Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബോസിനെ വീഴ്ത്തും കണ്ണുനീര്

കരയുന്നതിന് ദോഷങ്ങള്‍ ഏറെയാണ്. കാരണം കാര്യങ്ങളെ ധൈര്യപൂര്‍വം നേരിടാനാവാത്തവര്‍ എന്നൊരു പേര് കണ്ണുനീര് വരുത്തിത്തരും. വൈകാരിക ക്ഷോഭം അടക്കാനും കാര്യങ്ങള്‍ ധൈര്യത്തോടെയും സമചിത്തതയോടെയും നേരിടാനുമുള്ള കഴിവ് ജോലി ചെയ്യുന്നതിനുള്ള പ്രധാന യോഗ്യതയായി പലരും കണക്കാക്കുന്നു.
കരച്ചിലിന് മറ്റു വശവുമുണ്ട്. ഭൂരിഭാഗവും സ്ത്രീകളായിരിക്കും കരയുക. പ്രത്യേകിച്ചും ബോസില്‍ നിന്നും വഴക്കു കേള്‍ക്കുമ്പോഴോ ജോലിയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമ്പോഴോ. ബോസ് ഒരു പുരുഷനാണെങ്കില്‍ പറയാനുമില്ല. മുന്നിലിരുന്ന് ഒരു സ്ത്രീ കരയുന്നതു കാണുമ്പോള്‍ കോപം മിക്കവാറും പരിഭ്രമത്തിന് വഴി മാറും. കാരണം കണ്ണുനീരിന് മുന്നില്‍ പകച്ചുപോകുന്ന, ഉത്തരം മുട്ടുന്ന സ്വഭാവമാണ് ഭൂരിഭാഗം പുരുഷന്മാര്ക്കും. ഈ കരച്ചിലിന് മറ്റുള്ളവര്‍ എന്തര്‍ത്ഥം കണ്ടുപിടിക്കുമെന്ന ഭയവുമുണ്ടാകും. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കരച്ചില് നിര്‍ത്താനുള്ള വഴികളായിരിക്കും ഇവര്‍ ചിന്തിക്കുന്നതും.
ചിലര്‍ കണ്ണുനീര് പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ആയുധമായി എടുക്കും. മുന്നിലിരിക്കുന്നയാള്‍ കരയുമ്പോള്‍ മറുഭാഗത്തിന് വാദിച്ചു നില്ക്കാന് ന്യായങ്ങള്‍ ലഭിച്ചെന്നു വരില്ല.
സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രം കൂടിയാണ് കണ്ണുനീര് പലര്‍ക്കും. എന്നാല്‍ പല തവണ ഈ കരച്ചില് തന്ത്രം പ്രയോഗിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് ഇത് അലോസരമുണ്ടാക്കുകയാകും ചെയ്യുക.
മനുഷ്യന് വികാരജീവിയാണെങ്കിലും ഓഫീസിലുള്ള കരച്ചില് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കരയാനുള്ള പ്രേരണ ശക്തമാകുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ കാണ്‍കെ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.



Click it and Unblock the Notifications
