Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇസ്ലാമിക് ഫാഷന്‍ സ്റ്റോര്‍ ഹിറ്റാകുന്നു

എന്നാല്‍ പിന്നീട് പര്‍ദ്ദയെന്നാല്‍ കറുത്ത നിറം എന്ന പതിവ് സ്റ്റൈല്‍ മാറി, ബഹുവര്‍ണത്തിലും ചിത്രപ്പണികളിലും പര്‍ദ്ദകള്‍ എത്താന്‍ തുടങ്ങി. ഈ സാധ്യതയെ ഉപയോഗപ്പെടുത്തിയ ഒരു ഷോറൂം കൊല്‍ക്കത്തിയില്‍ ശ്രദ്ധനേടുന്നു.
കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിനടുത്തുള്ള ഇസ്ലാമിക് ഫാഷന്‍ സ്റ്റോര്‍ പര്‍ദ്ദയുടെ പതിവ് രീതികളെ മാറ്റിമറിച്ചുകൊണ്ട് ശ്രദ്ധനേടുകയാണ്. പരമ്പരാഗത മുസ്ലീം വേഷങ്ങളാണ് ഇവിടെ വില്‍പ്പനയ്ക്കുള്ളത്. സ്ത്രീകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 150 സ്ക്വയര്‍ഫീറ്റിലുള്ള ഈ കട.
ബുര്‍ഖ, കോട്ട്, ഹിജാബ്, ബൊന്നെറ്റ്, ഗ്ലൗസ്, എന്നിവയുടെ വൈവിധ്യമാര്‍ന്ന ശ്രേണിയാണ് ഇവിടെയുള്ളത്. മുംബൈയില്‍ നിന്നോ ഹൈദരാബാദില്‍ നിന്നോ ആണ് മിക്ക ഇനങ്ങളും ഇവിടെയെത്തിക്കുന്നത്. പരമ്പരാഗത ഇസ്ലാം വേഷത്തിനൊപ്പം തന്നെ ഇസ്ലാം മതസന്ദേശങ്ങള്‍ എഴുതിച്ചേര്‍ത്ത ടി ഷേര്‍ട്ടുകള്‍, കുര്‍ത്തകള്‍, സ്റ്റോള്‍, മൊബൈല്‍ പൗച്ച്, വള, മുടിപ്പിന്നുകള്‍ എന്നുവേണ്ടി സ്ത്രീകള്‍ക്ക് വേണ്ടതെന്തും ഇവിടെയുണ്ട്.
കടതുടങ്ങി ആദ്യനാളുകളിലൊന്നും ഏറെ ശ്രദ്ധിക്കപ്പെ്ട്ടിരുന്നില്ല. എന്നാല്‍ പിന്നീട് ഇത് മുസ്ലീം വനിതകള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി മാറി. മുഹമ്മദ് സഫര്‍ എന്നയാളാണ് കടയുടെ ഉടമസ്ഥന്. പാരമ്പര്യവും മതവ്യവസ്ഥകളും കാത്തുസൂക്ഷിച്ചുകൊണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് കാലത്തിനനുസിച്ച് വസ്ത്രധാരണത്തിലും മാറ്റാന്‍ വരുത്താന്‍ അവസരം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് കട സ്ഥാപിച്ചതെന്ന് സഫര്‍ പറയുന്നു.
സഫറിന്റെ ഭാര്യ റൂബിയ്ക്കാണ് ആദ്യം ഇത്തരമൊരു ആശയം തോന്നിയത്. കൊല്‍ക്കത്തയില്‍ മുസ്ലീം വനിതകള്‍ക്കായുള്ള വസ്ത്രങ്ങള്‍ ലഭിക്കുന്നതിന് അനുഭവപ്പെട്ട പരിമിതിയാണ് ഇവരെ ഇത്തരത്തിലൊരു സ്ഥാപനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.



Click it and Unblock the Notifications
