Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില വനിതാ കുറ്റബോധങ്ങള്‍

താല്പര്യമുണ്ടായിട്ടും കഴിവുണ്ടായിട്ടും ജോലിക്കു പോകാതെ വീട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് ജോലിക്കു പോയില്ലെന്നത് ഒരു കുറ്റബോധമാകാം. തന്റെ കഴിവുകള്‍ താന്‍ നശിപ്പിക്കുകയാണെന്ന തോന്നല്‍.
എന്നാല്‍ ഉദ്യോഗസ്ഥയായ സ്ത്രീക്കും കുറ്റബോധമുണ്ടാകും. പ്രധാനമായും കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലല്ലോയെന്നോര്ത്ത് . കുടുംബകാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യാന്‍ പറ്റുന്നില്ലെന്നോര്ത്തും കുറ്റബോധം തോന്നും.
വീട്ടിലെ ഉത്തരവാദിത്വം കാരണം ഓഫീസ് ജോലി വേണ്ട വിധത്തില്‍ ചെയ്യാനാകാത്തതും ചില സ്ത്രീകളില്‍ കുറ്റബോധവും വിഷാദവുമുണ്ടാക്കും.
അമിതവണ്ണം സ്ത്രീകള്‍ക്ക് ചിലപ്പോഴെങ്കിലും കുറ്റബോധത്തിന് കാരണമാകും. പ്രത്യേകിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍. വണ്ണമുണ്ടെങ്കിലും ഇഷ്ടമുള്ളതെന്തും കഴിയ്ക്കുന്നതോര്ത്തും വ്യായാമം വഴി തടി കുറയ്ക്കാമായിരുന്നു, എന്നാല്‍ അതു ചെയ്തില്ലെന്നോര്ത്തുമായിരിക്കും ഈ കുറ്റബോധം.
ഷോപ്പിംഗ് മിക്കവാറും സ്ത്രീകളുടെ ദൗര്‍ബല്യമാണ്. ഇതിന് കുറ്റപ്പെടുത്തലും പഴിയും കേള്‍ക്കേണ്ടി വരികയും ചെയ്യും. അവനവനു വേണ്ട സാധനങ്ങളിങ്ങനെ വാരിക്കൂട്ടുമ്പോഴും ഇതോര്‍ത്ത് സ്ത്രീകള്‍ക്ക് കുറ്റബോധമുണ്ടാകുമത്രെ. ഇതുപോലെ സൗന്ദര്യത്തിനായി ബ്യൂട്ടി പാര്‍ലറില്‍ പണം ചെലവഴിക്കുന്നതും കുറ്റബോധ കാരണം തന്നെ.
പങ്കാളിയെ സന്തോഷിപ്പിക്കാനാവുന്നില്ലെന്നോര്ത്ത് പല സ്ത്രീകള്‍ക്കും കുറ്റബോധമുണ്ടാകും. മനപൂര്‍വമല്ലെങ്കിലും സമയക്കുറവാണെങ്കിലും തന്റെ പങ്കാളിയെ താന്‍ ഗൗനിക്കുന്നില്ലേയെന്ന ചിന്തയും കുറ്റബോധകാരണമാകും.



Click it and Unblock the Notifications
