Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്‍ത്താവിന് ഭാര്യയെ വിശ്വാസമില്ല?

തമാശയായി കരുതരുത്. ഇന്ത്യയില്‍ മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതാവ് താന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ വരുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരുകയാണത്രേ.
അടുത്ത കാലത്തായി ഇന്ത്യയില്‍ ഭീകരാക്രമണംങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം കൂടിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് ലാബുകള്‍ എപ്പോഴും തിരക്കിലാണ്. മെഡിക്കല്‍ ഡിറ്റക്ടീവുകള്‍ എന്ന ഗണത്തിലാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പെടുന്നത്.
പക്ഷേ ഇപ്പോള്‍ അവര്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ പലതും കുടുംബവഴക്കുകളോ അതുപോലയുള്ള കുടുംബപ്രശ്നങ്ങളോ ആയി ബന്ധപ്പെട്ടതാണത്രേ. സ്വന്തം കുഞ്ഞിന്റെ പിതൃത്വം നിര്‍ണയിക്കാന്‍ എത്തുന്ന പുരുഷന്മാരുടെ എണ്ണം കൂടുകയാണെന്നാണ് ഫൊറന്‍സിക് ലാബുകളില്‍ നിന്നുള്ള വിവരം.
കലിനയിലും നാഗ്പൂരിലും പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ ഡിഎന്‍എ ടെസ്റ്റിനുള്ള ആവശ്യക്കാരുടെ എണ്ണം ദിനംപ്രതികൂടുകയാണ്. തിരക്ക് കണക്കിലെടുത്ത് അമരാവതി, ഔറംഗാബാദ്, പുനെ, നാസിക് എന്നിവിടങ്ങളില്‍ക്കൂടി ഡിഎന്‍എ പരിശോധന നടത്തുവാനുള്ള ജ്ജീകരണങ്ങള്‍ നടത്തുകയാണ് ലാബ് അധികൃതര്‍.
2009ല്‍ കലിനയിലും നാഗ്പൂരിലും ഫോറന്‍സിക് ലാബുകളില്‍ ഒരു ദിവസം രണ്ട് ടെസ്റ്റുകള്‍ എന്ന ശരാശരിയില്‍ 729 ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 95ശതമാനവും പിതൃത്വം തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു.
ഓരോ മാസവും 50മുതല്‍ 60 വരെ കേസുകളാണ് സര്‍ക്കാര്‍ ലാബുകളില്‍ എത്താറുള്ളത്.2010 ഏപ്രില്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 203 കേസുകള്‍ ഇതുവരെ എത്തിയിട്ടുണ്ട്. സ്വകാര്യലാബുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടാതെയുള്ള കണക്കാണിത്.
ജോലിസംബന്ധമായി അകന്ന് താമസിക്കുന്ന ദമ്പതികളിലും ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സക്ക് വിധേയരായവരും പാരമ്പര്യ സ്വത്തവകാശതര്ക്കങ്ങളിലും ആണ് ഏറിയ പങ്കും ഡിഎന്‍എ ടെസ്റ്റുകള്‍ നടക്കുന്നത്. ഇതില്‍ പിതൃത്വം സംബന്ധിച്ച് സംശയരോഗികളായ അച്ഛന്മാരുടെ സംശയം അസ്ഥാനത്താണെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നത്.



Click it and Unblock the Notifications
