Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
വിഷു ആഘോഷങ്ങള്‍ വ്യത്യസ്തം

വിഷുവും പ്രകൃതിയും തമ്മില്‍ വല്ലാത്തൊരു സാമ്യമുണ്ടെന്നു പറയാം. വിഷുവിനെ വരവേല്‍ക്കാനായി പ്രകൃതിയൊരുങ്ങുന്നു. എങ്ങും കണിക്കൊന്നയുടെ മഞ്ഞനിറം. വേനലിന്റെ വറുതിയില്‍ പെട്ടു കിടക്കുകയാണെങ്കിലും എന്തൊക്കെയോ എവിടെയൊക്കെയോ സംഭവിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലും വിഷുവിനുണ്ടാകുന്നു.
കാര്‍ഷികസമൃദ്ധിയുടെ ഓര്‍മകള്‍ പൊടി തട്ടിയെടുക്കുന്ന ഉത്സവം കൂടിയാണ് വിഷുവെന്നു പറയാം. കണിയൊരുക്കുന്ന ഉരുളിയില്‍ ചക്ക, മാങ്ങ തുടങ്ങിയ വിഷുഫലങ്ങള്‍ പ്രധാനം. മാമ്പഴക്കാലമായതു കൊണ്ട് സദ്യക്ക് മാമ്പഴപ്പുളിശേരിയും പ്രധാനം. ഇടിച്ചക്ക, നാളികേരം, വെള്ളരി, നെല്ല്, അരി തുടങ്ങിയവയെല്ലാം പഴയ കാലത്തെ വിഷുസമൃദ്ധിയെയാണ് കാണിക്കുന്നത്.
ഓണത്തെ പോലെയല്ലാ, കേരളത്തിന്റെ പല ഭാഗങ്ങളിലും വിഷു പല രീതിയിലാണ് ആഘോഷിക്കുന്നത്. തെക്കോട്ട് പോകുന്തോറും വിഷുവിന് പ്രാധാന്യം കുറയും. കണി കാണലിലും വിഷുക്കൈനീട്ടത്തിലും വേണമെങ്കില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിലും ഒതുങ്ങുന്ന ദിവസം.
മധ്യകേരളത്തില്‍ വിഷു കേമമായി ആഘോഷിക്കും. കൈനീട്ടവും കണികാണലും പുറമെ പടക്കം പൊട്ടിക്കലും വിഷുസദ്യയും എല്ലാമായി. വിഷുവിന്റെ തലേന്നു രാത്രിയും പടക്കമേളമുണ്ടാകും. ബാക്കി വെളുപ്പിന് കണി കണ്ട ശേഷം.
വടക്കോട്ടു പോകുന്തോറും വിഷു കെങ്കേമമെന്നു പറയേണ്ടി വരും. ഓണത്തേക്കാളേറെ വിഷുവിനാണ് ഇവിടെ പ്രാധാന്യം. വിഷുവിന് പുത്തന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന വിശ്വാസവും പലയിടത്തുമുണ്ട്. ഓണക്കോടിക്കാണ് കേട്ടുകേള്‍വിയെങ്കിലും വിഷുക്കോടിക്കും സ്ഥാനം കുറവല്ലെന്നര്‍ത്ഥം.
വിഷുസദ്യയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. തെക്കോട്ട് വിഷുവിന് പ്രാധാന്യമില്ലാത്തതു പോലെ വിഷുസദ്യക്കും വലിയ പ്രാധാന്യമില്ല. ചോറും കറിയിലുമൊതുങ്ങുന്നു ഭക്ഷണം.
എന്നാല്‍ വടക്കോട്ട് പോകുന്തോറും വിഷുസദ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട്. തരാതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഷു വിഭവങ്ങള്‍ പ്രധാനമെന്നു തന്നെ പറയാം.
ചിലയിടങ്ങളില്‍ വിഷുക്കഞ്ഞിയെന്നൊരു ഏര്‍പ്പാടുമുണ്ട്. വിഷുക്കട്ട, വിഷുപ്പുഴുക്ക് തുടങ്ങിയ ചില പ്രത്യേക ഭക്ഷണങ്ങളും വിഷുവിനോട് അനുബന്ധിച്ചു വരും. പഴയകാലത്തെ കാര്‍ഷികസമൃദ്ധിയെ ഓര്‍മിപ്പിക്കാനാണ് വിഷുക്കഞ്ഞിയെന്ന ഏര്‍പ്പാട്. ഒരേ തരം ഭക്ഷണങ്ങളാണെങ്കിലും ഉണ്ടാക്കുന്ന രീതികളും വ്യത്യസ്തങ്ങളായിരിക്കും.
കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ വിഷുസദ്യക്ക് പച്ചക്കറി മാത്രമല്ലാ, ഇറച്ചി വിഭവങ്ങളും വിളമ്പും. വിഷുവിന്റെ മണവും സ്വാദും മാറുമെന്നര്‍ത്ഥം.
സദ്യയൊരുക്കുന്നതില്‍ മാത്രമല്ലാ, ഒരുമിച്ചിരുന്ന് ഉണ്ണുന്നതിലുമുണ്ട് കാര്യം. ഒരുമയുടെ ഉത്സവമാണ് വിഷുവെന്നു പറയാം.
ആഘോഷങ്ങളേക്കാളുപരി, മലയാളിക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന അവസരങ്ങളാകുകയാണ് വിഷുവും ഓണവുമെല്ലാം.



Click it and Unblock the Notifications
