Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
'പൊസറ്റീവ്' ആയി ചിന്തിക്കൂ, വിജയിക്കാം

മറ്റുള്ളവരില്‍ കുറ്റം കണ്ടുപിടിക്കാനുള്ള താല്പര്യം ആളുകള്‍ക്കു കൂടും. ഇതിനെ വേണമെങ്കില്‍ ഒരു അടിസ്ഥാന സ്വഭാവമെന്നും പറയാം. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുമ്പോള്‍ നിഗൂഢമായ ഒരു ആനന്ദം തോന്നുന്നവരുമുണ്ട്. ഈ സന്തോഷം താല്ക്കാലികമാണെന്നറിയുക. ഇത്തരം ഒരു പ്രവൃത്തി നമ്മളില്‍ തന്നെ നെഗറ്റീവ് എനര്‍ജി നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുള്ള ആത്യന്തിക ദോഷം നമുക്കോരോരുത്തര്‍ക്കുമാണ്.
അപരന്റെ കുറ്റം കണ്ടുപിടിച്ച് അത് നാലാളോട് പറഞ്ഞ് സന്തോഷിക്കുന്നവരുണ്ട്. മനസ് മാത്രമല്ലാ, വായില്‍ നിന്നു വരുന്ന വാക്കുകളും നെഗറ്റീവ്, പൊസറ്റീവ് എനര്ജിയുണ്ടാക്കുന്നതില് പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. നല്ല വാക്കുകള്‍, നല്ല ചിന്ത, മറ്റുള്ളവരെ പറ്റി പറയുന്ന നല്ല കാര്യങ്ങള്‍ എന്നിവ നാമറിയാതെ തന്നെ നമ്മില്‍ പൊസറ്റീവ് എനര്‍ജിയുണ്ടാക്കും.
ഒരു വ്യക്തിക്ക് അവനവനില്‍ തന്നെ ആത്മവിശ്വാസം വേണം. നല്ല ഗുണങ്ങള്‍ കണ്ടെത്താന്‍ സാധിക്കണം. തങ്ങളുടെ കഴിവ് തിരിച്ചറിയണം. ഇത് പൊസറ്റീവ് എനര്‍ജി നിറയ്്ക്കും. എപ്പോഴും തന്നെത്തന്നെ പഴിച്ചു കൊണ്ടിരുന്നാല്‍, ദോഷങ്ങള്‍ മാത്രം കണ്ടാല്‍ ആത്മവിശ്വാസം തകരും. ഇത് നെഗറ്റീവ് എനര്‍ജിക്കു കാരണമാകുകയും ചെയ്യും. അതുപോലെയാണ് മറ്റുള്ളവരുടെ കാര്യത്തിലും. ദോഷങ്ങളേക്കാള്‍ മറ്റുള്ളവരുടെ നല്ല ഗുണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.
നല്ല ഗുണങ്ങള്‍ക്കൊപ്പം ചീത്ത ഗുണങ്ങളും കണ്ടെത്താന്‍ സാധിക്കണം. ഇത് മാറ്റുകയും വേണം. ഉദാഹരണത്തിന് മദ്യപാനം, പുകവലി തുടങ്ങിയവ ചീത്ത ശീലങ്ങളാണ്. ഏതു വിധേന നോക്കിയാലും നെഗറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായിക്കുന്ന ചില കാരണങ്ങള്‍. ഇവ മാറ്റാന്‍ ശ്രദ്ധിക്കണം. ശ്രമിക്കണം.
അടുത്ത പേജില്‍



Click it and Unblock the Notifications
