.



Click it and Unblock the Notifications
