ലക്ഷണശാസ്ത്രം: ഈ സ്ത്രീ സ്വഭാവങ്ങള്‍ ഞെട്ടിക്കുന്നവ: മുഖത്തെ ഒരേ ഒരു ലക്ഷണം ശ്രദ്ധിക്കാം

സാമുദ്രിക ശാസ്ത്രം എന്നത് വളരെയധികം പ്രചാരത്തിലുള്ള ഒന്നാണ്. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ലക്ഷണശാസ്ത്രത്തെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. പണ്ട് കാലം മുതല്‍ തന്നെ സാമുദ്രിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ-പുരുഷ സ്വഭാവത്തെക്കുറിച്ച് പലരും മനസ്സിലാക്കിയിരുന്നു. ഒരു വ്യക്തിയില്‍ കാണപ്പെടുന്ന പ്രത്യേക സ്വഭാവമോ അല്ലെങ്കില്‍ പ്രത്യേക ചലനങ്ങളോ ശാരീരിക പ്രത്യേകതകളോ എല്ലാം ഇത്തരത്തില്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരും എന്ന് വിശ്വസിച്ചിരുന്നു. പുരുഷ ലക്ഷണത്തെക്കുറിച്ചും സ്ത്രീ ലക്ഷണത്തെക്കുറിച്ചും സാമുദ്രിക ശാസത്രത്തില്‍ കൃത്യമായി മനസ്സിലാക്കുന്നതിന് സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

Samudrika Shastra

സാമുദ്രിക ശാസ്ത്രത്തിന്റെ ചുവട് പിടിച്ച് പലപ്പോഴും പല വിധത്തിലുള്ള ലക്ഷണശാസ്ത്രവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങളും സ്വഭാവസവിശേഷതകളും നിര്‍വ്വചിക്കാന്‍ സാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ സ്ത്രീകളുടെ മുഖത്തെ ചില പ്രത്യേകതകള്‍ നോക്കിയാണ് അവരുടെ ജീവിതത്തിലെ രഹസ്യങ്ങളും സ്വഭാവ സവിശേഷതകളും പറയുന്നത്. ഓരോ സ്ത്രീയും മറ്റൊരാളില്‍ നിന്ന് ശാരീരികമായും സ്വാഭാവപരമായും വ്യത്യസ്തരാണ്. സ്ത്രീകളിലെ മുഖത്തെ രോമവളര്‍ച്ചയില്‍ സാമുദ്രിക ശാസ്ത്രപ്രകാരം അവരുടെ ജീവിതം എപ്രകാരമായിരിക്കണം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ലക്ഷ്യബോധമുള്ളവര്‍

ലക്ഷ്യബോധമുള്ളവര്‍

ഇത്തരം മുഖ പ്രത്യേകതയുള്ള സ്ത്രീകള്‍ ലക്ഷ്യബോധമുള്ളവരാണ്. ഏത് കാര്യത്തേയും മുന്‍കൂട്ടി കണ്ട് അതിന് അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും തന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധമുള്ളവരും ആയിരിക്കും. തന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് നേരായ മാര്‍ഗ്ഗം മാത്രമേ ഇവര്‍ സ്വീകരിക്കുകയുള്ളൂ. അതിന് വേണ്ടി എത്രയൊക്കെ കഠിനാധ്വാനം ചെയ്യുന്നതിനും ഇവര്‍ ശ്രമിക്കുന്നു. ലക്ഷ്യബോധത്തിലേക്ക് എത്തുന്നതിന് മറ്റുള്ളവരില്‍ നിന്നും ഇവര്‍ക്ക് ധാരാളം സഹായങ്ങള്‍ ലഭിക്കുന്നു. ഒരു തരത്തിലും ജീവിതത്തിലെ സന്തോഷത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ സാധിക്കുകയില്ല എന്നതും സത്യമാണ്.

