Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
എന്തേ ഇന്ത്യക്കാരികള്ക്കിത്ര സമ്മര്ദ്ദം?

വല്ലാത്ത മാനസിക സമ്മര്ദ്ദത്തിലാണെങ്കിലും ഇന്ത്യയിലെ സ്ത്രീകള് ഒട്ടേറെ ശുഭാപ്തി വിശ്വാസം വച്ചുപുലര്ത്തുന്നവരാണെന്നും സര്വ്വേയില് പറയുന്നുണ്ട്. സാമ്പത്തിക സുരക്ഷ, സ്വന്തം പെണ്മക്കള്ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നകാര്യങ്ങളില് ഇന്ത്യയിലെ സ്ത്രീകള് ശുഭാപ്തിവിശ്വാസമുള്ളവരാണ്.
വിശകലനപഠനങ്ങള് നടത്തുന്ന നീല്സണ് എന്ന സ്ഥാപനമാണ് 21 വികസിതരാജ്യങ്ങളിും വികസ്വരരാജ്യങ്ങളിലുമായി സ്ത്രീകളുടെ മാനസിക സമ്മര്ദ്ദം സാമൂഹികാവസ്ഥ എന്നിവ പഠനം നടത്തിയത്. ഇന്ത്യയിലെ സ്ത്രീകളില് 87ശതമാനം പേരും മിക്ക സമയത്തും മാനസിക സമ്മര്ദ്ദം അനുഭവിക്കുന്നവരാണ്. ഇതില് 82ശതമാനം പേര്ക്കും വിശ്രമിക്കാനുള്ള സമയംപോലും കിട്ടുന്നില്ല. മിക്കവരെയും അലട്ടുന്നത് തൊഴില് സംബന്ധമോ കുടുംബവുമായി ബന്ധപ്പെട്ടതോ ആയ പ്രശ്നങ്ങളാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും പണം ചെലവാക്കുന്നകാര്യത്തില് ഇന്ത്യക്കാരികള് ഒട്ടും പിന്നിലല്ല. 96ശതമാനവും പുതിയ വസ്ത്രങ്ങള്ക്കായി ഒട്ടേറെ പണം ചെലവഴിക്കുന്നുണ്ട്. 77ശതമാനം പേര് ആരോഗ്യ, സൗന്ദര്യ വര്ധക വസ്തുക്കള്ക്കായി പണം ചെലവാക്കുന്നവരില് സന്തോഷം കണ്ടെത്തുന്നു.
44 ശതമാനം പേരാകട്ടെ വീട്ടിലേയ്ക്കുള്ള ഇലക്ട്രോണിക് സാധനങ്ങള്ക്കായാണ് കൂടുതല് പണം ചെലവാക്കുന്നത്. ലോകത്തൊട്ടാകെ ഉന്നത വിദ്യാഭ്യസം, തൊഴില് എന്നീ കാര്യങ്ങളില് സ്ത്രീകള് ഒട്ടേറെ പുരോഗതി നേടിയിട്ടുണ്ടെന്ന് സര്വ്വേയില് കണ്ടെത്തിയതായി നീല്സണ് വൈസ് ചെയര്പേഴ്സണ് സൂസെന് വൈറ്റിങ് പറയുന്നു.
തങ്ങള് ശക്തരാണെന്നും ലക്ഷ്യങ്ങളില് എത്താന് കഴിയുമെന്നുമാണ് സ്ത്രീകള് വിശ്വസിക്കുന്നത്. അതേസമയം മാനസിക സമ്മര്ദ്ദം അവര്ക്ക് അകറ്റാന് കഴിയുന്നുമില്ല. ഇന്ത്യകഴിഞ്ഞാല്പ്പിന്നെ ഏറ്റവും കൂടുതല് സമ്മര്ദ്ദം അനുഭവിക്കുന്ന സ്ത്രീകളുള്ളത് മെക്സിക്കോയിലാണ്. ഇതിന് പിന്നിലായി റഷ്യയും മറ്റുരാജ്യങ്ങളും വരുന്നു. വികസിത രാജ്യങ്ങളുടെ കൂട്ടത്തില് സ്ത്രീകളുടെ മാനസിക സമ്മര്ദ്ദം ഏറ്റവും കൂടുതല് സ്പെയിനിലാണ്. ഇതിന് പിന്നാല് അമേരിക്കയിലെ സ്ത്രീകളാണുള്ളത്.



Click it and Unblock the Notifications
