Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സമത്വം അടുക്കളയോളം

ഓണത്തിന്റെ കാര്യവും വ്യത്യസ്തമല്ല, ജാതി, മതം, വര്‍ഗ്ഗം എന്നുള്ള വേര്തിരുവകള്ക്കെല്ലാം അപ്പുറത്താണ് ഓണത്തിന്റെ പൊരുള്‍. സമൂഹത്തെയും പ്രകൃതിയെയും ബന്ധിപ്പിച്ചുനിര്‍ത്തുന്ന ആദൃശ്യമായ പലതും നമുക്കിതില്‍ കാണാന്‍ കഴിയും. ഓണവേളയില്‍ വിലക്കുകളും മാറ്റിനിര്ത്തലുകളുമെല്ലാം ഇല്ലാതാവുന്നു. കുടുംബാന്തരീക്ഷം നോക്കിയാല്‍ത്തന്നെ ഇത് കാണാന്‍ കഴിയും.
സാധാരണ ദിനങ്ങളില്‍ പൊതുവേ അടുക്കളജോലികളിലും മറ്റു വീട്ടുകാര്യങ്ങളിലും മാത്രം ശ്രദ്ധചെലുത്തി മുഷിയുന്ന അവസ്ഥയാണ് പലപ്പോഴും സ്ത്രീകള്‍ക്കുണ്ടാവുന്നത്. ജോലിക്കാരികളാണെങ്കില് അതിന്റെ ഭാരം വേറെ താങ്ങണം.
എന്നാല്‍ ഓണം വരുമ്പോള്‍ അടുക്കളയെന്നത് ഒരു ഉത്സവത്തിന്റെ കേന്ദ്രമായി മാറുകയാണ്. അതുവരെ അനങ്ങാപ്പാറ നയം കാണിക്കുന്ന ആണുങ്ങള് പോലും സദ്യ കാലമായോ എന്നറിയാന്‍ വേണ്ടിയെങ്കിലും അടുക്കളയില്‍ കയറുകയാണ്. പച്ചക്കറിയരിയാനും ഉപ്പേരി വറുക്കാനും എന്നുവേണ്ട പായസത്തിന് തേങ്ങ ചിരവാനും പിഴിയാനും വരെ എന്തിനും സഹായഹസ്തം വാഗ്ദാനം ചെയ്തുകൊണ്ട് അവരുണ്ട്.



Click it and Unblock the Notifications
