Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാര്
പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളം. പണമുണ്ടാക്കിയവരെ ആരാധനയോടെ നോക്കിക്കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്.
ലോകത്തെ വലിയ പണക്കാരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരും പെടും. ഇന്ത്യയില്‍ തന്നെ കോടിപതികള്‍ ധാരാളമുണ്ട്. കോടികളുടെ സമ്പാദ്യവുമായി മുന്നിട്ടു നില്ക്കുന്ന ചിലരെക്കുറിച്ച് അറിയൂ.
ചൈനയിലെ ഹുരുണ്‍ എന്ന സ്ഥാപനമാണ് ഇന്ത്യയിലെ ആദ്യ എട്ടു കോടീശ്വരന്മാരുടെ പട്ടിക തയ്യാറാക്കിയത്. ഇവരില്‍ എല്ലാവരും തന്നെ ബിസിനസുകാരാണ് എന്നത് എടുത്തു പറയുകയും വേണം.
മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പണക്കാരുള്ളത്. ദില്ലി തൊട്ടു പുറകില്‍. പിന്നീട് ബാംഗ്ലൂരും. ഏറ്റവും വലിയ പണക്കാരുടെ പട്ടികയിലുള്ള അഞ്ച് ഇന്ത്യക്കാര്‍ വിദേശത്താണ് താമസിക്കുന്നത്.

റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് കോടീശ്വരന്മാരില് ഒന്നാം സ്ഥാനത്ത്. 19.3 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാര്
ലക്ഷ്മി എന്‍ മിത്തലാണ് രണ്ടാം സ്ഥാനത്ത്. വിദേശത്തു താമസിക്കുന്ന ഇദ്ദേഹത്തിന്റെ സമ്പാദ്യം 16.9 ബില്യണ്‍ ഡോളറാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാര്
അസിം പ്രേംജിയാണ് മൂന്നാം സ്ഥാനത്ത്. വിപ്രോ തലവനായ ഇദ്ദേഹത്തിന്റെ സമ്പാദ്യം 12.3 ബില്യണ്‍ ഡോളര്‍ വരും.

സണ്‍ ഫാര്‍മസ്യൂട്ടികല്‍സ് ഉടമ ദിലീപ് സാംഗ്വിയാണ് നാലാം സ്ഥാനത്ത്. 8. 5 ബില്യണ്‍ ഡോളറാണ് സമ്പാദ്യം. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഫാര്‍മസ്യൂട്ടികല്‍സ് കമ്പനിയാണ് ഇത്്.

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാര്
കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന പല്ലോന്‍ജി മിസ്ട്രിയാണ് അഞ്ചാം സ്ഥാനത്തുള്ള കോടീശ്വരന്. ഇദ്ദേഹത്തിന്റെ സമ്പാദ്യം 7.9 ബില്യണ്‍ ഡോളര്‍ വരും. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ഇദ്ദേഹത്തിന്റെയാണ്.

എസാര്‍
എനര്‍ജി ഉടമസ്ഥരായ ശശി, രവി റുയ സഹോദരന്മാരാണ് അടുത്തത്. ഇവരുടെ സമ്പാദ്യം 7 ബില്യണ്‍ ഡോളര്‍ വരും.

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാര്
ഗോദ്റേജ് ഗ്രൂപ്പ് മേധാവി ആദി ഗോദ്റേജ് ആണ് ഏഴാമത്തെ സ്ഥാനത്ത്. 6.9 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാര്
ഡിഎല്‍എഫ് ചെയര്‍മാനും സിഇഒയുമായ കുശാല്‍ പാല് സിംഗാണ് എട്ടാമത്. 6.3 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.



Click it and Unblock the Notifications
