Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഓഫീസില്‍ കരഞ്ഞാല്‍...

ഓഫീസിലെ കരച്ചിലിനെ കുറിച്ച് പാശ്ചാത്യരാജ്യങ്ങള്‍ പഠനം തന്നെ നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നാംസ്ഥാനം സ്ത്രീകള്‍ക്ക് തന്നെ. 41 ശതമാനം സ്ത്രീകളും 9 ശതമാനം പുരുഷന്മാരും ജോലിസ്ഥലത്ത് കരയുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
പഠനത്തില്‍ തെളിഞ്ഞ ഒരു കാര്യമുണ്ട്. ഓഫിസിലെ കരച്ചില് സാധാരണ സംഭവമായി മാറുകയാണ്. ഇതിന് പഠനങ്ങള്‍ വ്യക്തമായ കാരണങ്ങളും പറയുന്നുണ്ട്. മുന്‍പത്തേതിനെ അപേക്ഷിച്ച് വീട്, ഓഫീസ് അന്തരം കുറയുകയാണ്. മുന്പാണെങ്കില് ഓഫീസിലിരുന്നാല്‍ ഓഫീസ് ജോലി, വീട്ടിലെത്തിയാല്‍ അവിടുത്തെ കാര്യം എന്ന നിലയ്ക്കായിരുന്നു കാര്യങ്ങള്‍ പോയിരുന്നത്.
ഇത്തരം വ്യത്യാസങ്ങള്‍ ഇപ്പോള്‍ കുറഞ്ഞു വരികയാണ്. കാരണം ജോലിയുടെ തരവും ജീവിതശൈലിയും പാടേ മാറിയിരിക്കുന്നു. പ്രത്യേകിച്ച് ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ. വീട്ടിലിരുന്നും ഓഫീസ് ജോലി ചെയ്യുന്നവരുണ്ട്. ജോലിത്തിരക്കു കാരണം വീട്ടുകാര്യങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുക്കാന്‍ പറ്റാത്തവരുണ്ട്. വീടും ഓഫീസും കൂടിക്കുഴയുമ്പോള്‍ പ്രശ്നങ്ങളും വൈകാരികക്ഷോഭങ്ങളുമുണ്ടാകുന്നത് സ്വാഭാവികം. ഇത് ചെന്നെത്തുന്നത് കണ്ണുനീരിലായിരിക്കും.



Click it and Unblock the Notifications
