Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ത്യയിലെ വിവിധതരം മാമ്പഴങ്ങള്
വേനല്ക്കാലത്തിന്റെ ചൂട് എല്ലാവരേയും തളര്ത്തുമെങ്കിലും ഇത് മാമ്പഴക്കാലമാണെന്നൊരു ഗുണവും കൂടിയുണ്ട്.
വിവിധ തരങ്ങളിലും സ്വാദിലുമുള്ള മാങ്ങകളുടെ നാടാണ് ഇന്ത്യയെന്നു പറയാം. പല സ്ഥലങ്ങളിലും പല തരം സ്വാദും മണവുമുള്ള മാമ്പഴങ്ങള് ലഭിയ്ക്കും. ഒരേ തരം മാമ്പഴങ്ങള്ക്കു തന്നെ പലയിടങ്ങളില് പറയുന്ന പേരുകളും വ്യത്യസ്തങ്ങളായിരിക്കും.
ഇന്ത്യയില് ലഭ്യമായ വിവിധ തരം മാങ്ങകളെക്കുറിച്ച് അറിയേണ്ടേ,

അല്ഫോണ്സോ
അല്ഫോണ്സോ മാങ്ങകള് വില കൂടുമെങ്കിലും സ്വാദില് മികച്ചവയാണ്.

ബാദാമി
ബാദാമി എന്നയിനം മാങ്ങ അല്പം കൊഴുപ്പുള്ള പള്പ്പോടുള്ളതാണ്. ഇത് മാംഗോ ഷേയ്ക്കുണ്ടാക്കാനും നല്ലതാണ്.

ബൈഗനപ്പിള്ളി
ബൈഗനപ്പിള്ളി എന്ന മാങ്ങ ആന്ധ്രയില് നിന്നുള്ളതാണ്. വലിപ്പമുള്ള തരം മാങ്ങയാണിത്.

ദസേരി
ദസേരി എന്നറിയപ്പെടുന്ന ഒരിനം മാങ്ങയുണ്ട്. ഇത് കട്ടികുറഞ്ഞ തൊലിയോടെയുള്ളതാണ്. തീരെ ചെറിയ മാങ്ങാണ്ടിയുമാണ്.

കേസരി മാങ്ങ
കേസരി മാങ്ങ ഗുജറാത്തില് നിന്നുള്ളതാണ്. ഇവ പച്ചയായിരിക്കുമ്പോള് പച്ചമാങ്ങാ ജ്യൂസ് ഉണ്ടാക്കാന് ഉപയോഗിക്കുന്ന ഇനമാണ്. നീളം കുറഞ്ഞ് ഉരുണ്ട ആകൃതിയിലുള്ള മാങ്ങയാണിത്.

മല്ഗോവ
വലിപ്പത്തില് മുന്പന്തിയില് നില്ക്കുന്ന മല്ഗോവ മാമ്പഴം സ്വാദിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. ഇവയും മാംഗോ ഷേയ്ക്കുണ്ടാക്കാന് ഉത്തമമാണ്.

മല്ലിക
നീലം, ദസേരി മാങ്ങകള് ഹൈബ്രൈഡ് ചെയ്താണ് മല്ലിക എന്നയിനം മാങ്ങയുണ്ടാക്കിയിരിക്കുന്നത്.

റാസ്പുരി മാങ്ങകള്
ഓവല് ആകൃതിയില് മഞ്ഞയും ചുവപ്പും കലര്ന്നവയാണ് റാസ്പുരി മാങ്ങകള്. ഇവ ഇന്ത്യയിലെ തെക്കന് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഉണ്ടാകുന്നത്.

സിന്ദൂര മാങ്ങകള്
സിന്ദൂര മാങ്ങകള് നീളം കുറഞ്ഞ് ചുവപ്പും മഞ്ഞയും നിറത്തിലുള്ളവയാണ്. ഇവയും നല്ല മധുരമുള്ള ഇനം തന്നെ.



Click it and Unblock the Notifications