എതിരാളികളെ തോല്‍പ്പിക്കുന്നു

എതിരാളികളെ തോല്‍പ്പിക്കുന്നു

തന്റെ സൈ്വര്യ ജീവിതത്തിനും ലക്ഷ്യത്തിനും തടസ്സം നില്‍ക്കുന്ന എതിരാളികളെ തോല്‍പ്പിക്കുന്നതിന് ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. ഏത് വിധേനയും ഇവര്‍ തങ്ങളുടെ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നു. ചുറ്റുമുള്ളവരെ കൂടെ നിര്‍ത്തിയായിരിക്കും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ശ്രമിക്കുന്നത്. ആരെങ്കിലും ഇവര്‍ക്ക് എതിരായി വരുന്ന അവസ്ഥയുണ്ടെങ്കില്‍ അതില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഇവര്‍ എന്തും ചെയ്യുന്നു. എന്നാല്‍ നല്ല വശത്ത് നിന്നാണ് നിങ്ങളോടെ പെരുമാറുന്നത് എന്നുണ്ടെങ്കില്‍ ഇത്തരക്കാരായ സ്ത്രീകള്‍ എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കുന്നതിന് തയ്യാറാവുന്നു. അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഇവര്‍ കൂടെയുണ്ടാവും എന്നതാണ് സത്യം. ധാരാളം ഗുണനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. കാരണം പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ചിന്തിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അഞ്ച് പൈസയാണെങ്കില്‍ പോലും ധാരാളിത്തം കാണിക്കാതെ കൃത്യമായി ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ധനനഷ്ടം ജീവിതത്തില്‍ പല കോണില്‍ നിന്നും ഇവര്‍ക്കുണ്ടാവുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി പണം ചിലവാക്കാന്‍ അല്‍പം ബുദ്ധിമുട്ട് ഇവര്‍ കാണിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരോടൊപ്പം പലപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് പണത്തിന്റെ കാര്യത്തില്‍ ഇത്തരം സ്ത്രീകള്‍ അല്‍പം ശ്രദ്ധിക്കണം.

നേതൃത്വഗുണം

നേതൃത്വഗുണം

ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതിനെ നയിക്കുന്നതിനും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ഈ സ്ത്രീകള്‍ക്ക് സാധിക്കുന്നു. മുന്നില്‍ നിന്ന് നയിക്കുന്നതിനോടൊപ്പം തന്നെ ജീവിതത്തില്‍ സന്തോഷത്തോടെ ഇരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും. പലപ്പോഴും മേധാവിത്വ സ്വഭാവം ഇവരുടെ പ്രത്യേകതയാണ്. എതിരാളികളെ തോല്‍പ്പിക്കുന്നതിന് ഇവര്‍ക്കുള്ള ധൈര്യം മറ്റൊരാള്‍ക്കും ഉണ്ടായിരിക്കില്ല. ധൈര്യത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിന് സാധിക്കുന്നു. ഒരിക്കലും ജീവിതത്തില്‍ തോറ്റുപോവുന്നവരായിരിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇവരുടെ കൂടെ നില്‍ക്കുന്നതും നിങ്ങളുടേയും ജീവിതം സുരക്ഷിതമാക്കുന്നു.

അമിത ദേഷ്യം

അമിത ദേഷ്യം

എല്ലാവരിലും നല്ല സ്വഭാവവും മോശം സ്വഭാവവും ഉണ്ടാവും എന്ന് പറയുന്നത് പോലെ അമിത ദേഷ്യമാണ് ഇവരുടെ ഏറ്റവും മോശം സ്വഭാവം. മുന്‍കോപത്താല്‍ ജീവിതത്തില്‍ പല നഷ്ടങ്ങളും ഇവര്‍ക്ക് സംഭവിക്കാം. ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇത് തന്നെയായിരിക്കും. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ക്ക് ദേഷ്യം വരുന്നത് ഏറ്റവും മോശം സ്വഭാവം തന്നെയാണ്. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അതുകൊണ്ട് തന്നെ ജീവിത പാതയില്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നു. മുന്‍പിന്‍ നോക്കാതെ പെരുമാറുന്നത് പലപ്പോഴും കൂടുതല്‍ നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയാത്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. എങ്കിലും താന്‍ ചെയ്ത് പോയ കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇവര്‍ക്ക് പശ്ചാത്താപം ഉണ്ടാവുന്നു.

പിടിവാശിക്കാര്‍

പിടിവാശിക്കാര്‍

തങ്ങള്‍ പറയുന്നത് പോലെ ജീവിതത്തില്‍ സംഭവിക്കണം അതുപോലെ മാത്രമേ മുന്നോട്ട് പോകാവൂ എന്ന ചിന്ത പലപ്പോഴും ഇവര്‍ക്കുണ്ടാവുന്നു. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. പിടിവാശിയില്‍ ജീവിതം മാറിമറിയുന്ന അവസ്ഥ ഇവര്‍ക്കുണ്ടാവുന്നു. പിടിവാശിയോടെ എന്ത് കാര്യവും ചെയ്ത് അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. അതുപോലെ തന്നെ മറ്റുള്ളവരെ ഭരിക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. അതെല്ലാം നിങ്ങള്‍ക്ക് ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നത് എന്ന കാര്യം ഓര്‍ത്തിരിക്കണം. എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവാന്‍ ഈ ലക്ഷണമുള്ള സ്ത്രീകള്‍ ഒരിക്കലും തയ്യാറാവുകയില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, March 21, 2023, 11:34 [IST]
X
Desktop Bottom Promotion