Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ!
പൊസറ്റീവായി ചിന്തിക്കൂ
വിദ്വേഷം എന്നത് ക്ഷണനേരം കൊണ്ടു ആള്‍ക്കാരുടെ മനസ്സില്‍ വളരുന്ന ഒരു മോശം സ്വഭാവമാണ്, ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യവുമാണ്. ശുഭചിന്ത മാത്രമാണ് ഇതിനെ തടുത്തു നിര്‍ത്തുവാനുള്ള ഏക പോംവഴി.
ശുഭചിന്ത കൊണ്ട് ഉദ്ദേശിക്കുന്നത് നല്ലത് ചിന്തിക്കുക, നല്ല കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നന്മ മാത്രമേ വരുത്തുകയുള്ളൂ. ഇവിടെ കൊടുത്തിരിക്കുന്ന ചില വഴികള്‍ നിങ്ങളെ ഒരു ശുഭചിന്താഗതിക്കാരനാക്കുവാന് സഹായിക്കും.പൊസറ്റീവായി ചിന്തിക്കാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.

മനോഭാവം നിയന്ത്രിക്കുക
ചില സമയങ്ങളില്‍ ഉണര്‍വുള്ള തീരുമാനം, നിങ്ങളെ, മോശമായി ചിന്തിപ്പിക്കാതിരിക്കാനും ചുറ്റുമുള്ള മോശം കാര്യങ്ങളെ മനസ്സിലാക്കാനും അതിനെ തോല്‍പ്പിച്ച് ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് രൂപപെടുതിയെടുക്കുവാനും സഹായിക്കും.
ജനങ്ങള്‍ ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അവരുടെ ജീവിതത്തില്‍ ഇടപെടുന്നത് കാണാം. അത്തരത്തിലുള്ള ഇടപെടലുകള്‍ ഒഴിവാക്കുവാന്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കണം. അതിനു നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ തന്നെ നിയന്ത്രിക്കുക, ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുവാനും ശ്രമിക്കുക.

ധ്യാനിക്കുക
പണ്ട് കാലങ്ങളില്‍ സന്ന്യാസിമാര്‍ മോക്ഷം ലഭിക്കുവാന്‍ വേണ്ടി നൂറ്റാണ്ടുകളോളം ധ്യാനിക്കാറുണ്ടായിരുന്നു.
ഒരു കാര്യത്തില്‍ മാത്രം മനസ്സ് കേന്ദ്രീകരിക്കുന്ന സമയങ്ങളില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജം ശരീരത്തിലേക്ക് വരുന്നതായി ശാസ്ത്രഞ്ജന്മാരും വിശ്വസിക്കുന്നു. ആ ഒരു ഊര്‍ജ്ജം നിങ്ങളിലുണ്ടാക്കുന്ന ശക്തി ഏതു തടസ്സങ്ങളെയും മറികടക്കാന്‍ നിങ്ങളെ പ്രാപ്തനാക്കുന്നു. അതുകൊണ്ട്തന്നെ ദിവസവും ഒരു 10 മിനുട്ട് എങ്കിലും ധ്യാനം ചെയ്യുവാന്‍ വേണ്ടി ശീലിക്കുക.
മറ്റുള്ള ശല്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് ഇരുട്ട് നിറഞ്ഞ ഒരു മുറിയാണ് ധ്യാനം ചെയ്യുവാന്‍ നല്ലത്. അതിനുശേഷം മുറിയില്‍ ഇരുന്നു കണ്ണുകളടച്ച് ശക്തിയായി ശ്വസിക്കുക. മനസ്സിലുള്ള എല്ലാ ചിന്തകളെയും മാറ്റി വെക്കുക. ആദ്യം ഇതൊരു ശ്രമകരമായ ജോലിയായി തോന്നുമെങ്കിലും പിന്നെയത് എളുപ്പമുള്ള ഒരു കാര്യമായി തീരും.

