Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കരീന കപൂറിന്റെ കുമ്പസാരങ്ങള്‍
കരീന കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരിയെന്ന നിലയിലാണ് സിനിമയില്ലെത്തിയതെങ്കിലും പിന്നീട് സ്വന്തം കഴിവു കാരണമാണ് ബോളിവുഡില്‍ പിടിച്ചു നിന്നെതെന്നു പറയാം.
സൗന്ദര്യവും അഭിനയശേഷിയുമുള്ള ഈ നായിക പിന്നീട് പ്രശസ്തയായത് സെയ്ഫ് അലിഖാന്റെ പ്രണയകഥയിലെ നായികയായിട്ടാണ്. കാമുകിയില്‍ നിന്നും ഭാര്യാപദവിലേക്കം പട്ടൗഡി കുടുംബത്തിലെ മരുകളെന്ന നിലയ്ക്കും കരീന ഉയര്‍ന്നു.

സ്റ്റൈല്‍ ഡയറി ഓഫ് എ ബോളിവുഡ് ദിവ എന്ന ഒരു പുസ്തകവും അടുത്തിടെ ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തില്‍ തന്റെ ജീവിതത്തെ പറ്റിയുള്ള പല കാര്യങ്ങളും പല ഇഷ്ടങ്ങളും ഇവര്‍ തുറന്നു പറയുന്നു. ഇവയെന്തൊക്കെയെന്ന് അറിയണമെന്നുണ്ടോ.
താനൊരു ഓണ്‍ലൈന്‍ ഷോപ്പറാണെന്ന് ഇതില്‍ കരീന വെളിപ്പെടുത്തുന്നു. നെറ്റ് എ പോര്‍ട്ടര്‍, ഷോപ്പ്ബോപ് തുടങ്ങിയവയാണ് കരീന ഉപയോഗിക്കുന്ന സൈറ്റുകള്‍.
സീറോസൈസ് എന്നൊരു ആശയം കൊണ്ടുവന്നത് കരീനയാണ്. ഇതിനായി താന്‍ സ്വീകരിച്ചു വരുന്ന ഡയറ്റുകളേയും വ്യായാമങ്ങളേയും പറ്റി കരീന പറയുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന യോഗയില്‍ ഒന്ന് സൂര്യനമസ്കാരമെന്നും കരീന വെളിപ്പെടുത്തുന്നു.
വൃത്തിയുടെ കാര്യത്തെ പറ്റി അത്ര സുഖകരമല്ലാത്ത ഒരു രഹസ്യവും കരീന വെളിപ്പെടുത്തുന്നു. ഒരു മാസം വരെ കഴുകാതെ ഒരു ജീന്‍സ് താന്‍ ധരിക്കാറുണ്ടെന്നതു തന്നെയാണ് ഈ വെളിപ്പെടുത്തല്‍. ജീന്‍സ് ധരിച്ചാല്‍ വിമാനത്തില്‍ പോലും വളരെ സുഖമായി ഉറങ്ങാമെന്ന് കരീന വെളിപ്പെടുത്തുന്നു.
മേയ്ക്കപ്പ് ചെയ്യാനുള്ള തന്റെ താല്പര്യത്തെപ്പറ്റി കരീന തുറന്നു പറയുന്നു. മേയ്ക്കപ്പ് ചെയ്ത് കണ്ണാടിയുടെ മുന്നില്‍ ധാരാളം സമയം ചെലവാക്കാറുണ്ടെന്നതാണ് ഈ വെളിപ്പെടുത്തല്‍.
താന്‍ ഒരു വക്കീലാകാനാണ് ആഗ്രഹിച്ചിരുന്നതെന്നും കരീന പറയുന്നു. ചേച്ചിയായ കരിഷ്മ കപൂറിനൊപ്പം ഷൂട്ടിംഗ് സൈറ്റുകളിലേക്കു പോകാറുണ്ടെങ്കിലും നടിയാവുകയെന്ന ആഗ്രഹം തനിക്ക് ഒരിക്കലും ഇല്ലായിരുന്നുവെന്നും കരീന വെളിപ്പെടുത്തുന്നു.
അയഞ്ഞു കിടക്കുന്ന ഗൗണ്‍ രീതിയിലുള്ള കഫ്താനുകള്‍ ധരിക്കാനുള്ള തന്റെ താല്പര്യത്തെക്കുറിച്ച് കരീന പറയുന്നു. ഇത് തനിക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ സെയ്ഫിനും അമ്മയ്ക്കും ഇതിനോടത്ര താല്പര്യമില്ലെന്നും കരീന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.



Click it and Unblock the Notifications
