Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില രജനീകാന്ത് തമാശകള്‍
സിനിമാലോകത്തെ മുടിചൂടാമന്നനാണ് രജനീകാന്ത്. രജനീകാന്ത് സിനിമകളില്‍ അദ്ദേഹത്തിന് അസാധ്യമായതൊന്നും തന്നെ കാണില്ല.
അമാനുഷിക ശക്തിയുള്ള ഒരാള്‍ എന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്. ഇതെക്കുറിച്ച് പല തമാശകളും ഇറങ്ങിയിട്ടുമുണ്ട്.

ലോകചരിത്രത്തില്‍ ഇടം പിടിച്ച സംഭവമാണ് ടൈറ്റാനിക് കപ്പല്‍ മുങ്ങിയത്. ഇതെക്കുറിച്ച് സിനിമയും ഇറങ്ങിട്ടുണ്ട്. ഇതില്‍ കപ്പല്‍ മുങ്ങിപ്പോകുന്നതും നായകന് മരിക്കുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നായികയായ റോസ് രക്ഷപ്പെടും. രജനീകാന്തായിരുന്നു ചിത്രത്തിലെ നായകനെങ്കില്‍ കപ്പല്‍ മുങ്ങില്ലായിരുന്നവെന്നാണ് ഒരു തമാശ. ഒരു കയ്യില്‍ റോസും മറുകയ്യില്‍ കപ്പലുമായി രജനി നീന്തി കരയിലെത്തുമായിരുന്നുവത്രെ.
ചാവുകടല്‍ ചത്തതിന് കാരണവും രജനിയാണത്രെ. അദ്ദേഹമെത്തിയപ്പോള്‍ കടല്‍ ഇരുഭാഗത്തേക്കും മാറിക്കൊടുക്കാത്തതാണ് കാരണം.
ഒരിക്കല്‍ രജനീകാന്ത് ഒരു കുതിരയുടെ താടിക്കു തട്ടി. ഇതെത്തുടര്‍ന്നാണ് ഇതിന്റെ പിന്തലമുറക്കാരെന്നു വിശേഷിപ്പിക്കാവുന്ന ജിറാഫുകള്‍ ഉണ്ടായത്.
ഗുഗിളില്‍ രജനിയെ തെരഞ്ഞാല്‍ കിട്ടില്ല. രജനിയ്ക്ക് നിങ്ങളെ കണ്ടുപിടിക്കാനേ പറ്റൂ.
രജനീകാന്ത് മുടി ചീകാന്‍ ചീപ്പെടുത്താല്‍ മതി, മുടി ശരിയായ സ്ഥാനത്ത് ശരിയായ രീതിയില്‍ നില്ക്കും. മുടി പോലും രജനിയെ മുന്‍കൂട്ടി കണ്ട് അനുസരിക്കുമെന്നര്ത്ഥം.
ഈ ലോകത്തെ സ്ത്രീകള്‍ക്ക് വേണ്ടതെന്തെന്ന് അറിയുന്ന ഏക വ്യക്തിയാണ് രജനി.
സ്പൈഡര്മാന് ഇന്ത്യയിലേക്കു വരില്ല. കാരണം രജനീകാന്ത് വെറുമൊരു കൊതുകുനിവാരണ മരുന്നിന്റെ സഹായത്തോടെ സ്പൈഡര്‍മാനെ കൊല്ലും.
പരിണാമം എന്നൊന്ന് സംഭവിച്ചിട്ടില്ല. പരിണാമസിദ്ധാന്തം ആവിഷ്കരിച്ച ചാള്‍സ് ഡാര്വിന് രജനീകാന്ത് ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിച്ചവയുടെ ലിസ്റ്റ് എഴുതുക മാത്രമാണ് ചെയ്തത്.
മിഷന് ഇംപോസിബിള്‍ എന്ന ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ രജനി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ടോം ക്രൂയിസ് അഭിനയിച്ചത്. അസാധ്യം എന്നു തോന്നിക്കുന്ന ഈ ടൈറ്റിലാണത്രെ രജനിയെ ഇതിന് പ്രേരിപ്പിച്ചത്.
സവാളയരിയുമ്പോള് എല്ലാവരു കരയും. എന്നാല്‍ രജനി സവാളയരിഞ്ഞാല് സവാളയാണത്രെ കരയുക.
തമാശകളെന്തൊക്കെയുണ്ടെങ്കിലും പ്രേക്ഷകമനസുകളില്‍ കാലങ്ങളായി നിറഞ്ഞു നില്ക്കുന്ന അഭിനയപ്രതിഭയാണ് രജനീകാന്തെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
