Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അച്ഛനമ്മമാരെ മറക്കാമോ?

നല്ല ആതിഥേയകളാകാന് കഴിയാത്തതും ചില സ്ത്രീകളില്‍ കുറ്റബോധമുണ്ടാക്കും. ഇത് ഒരുപക്ഷേ വീട്ടില്‍ ആളുകള്‍ വരുമ്പോള്‍ വേണ്ട രീതിയില്‍ സ്വീകരിക്കാനുള്ള ആത്മവിശ്വാസക്കുറവു കൊണ്ടായിരിക്കും. അല്ലെങ്കില്‍ സ്വന്തം പാചകത്തില്‍ വിശ്വാസമില്ലാത്തതു കൊണ്ടായിരിക്കും. മറ്റുള്ളവരോട് അടുക്കാനുള്ള സങ്കോചവും ഇതിനു കാരണമാകാം.
ഇതൊക്കെയാണെങ്കിലും ഇത്തരക്കാര്‍ക്ക് മനസില്‍ കുറ്റബോധമുണ്ടാകും. പ്രത്യേകിച്ച് മറ്റു വീടുകളില്‍ അതിഥിയായി പോകുമ്പോള്‍,അവരുടെ ആതിഥേയ മര്യാദ കാണുമ്പോള്‍ ഇത്തരം കുറ്റബോധം കൂടുകയും ചെയ്യും.
മുന്‍പുണ്ടായിരുന്ന ഹോബികള്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കാതെ വരുന്നതും സ്ത്രീകളില്‍ കുറ്റബോധത്തിന് കാരണമാകും. ഉദാഹരണത്തിന് വിവാഹത്തിനു മുന്‍പ് ധാരാളം വായിക്കുന്ന ശീലമുള്ള സ്ത്രീയാണെന്നു കരുതുക.വിവാഹശേഷം ചിലപ്പോള്‍ തിരക്കുകളില്‍ പെട്ട് വായിക്കാന്‍ തന്നെ സമയം കിട്ടിയെന്നു വരില്ല. ഇത് ചിലപ്പോഴൊക്കെ കുറ്റബോധത്തിന് കാരണമാകുകയും ചെയ്യും.
എന്നാല്‍ വീട്ടിലെ ഉത്തരവാദിത്വം മറന്ന് വായിച്ചിരിക്കുന്നതും സ്ത്രീകള്‍ക്ക് കുറ്റബോധമുണ്ടാക്കും.
വിവാഹത്തിന് ശേഷം സ്വന്തം അച്ഛനമ്മാര്‍ക്കൊപ്പം സമയം ചെലവിടാന്‍ സാധിക്കാതെ വരുന്ന സ്ത്രീകളുണ്ടാകും. വല്ലപ്പോഴും വിരുന്നുകാരുടെ അവസ്ഥയില്‍ സ്വന്തം വീട്ടില്‍ കയറിച്ചെല്ലുന്നവര്‍. ഇതും സ്ത്രീകളില്‍ കുറ്റബോധത്തിന് കാരണമാകുമത്രെ. സ്വന്തം കാര്യം നോക്കി മാതാപിതാക്കളെ അവഗണിക്കുന്നുവെന്ന് ചിന്തയായിരിക്കം ഇതിന് കാരണം. മനപൂര്‍വമല്ലെങ്കിലും സ്വാര്ത്ഥയാകുന്നുവെന്ന തോന്നലായിരിക്കും ഈ കുറ്റബോധത്തിന് പുറകില്‍.



Click it and Unblock the Notifications
