Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഭാര്യയുടെ പ്രേതം

ഭാര്യയുടെ മരണം നടന്നുകഴിഞ്ഞ് നാളേറെയായിട്ടും മറ്റ് സ്ത്രീകളുമായൊന്നും ബന്ധം പുലര്‍ത്താതെ അദ്ദേഹം വാക്കു പാലിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം ഒരു സ്ത്രീയുമായി പ്രണയത്തിലായി. ഒരുരാത്രിയില്‍ വിവാഹിതരാകാന്‍ രണ്ടുപേരും തീരുമാനിച്ചു. ഈ സമയത്ത് മരിച്ചുപോയ ഭാര്യയുടെ പ്രേതം അയാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
തനിയ്ക്ക് തന്ന വാക്കുതെറ്റിച്ച ഭര്‍ത്താവിനെ അവര്‍ കുറ്റപ്പെടുത്തി. പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാത്രിയിലെത്തി പ്രേതം ഇദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ ദിവസവും പ്രണയിനിയുമായി അയാള്‍ പങ്കുവെച്ച കാര്യങ്ങള്‍ ഒരു വാക്കു പോലും വിടാതെ പ്രേതം അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ വന്നുവന്ന് ഇയാള്‍ക്ക ഉറക്കം പോലും നഷ്ടപ്പെട്ടു.
ഭാര്യയുടെ പ്രേതം മൂലം ആകെ പ്രശ്നത്തിലായപ്പോള്‍ നാട്ടിലെ ഒരു പ്രമുഖനായ സെന്‍ ഗുരുവിനെക്കണ്ട് പോംവഴി ആരായാന്‍ അദ്ദേഹം തീരുമാനിച്ചു. കഥമുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ ആ പ്രേതം വളരെ സമര്ഥയാണന്നെ് ഗുരു അഭിപ്രായപ്പെട്ടു. ശരിയാണെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു.
'ഞാന്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും പ്രേതം വളരെ വിശദമായി മനസ്സിലാക്കുന്നു'- അയാള്‍ പറഞ്ഞു.
അപ്പോള്‍ ഗുരു- 'ശരിയ്ക്കും പറഞ്ഞാല്‍ ഈ പ്രേതത്തെ നിങ്ങള്‍ പ്രശംസിക്കേണ്ടതാണ്, എന്തായാലും അടുത്ത വട്ടം പ്രേതം വരുമ്പോള്‍ എന്തു ചെയ്യണമെന്നകാര്യം ഞാന്‍ പറഞ്ഞുതരാം'.
അന്നു രാത്രി പ്രേതമെത്തിയപ്പോള് ഈ മനുഷ്യന് ഗുരു നിര്‍ദ്ദേശിച്ചതുപ്രകാരം സംസാരിച്ചു- 'നീ വളരെ സമര്‍ത്ഥയാണ്, നിന്നില്‍ നിന്നും എനിയ്ക്കൊന്നും മറച്ചുവെയ്ക്കാന്‍ കഴിയില്ലെന്ന് നീ മനസ്സിലാക്കിയട്ടുണ്ട്. ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നല്കിയാല് നിന്റെ ആഗ്രഹം പോലെ ഞാന്‍ രണ്ടാം വിവാഹത്തില്‍ നിന്നും പിന്മാറുകയും ഇനിയുള്ള കാലം സ്ത്രീകളുമായി ബന്ധമില്ലാതെ ജീവിക്കുകയും ചെയ്യാം'.
അപ്പോള്‍ പ്രേതം ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു.
ഉടനെ ഇയാള്‍ ഗുരു പറഞ്ഞതുപോലെ തറയിലെ ചാക്കില്‍ നിന്നും കൈനിറയെ പയറുമണികളെടുത്തുകൊണ്ട് പറഞ്ഞു, 'എന്റെ കയ്യില്‍ എത്ര പയര്‍മണികളുണ്ടെന്ന് പറയണം'. ഈ ചോദ്യം കേട്ടപ്പോള്‍ത്തന്നെ പ്രേതം അപ്രത്യക്ഷമായി, പിന്നീടൊരിക്കലും ഇയാള്‍ക്ക് പ്രേതശല്യം ഉണ്ടായില്ല.



Click it and Unblock the Notifications