ശുഭ ചിന്താഗതിക്കാരുമായുള്ള ഇടപെടല്‍
ലോകത്തുള്ള എല്ലാ ജനങ്ങള്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും ഓരോ ചിന്തഗതിയുണ്ട്. മഹത്തായ പല വിജയങ്ങള്‍ക്ക് പിന്നിലും നല്ല ചിന്തകള്‍ ഒരു കാരണമാണ്. ശുഭ ചിന്താഗതിക്കാരുമായുള്ള ഇടപെടല്‍ നിങ്ങളെ ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനും അതുവഴി നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും നിങ്ങളെ വളരെയധികം സഹായിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള ശുഭ ചിന്താഗതിക്കാരുമായി കൂട്ടുകൂടുവാന്‍ വേണ്ടി നിങ്ങള്‍ ശ്രമിക്കുക. തീര്‍ച്ചയായും നിങ്ങളിലുണ്ടാകുന്ന മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും.

ലക്ഷ്യങ്ങളില്‍ ഉറച്ച് നില്ക്കുക.
നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ലക്ഷ്യങ്ങളെ ക്രോഡീകരിക്കുക. എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും അത് സാധ്യമാക്കുന്നതിന് വേണ്ടി ഉറച്ചു നില്ക്കുക. ഈ ലോകത്തില്‍ ഒരുപാട് നല്ല കാഴ്ചപ്പാടുകള്‍ ഉണ്ട്, ശുഭാപ്തി വിശ്വാസം വര്ധിപ്പിക്കുനതിനുള്ള വളരെയധികം വീക്ഷണങ്ങളുണ്ട്, നിങ്ങള്‍ അത്തരം നല്ല കാര്യങ്ങളെ മനസ്സിലാക്കുക അതില്‍ ചിലതെങ്കിലും ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുന്നതിനു വേണ്ടി ശ്രമിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുക.
ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം സാധിച്ചാല്‍ അത് സാഹസികമായ പല പുതിയ കാര്യങ്ങള്‍ ചെയ്യുവാനും നിങ്ങളെ പ്രേരിപ്പിക്കും. അങ്ങനെ ഓരോ ലക്ഷ്യങ്ങള്‍ യാഥാര്ത്യമാക്കുമ്പോഴും നിങ്ങള്‍ക്ക്, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായി കാണാം.

മാനസിക ഘടന മാറ്റിയെടുക്കുക
ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണു പ്രതികരിക്കുന്നത് എന്നതിനനുസരിച്ച് നിങ്ങളുടെ ചിന്തിക്കാനുള്ള കഴിവ് വ്യത്യാസപ്പെടും. ഏതു തീരുമാനമായാലും, അത് നടപ്പിലാക്കുന്നതിനു മുന്‍പ് പല വട്ടം ചിന്തിക്കുക. എത്ര കഠിനമായ സാഹചര്യങ്ങളിലും ശുഭചിന്ത നിങ്ങളെ വളരെ എളുപ്പം മുന്നോട്ട് കൊണ്ടുപോകും. എത്ര വലിയ പ്രശ്നമാണെങ്കിലും അത് പരിഹരിക്കാന്‍ നിങ്ങളുടെ ശുഭചിന്ത നിങ്ങളെ സഹായിക്കും. അപ്പോള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യവും ലോകവീക്ഷണത്തിലുണ്ടാകുന്ന മാറ്റവും നിങ്ങള്‍ക്ക് കാണാന്‍ കഴിയും മുമ്പോരിക്കലും സംഭവിച്ചിട്ടില്ലാത്തത്പോലെ.

സ്വഭാവം ചോദ്യം ചെയ്യുക
മനുഷ്യരില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം സ്വഭാവമാണ് ഏതു മാറ്റത്തെയും പ്രതിരോധിക്കുക എന്നുള്ളത്. പക്ഷേ, എപ്പോഴെങ്കിലും നിങ്ങള്‍ ആ പ്രതിരോധത്തെ മനസ്സിലാക്കാനും അതിനെതിരെ പ്രവര്‍ത്തിക്കാനും, ആ പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്താല്‍ നിങ്ങള്‍ നിങ്ങളുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് തുടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കുക. അത്തരത്തില്‍ നിങ്ങളുടെ പ്രതിരോധ സ്വഭാവത്തെ നിങ്ങള്‍ ഇല്ലാതാക്കിയാല്‍ ജീവിതത്തില്‍ കുറെയേറെ നന്മകള് കൈവരുന്നതായി കാണാം.



Click it and Unblock the Notifications