Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
പൊസറ്റീവാകാന് വ്യായാമം

വ്യായാമത്തിന്റെ വകഭേദങ്ങളാണ് യോഗ, മെഡിറ്റേഷന്‍ എന്നിവ. ദുഖം, കോപം തുടങ്ങിയ ചീത്ത വികാരങ്ങളെ നിയന്ത്രിക്കാനും അങ്ങനെ പൊസറ്റീവ് എനര്‍ജി നല്‍കാനും ഇവയ്ക്കു കഴിയും. ഒന്നും വേണ്ട, മനസ് അസ്വസ്ഥമാകുമ്പോള്‍ തുറസായ സ്ഥലത്തിലൂടെ, തിരക്കുകളില്‍ നിന്നകന്ന് അല്പനേരം നടന്നുനോക്കൂ. മനസ് പൊസറ്റീവ് ആയി മാറുന്നത് തിരിച്ചറിയാം.
എന്തു തിരക്കുകള്‍ക്കിടയിലും അവനവന് വേണ്ടി അലപസമയമെങ്കിലും മാറ്റി വയ്ക്കുക. ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യാം, വായിക്കുക, പാട്ടു കേള്‍ക്കുക തുടങ്ങിയവ. ശരീരവും മനസും റിലാക്സ് ചെയ്താല്‍ തന്നെ പൊസറ്റീവ് ആയി മാറാം.
ഒരു പ്രവൃത്തി, അതെന്തായാലും ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിക്കുക. അല്ലാതെ വെറുതെ എന്ന രീതിയിലുള്ള പ്രവൃത്തിയാകരുത്. ചെയ്യുന്ന കാര്യത്തില്‍ ഉറപ്പുണ്ടാകുന്നതും പൊസറ്റീവ് എനര്‍ജി നല്‍കും.
ശുഭാപ്തി വിശ്വാസം പൊസറ്റീവ് എനര്‍ജിക്കു പ്രധാനമാണ്. ഒന്നു ശരിയാകില്ല എന്നത് നെഗറ്റീവ് എനര്‍ജി നല്കുന്ന നെഗറ്റീവ് ചിന്തയാണ്. എല്ലാം ശരിയാകും എന്ന ചിന്തയോടെ ജീവിക്കണം. തിരിച്ചടികള്‍ വരുമ്പോള്‍ തളരില്ല എന്നു തീരുമാനിക്കണം. ഇത് ഒരാളെ പൊസറ്റീവാക്കാന് പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്.
മറ്റുള്ളവരെ കഴിയുന്ന രീതിയില്‍ സഹായിക്കണം. അതും നല്ല മനസോടെ. ഒരാള്‍ക്ക് പൊസറ്റീവ് എനര്‍ജി ലഭിക്കുന്നതില്‍ ഇത് വളരെ ഗുണം ചെയ്യും.
ഒരാളെ പൊസറ്റീവോ നെഗറ്റീവോ ആക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ചുറ്റുപാടോ പ്രവൃത്തികളോ അല്ല, അവനവന്റെ തന്നെ മനസാണ്. നല്ല മനസോടെ ജീവിച്ചു നോക്കൂ, വാക്കിലും നോക്കിലും പ്രവൃത്തിയിലും നന്മ പുലര്‍ത്താന്‍ ശ്രമിച്ചു നോക്കൂ, നിങ്ങളറിയാതെ തന്നെ നിങ്ങള്‍ പൊസറ്റീവാകും. ഇത് നല്ല രീതിയില്‍ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യും.
മുന്‍ പേജില്‍
ബി പൊസറ്റീവ്



Click it and Unblock the Notifications
