Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീ ശരീരത്തിലെ മറുകും കലയും നിസ്സാരമല്ല: അതിഗംഭീര ഭാഗ്യഫലങ്ങള്‍
ശരീരത്തില്‍ മറുകും കലയും ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ നാം പലപ്പോഴും ഇതിനെ ചുറ്റിപ്പറ്റി പല കാര്യങ്ങളും പറയുന്നുമുണ്ടാവും. കാരണം ഇവ പലപ്പോഴും ഭാഗ്യവും നിര്‍ഭാഗ്യവും തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കുന്നു എന്നാണ് പറയുന്നത്. പ്രത്യേകിച്ച് സ്ത്രീ ശരീരത്തില്‍ ഉണ്ടാവുന്ന ചില ലക്ഷണങ്ങളും അടയാളങ്ങളും കലകളും എല്ലാം അവരുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചില പ്രത്യേക ചലനങ്ങള്‍ ചില പ്രത്യേക അടയാളങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

പുരുഷ-സ്ത്രീ ലക്ഷണങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് നമ്മളെ പലപ്പോഴും സാമുദ്രിക ശാസ്ത്രം സഹായിക്കുന്നുണ്ട്. സാമുദ്രിക ശാസ്ത്രപ്രകാരം അതുകൊണ്ട് തന്നെ സ്ത്രീ ലക്ഷണങ്ങളെക്കുറിച്ചും അതിന് പ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന ഭാഗ്യഫലങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമുദ്രിക ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ലക്ഷണശാസ്ത്രം അച്ചട്ടായ ചിലരുണ്ട്. അവരുടെ ഭാഗ്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാം.
കാലിലെ മറുക്

കാലില്‍ പലര്‍ക്കും മറുക് കാണും, എന്നാല്‍ ഇത് നല്കുന്ന ചില സൂചനകള്‍ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത്തരത്തില്‍ കാലില്‍ മറുകുണ്ടെങ്കില്‍ അത് വളരെയധികം ശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത് എന്നാണ് പറയുന്നത്. ഇത്തരം മറുകുള്ളവര്‍ അതി ബുദ്ധിയുള്ളവരും ഭാഗ്യവതികളും ആയിരിക്കും. ജീവിതത്തില്‍ എപ്പോഴും വിജയം നേടുന്നവരുമായിരിക്കും ഇവര്‍. എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി ഇവര്‍ ഇറങ്ങിത്തിരിക്കുന്നു. അത്രയധികം മികച്ച ഫലങ്ങളാണ് ഈ ലക്ഷണമുള്ളവര്‍ക്ക് ഉണ്ടാവുന്നതും. പ്രത്യേകിച്ച് കാലിന്റെ ആകൃതി ത്രികോണാകൃതിയാണെങ്കില്‍ പിന്നെ ഭാഗ്യഫലം വര്‍ദ്ധിക്കുന്നു.
കാലിന്റെ ആകൃതി

കാലിന്റെ ആകൃതി തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പാദങ്ങള്‍ക്ക് താമരയുടേത് പോലേയോ അല്ലെങ്കില്‍ ചക്രം പോലേയോ ആണ് ആകൃതി എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും എന്നതാണ്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. പങ്കാളിക്ക് ഇവരിലൂടെ ഭാഗ്യം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കാലിന്റെ ആകൃതിയും സാമുദ്രിക ശാസ്ത്രപ്രകാരം വളരെ പ്രധാനപ്പെട്ടതാണ്.
പൊക്കിളിന് സമീപം മറുക്
Most read: ലക്ഷണശാസ്ത്രം: ഈ സ്ത്രീ സ്വഭാവങ്ങള്‍ ഞെട്ടിക്കുന്നവ: മുഖത്തെ ഒരേ ഒരു ലക്ഷണം ശ്രദ്ധിക്കാം

ശരീരത്തില്‍ പലയിടങ്ങളിലും മറുകുണ്ടാവും. എന്നാല്‍ പൊക്കിളിന് സമീപമുള്ള മറുക് നിങ്ങളെ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സര്‍വ്വ സൗഭാഗ്യത്തോടെ കുടുംബത്തോടൊപ്പം ജീവിക്കാന്‍ സാധിക്കും എന്നാണ്. ഇവര്‍ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ലക്ഷ്മി സാന്നിധ്യം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം സന്തോഷത്തിന്റേയും സമാധാനനത്തിന്റേയും ആയി മാറുന്നു ഈ സ്ത്രീകള്‍ക്ക്. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും എക്കാലവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മൂക്കിലെ മറുക്

മൂക്കില്‍ മറുകുള്ള സ്ത്രീകളെങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് ജീവിത വിജയം ഇവര്‍ക്കൊപ്പം ആണ് എന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് എപ്പോഴും ലഭിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ഇവര്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സമൃദ്ധിയോടെ വാഴുന്നതിനും കുടുംബത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സാമുദ്രിക ശാസ്ത്രപ്രകാരം ഇവര്‍ക്ക് സാധിക്കുന്നു. മൂക്കിലെ മറുകിന് അത്രയേറെ പ്രാധാന്യമാണ് അതുകൊണ്ട് തന്നെ ഉള്ളതും. ഇത്രയും കാര്യങ്ങള്‍ ആണ് സാമുദ്രിക ശാസ്ത്രപ്രകാരം സ്ത്രീയിലെ ഭാഗ്യ ലക്ഷണം.
കാലിന്റെ നീളം

കാലിന്റെ നീളവും സാമുദ്രിക ശാസ്ത്രത്തില്‍ കൃത്യമായി പറയുന്നുണ്ട്. നീണ്ട കണങ്കാല് ഉള്ള സ്ത്രീകള്‍ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ അതേ സമയം തന്നെ ഭാഗ്യ ഫലവും ഇവരെ തേടി വരുന്നുണ്ട്. ഇത് കൂടാതെ കാലിന്റെ വീത് കൂടുതലും ഉരുണ്ട കാലുകളും ആണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ അവര്‍ അതിഗംഭീര ഭാഗ്യഫലങ്ങള്‍ ഉള്ളവരാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ കുറിച്ചും സാമുദ്രിക ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
നാവ്

നമ്മുടെ ഏറ്റവും വലിയ ആയുധം എന്ന് പറയുന്നത് തന്നെ നാവ് ആണ്. എന്തെങ്കിലും പറഞ്ഞു പോയാല്‍ പിന്നീട് അത് തിരിച്ചെടുക്കുക എന്നത് അല്പം പ്രയാസകരമായ ഒന്നാണ്. എന്നാല്‍ നാവിന്റെ നിറം വളരെയധികം ശ്രദ്ധേയമാണ് സാമുദ്രിക ശാസ്ത്രത്തില്‍. സാമുദ്രിക ശാസ്ത്രപ്രകാരം നാവിന് പിങ്ക് നിറമുള്ള സ്ത്രീകളാണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇവര്‍ക്ക് സന്തോഷവും ഭാഗ്യവും ഒരുപോലെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നാണ് പറയുന്നത്. കണണുകളുടെ കാര്യത്തിലും ഭാഗ്യം ഇവരെ കടാക്ഷിക്കുന്നു. മാനിന്റെ കണ്ണുകള്‍ പോലെയുള്ള കണ്ണുകള്‍ സന്തോഷത്തേയും സമാധാനത്തേയും ആണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications

