Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അനാവശ്യ പുകഴ്ത്തലെന്തിന്?
സ്വന്തം കാര്യസാധ്യത്തിനായി ആവശ്യത്തിനും അനാവശ്യത്തിനും ബോസിനെ പ്രശംസിക്കുന്നവരുണ്ട്. ഇത് ചിലപ്പോള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. നല്ല കാര്യങ്ങള്‍ക്ക് ബോസിനെ പുകഴ്ത്തുന്നത് നല്ലതു തന്നെ. വെറുതെയുള്ള പുകഴ്ത്തലും അതിന് പിന്നിലുള്ള ദുരദ്ദേശ്യവും തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ഇത് നിങ്ങളുടെ ശരിയായ അഭിനന്ദനം പോലും മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ ബോസിനെ പ്രേരിപ്പിക്കുകയും ചെയ്യും.
മേലുദ്യോസ്ഥനില്ലാത്ത പല ഗുണങ്ങളും ചിലപ്പോള്‍ നിങ്ങള്‍ക്കുണ്ടായെന്നു വരും. കഴിവുണ്ടായാല്‍ മാത്രമായില്ല, അത് പ്രവര്‍ത്തിയില്‍ കാണിക്കുകയും വേണം. ഇത് ബോസിന്റെ കണ്ണില്‍ നിങ്ങളുടെ വില ഉയര്‍ത്തും.
ജോലിയില്‍ ചിലപ്പോള്‍ ബോസിനും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളുണ്ടാകും. ഇതിന് ആകുമെങ്കില്‍ പരിഹാരം കണ്ടെത്തിക്കൊടുക്കാം.
ജോലിയിലോ ഓഫീസിലോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഇത് ബോസുമായി തുറന്നു ചര്‍ച്ച ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുക. കാര്യങ്ങള്‍ മറച്ചു പിടിച്ചു പറയുന്നതും വളച്ചു പറയുന്നതും മിക്കവാറു പേരെ നീരസപ്പെടുത്തും. എന്തും തുറന്നു പറയാനുള്ള മനസാണ് നല്ലത്.
ബോസുമായി അനൗദ്യോഗിക ബന്ധം വയ്ക്കുന്നതും നല്ലതാണ്. ഒരു ബോസ്-ജോലിക്കാരന് എന്നതിനേക്കാളുപരി, കൂട്ടുകാര്‍ എന്ന സങ്കല്പത്തിന് മാറ്റേറും. ഇത് പക്ഷെ വ്യക്തികളെ അനുസരിച്ചിരിക്കും. ബോസായി തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണെങ്കില്‍ ഇത്തരം സൗഹൃദസങ്കല്പം നടപ്പാക്കാന്‍ നോക്കാതിരിക്കുകയാവും നല്ലത്.
മുന്‍ പേജില്‍
ബോസിന്റെ ഓമനയാകാം



Click it and Unblock the Notifications
