Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചില വിചിത്രമായ അഡിക്ഷനുകള്‍
അഡിക്ഷനുകള്‍ മിക്കവാറും എല്ലാവര്‍ക്കുമുണ്ടാകും. അഡിക്ഷനുകളില്‍ തന്നെ നല്ലതും ചീത്തയുമുണ്ടാകും. ഇത് പലര്‍ക്കും വിവിധ തരത്തിലായിരിക്കുമെന്നു മാത്രം. ചിലര്‍ക്ക് അഡിക്ഷന്. ചിലര്‍ക്ക് അഡിക്ഷന് ഭക്ഷണമായിരിക്കും, ചിലര്‍ക്കാവട്ടെ, മദ്യ, പുകവലി തുടങ്ങിവയും.
എന്നാല്‍ ചിലതരം അഡിക്ഷനുകളുണ്ട്, വിചിത്രമായവ എന്നു പറയാം. ഇത്തരം വിചിത്രമായ അഡിക്ഷനുകളെക്കുറിച്ചറിയൂ,

മൂത്രം
ക്യാറി എന്നൊരു സ്ത്രീയുണ്ട്. സ്വന്തം മൂത്രം കുടിയ്ക്കുന്നതാണ് ഇവരുടെ അഡിക്ഷന്. ഇതുവരെ 900 ഗ്യാലണ് മൂത്രം ഇവര്‍ കുടിച്ചു കഴിഞ്ഞു.

കാര്‍
കാറിന് അഡിക്ഷനായ ആളാണ് നഥാനിയേല്‍. 1998 മോഡല്‍ മോണ്ട് കാര്‍ലോ കാറാണ് ഇദ്ദേഹത്തിന്റെ അഡിക്ഷന്. കാറുമായി ഡേറ്റിംഗ് നടക്കുകയും കാറിന് സമ്മാനങ്ങള്‍ വാങ്ങുന്നതുമെല്ലാം ഇദ്ദേഹത്തിന്റെ പതിവത്രെ.

പൂച്ച
43കാരിയായ ലിസ എന്ന സ്ത്രീയ്ക്ക് അഡിക്ഷന് പൂച്ചയാണ്. പൂച്ചയുടെ രോമങ്ങള്‍ തിന്നുന്ന ഇവര്‍ സ്വന്തം പൂച്ചയെ നക്കുകകയും ചെയ്യും.

രക്തം
മനുഷ്യരക്തം കുടിയ്ക്കുന്നത് ഡ്രാക്കുളയാണെന്നു വിശ്വാസം. എന്നാല്‍ 29 കാരനായ മിഷേല്‍ കഴിഞ്ഞ 15 വര്‍ഷമായി മനുഷ്യന്റെയും പന്നിയുടേയും രക്തം കുടിയ്ക്കുന്നു.

ചെളി
ഹെയ്ത്തിയിലെ ചേരികളില്‍ ചെളി വെള്ളവും ചേര്‍ത്തു കുഴച്ചു കഴിയ്ക്കുന്നവരുണ്ടത്രെ.

ശവസംസ്കാരച്ചടങ്ങ്
ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നയാളാണ് 42കാരനായ ലൂയിസ് സ്ക്വര്സി. ഇദ്ദേഹത്തിന്റെ ടൗണില്‍ നടക്കുന്ന എല്ലാ ശവസംസ്കാരച്ചടങ്ങുകളിലും കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ പങ്കെടുത്തു വരുന്നു.

ഐസ്
ഇടയ്ക്കിടെ ഐസ് തിന്നുന്നവരുണ്ട്. പാഗോഫാഗിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് രക്തത്തില്‍ അയേണ്‍ കുറയുമ്പോഴും സംഭവിയ്ക്കുമെന്നാണ് ശാസ്ത്രീയ വിശദീകരണം.

കോസ്മെറ്റിക് സര്‍ജറി
സൗന്ദര്യത്തിനായി കോസ്മെറ്റിക് സര്‍ജറി ചെയ്യുന്നതവരുണ്ട്. എന്നാല്‍ 40 ലക്ഷം ഡോളര്‍ ഇതിനായി ചെലവഴിച്ച സ്ത്രീയാണ് ജോസ്ലിന് വൈല്ഡെന്സ്റ്റീന്.

