Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഓണം നല്കുന്ന ജോലിഭാരം ഒരു ത്രില്

പണ്ടത്തെ കാലത്ത് അതായത് സ്ത്രീകള്ക്ക് ഒരുപാട് നിയന്ത്രണങ്ങള് ഉണ്ടായിരുന്ന കാലത്ത് ഓണം വരുന്നത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം പോലെയായിരുന്നു. ഉമ്മറത്തിണ്ണയില്പ്പോലും ഇരിക്കാന് അനുവാദമില്ലാതിരുന്ന പെണ്കുട്ടികള്ക്ക് ഓണത്തിന് മുറ്റത്ത് ഒത്തുചേരാം തിരുവാതിരക്കളികളിയ്ക്കാം, ഊഞ്ഞാലാടാം എന്നുവേണ്ട അവര്ക്ക് ആസ്വദിക്കാന് സ്വാതന്ത്ര്യത്തിന്റെ ഒട്ടേറെ മുഹൂര്ത്തങ്ങള് നല്കുന്ന ഒന്നായിരുന്നു ഓണം.
ഇന്നത്തെക്കാലത്ത് സ്ത്രീകള്ക്ക് കുടുംബത്തില് സ്വാതന്ത്ര്യമില്ലായ്മയുടെ വലിയ പ്രശ്നങ്ങളുണ്ടാകുന്നില്ല. വീട്ടില് വരുന്ന അതിഥികളെ സല്ക്കരിക്കാനായാലും കുടുംബാംഗങ്ങള്ക്ക് ഓര്ത്തുവച്ച് ഓണക്കോടികള് വാങ്ങിക്കാനാണെങ്കിലും മുന്നിലുണ്ടാകുന്നത് എപ്പോഴും സ്ത്രീകളാണ്.
മുമ്പത്തെക്കാലത്ത് പുരുഷന് അധ്വാനിച്ചുകൊണ്ടുവരുന്ന വകകൊണ്ട് ഓണം രണ്ടറ്റവും തൊടീക്കേണ്ടവളായിരുന്നു സ്ത്രീ, അടുക്കളയിലെ ഇല്ലായ്മകളൊന്നും ഇലച്ചീന്തിലെ സദ്യയില് അറിയിക്കാതെ എല്ലാകാര്യത്തിലും കയ്യടക്കം സൂക്ഷിച്ച് ലുബ്ധിച്ച് ചെയ്യേണ്ടിയിരുന്ന ഒരു കാലം.
ഇന്നിങ്ങനെയൊരു സാഹചര്യം കുറവാണ്. മിക്ക കുടുംബങ്ങളിലും സ്ത്രീയും പുരുഷനും അധ്വാനിക്കുന്നവരാണ്. ഓണാഘോഷത്തിനായി എത്രപണവും ഏത് രീതിയിലും ചെലവാക്കാന് ഇന്ന് ആളുകള് തയ്യാറാണ്. അതുകൊണ്ടുതന്നെ രണ്ടുപേര്ക്കും തുല്യമാണ് ആഘോഷങ്ങളിലെ പങ്കാളിത്തം.



Click it and Unblock the Notifications
