Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
അന്ന് സമരം മാറുമറയ്ക്കാന്‍, ഇന്ന് കാണിക്കാനും

സമരം നടന്ന് 152 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു മേല്‍മുണ്ട് സമരത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. എന്നാല്‍ ഇത്തവണ മേല്‍മുണ്ട് ഉരിഞ്ഞുകളയാന്‍ വേണ്ടിയാണ് ഇവര്‍ സമരം നടത്തുന്നത്. റാലിയന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം.
ആഗസ്ത് 21 ടോപ്പ് ലെസ് ഡേ ആയി ആചരിക്കാനാണിവരുടെ തീരുമാനം. ഈ ദിവസം സ്ത്രീകള്‍ മാറുമറയ്ക്കാതെ പുറത്തിറങ്ങണമെന്നാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. അതേ സമയം പുരുഷന്മാര് ബ്രാ ധരിക്കണമെന്നും ഇവര്‍ പറയുന്നു.
ഇലോഹിം എന്ന ശാസ്ത്രജ്ഞരാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ് റാലിയന്‍കാര്‍ വിശ്വസിക്കുന്നത്. മനുഷ്യശരീരം വളരെ മനോഹരമാണ്. അത് മറച്ചു വയ്ക്കാനുള്ളതല്ല. പുരുഷനും സ്ത്രീയും തുല്യരാണ്. പിന്നെ സ്ത്രീകള്‍ മാത്രമെന്തിന് മാറു മറയ്ക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം ഉറപ്പു നല്‍കാനായാണ് ഭരണഘടന രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ അതിനു കഴിയുന്നില്ലെങ്കില്‍ പിന്നെ ഭരണഘടന എന്തിനാണെന്ന് സംഘടനയില്‍ അംഗമായ ലാറ തെര്‍സ്റ്റെജാന്‍ക് ചോദിക്കുന്നു.
അമേരിക്കയിലെ വിവിധ പട്ടണങ്ങളിലായി ആഗസ്ത് 21ന് നടക്കുന്ന ഗോ ടോപ്പ്ലെസ് റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘടനയിലുള്ളവര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ മാത്രം ഉത്സാഹിച്ചതു കൊണ്ട് റാലി പൂര്‍ണ്ണമാകില്ലെന്നാണ് റാലിയന്‍ അംഗങ്ങള്‍ പറയുന്നത്. ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് പുരുഷന്മാര് ബിക്കിനി ടോപ്പ് ധരിയ്്ക്കണമത്രേ.
കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും ഒരേ വെള്ളച്ചാട്ടത്തില്‍ കുളിക്കാനുള്ള അവകാശം പോലെ തന്നെ ഇതിനെ കാണണമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്തായാലും ഇവരുടെ 'ആന്റി മേല്‍മുണ്ട് സമരം' എത്ര കണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.



Click it and Unblock the Notifications