മൊബൈല്‍
മൊബൈല്‍ അഡിക്ഷനുള്ളവരുണ്ട്. എപ്പോഴും ഇതില്‍ കുത്തിക്കൊണ്ടിരിയ്ക്കുകയാണ് ഇവരുടെ ലക്ഷണം.

ടിഷ്യൂ പേപ്പര്‍
ടിഷ്യൂ പേപ്പര്‍ മണത്തു നോക്കുന്നതും ചവച്ചു നോക്കുന്നതുമായ അഡിക്ഷനുള്ളവരുമുണ്ട്.

സണ്‍ടാന്‍
ടാനോറെക്സിയ എന്നൊരു അഡിക്ഷനുണ്ട്. വെയിലേറ്റു ചര്‍മത്തില്‍ സണ്‍ടാന്‍ വരുത്തുകയാണ് ഇതിന്റെ ലക്ഷണം.

ടാറ്റൂ
ശരീരത്തില്‍ ടാറ്റൂ പതിയ്ക്കുക. ശരീരഭാഗങ്ങള്‍ തുളച്ച് ആഭരണങ്ങളിടുക തുടങ്ങിയവ അഡിക്ഷനാക്കിയവരുണ്ട്. ഇതുവഴിയുള്ള വേദന ഇക്കൂട്ടര്‍ ആസ്വദിക്കുകയാണ് ചെയ്യുന്നത്.

സോഷ്യല്‍ ഗ്രൂപ്പ്
നേരവും കാലവും നോക്കാതെ സോഷ്യല്‍ ഗ്രൂപ്പുകളില്‍ സജീവമായിരിക്കുന്നവരുണ്ട്. ഇതും ഒരുതരം അഡിക്ഷന് തന്നെ.

മുടി
ഇടയ്ക്കിടെ മുടി വലിച്ചു കൊണ്ടിരിയ്ക്കുന്നതും ഒരു അഡിക്ഷന് തന്നെ. ട്രിക്കോട്ടില്ലോമാനിയ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഡിറ്റര്‍ജന്റ്
ഡിറ്റര്ജന്റുകളോട് അഡിക്ഷനുള്ളവരുണ്ട്. 19 വയസുള്ള ടെമ്പസ്റ്റ് എന്ന വിദ്യാര്‍ത്ഥി ഇത് രുചിച്ചു നോക്കുകയും ചെയ്യാറുണ്ട്.

ഗ്ലാസ് അഡിക്ഷന്
ജോഷ് എന്നയാള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുളളില്‍ 100ഗ്ലാസുകളും 250 ബള്‍ബുകളും തിന്നിട്ടുണ്ട്.ഗ്ലാസ് അഡിക്ഷന് എന്നു പറയാം.

മരുന്ന്
15 കാരിയായ കിംമ്പേര്ലി എന്ന പെണ്‍കുട്ടിയ്ക്ക് വയറിളക്കത്തിന്റെ മരുന്നുകളോടാണ് അഡിക്ഷന്. ഇതു കാരണം കിംമ്പേര്ലിയ്ക്ക് അള്‍സറുകളും പോഷകക്കുറവുമുണ്ടാവുകയും ചെയ്തു.

പാറക്കല്ലുകള്‍
44കാരിയായ തെരേസയ്ക്ക് ചെറിയ പാറക്കല്ലുകള്‍ തിന്നുന്നതാണ് അഡിക്ഷന്. ഇതു കാരണം ഇവര്‍ക്ക് വയറുവേദനയുണ്ടാവുകയും പല്ലുകള്‍ പൊട്ടിപ്പോവുകയും ചെയ്തെങ്കിലും ഈ ശീലം അവസാനിപ്പിച്ചിട്ടില്ല.

നെയില്‍ പോളിഷുകള്‍
32കാരിയായ ജാമിയ്ക്ക് നെയില്‍ പോളിഷുകള്‍ കഴിയ്ക്കുന്നതാണ് അഡിക്ഷന്. ഇവര്‍ ദിവസം 6 ബോട്ടില്‍ നെയില്‍ പോളിഷ് വരെ കഴിയ്ക്കുമത്രെ.

ബലൂണുകള്‍
ജൂലിയസ് എന്ന വ്യക്തിയ്ക്ക് ബലൂണുകളോട് സെക്സ് അഡിക്ഷനാണുള്ളത്. ഇതിനു വേണ്ടി 50,000ളം ബലൂണുകള്‍ ഇയാള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നുവത്രെ.



Click it and Unblock the Notifications
