Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
ഗോല്‍മ രാജസ്ഥാന്റെ റാബറി

ഇപ്പോള്‍ സഹമന്ത്രിസ്ഥാനം ലഭിച്ചിരിക്കുന്ന ഗോല്‍മയെ ഇനി രാജസ്ഥാന്റെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഭര്‍ത്താവ് കിരോരിലാല്‍ മീണയുടെ ആഗ്രഹം. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത അശോക് ഗെലോട്ട് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സഹമന്ത്രിയാണ് ഗോല്‍മ.
സ്കൂള്‍ വിദ്യാഭ്യാസമില്ലെന്ന് മാത്രമല്ല ഒപ്പിടാന്‍ പോലും ഇവര്‍ക്ക് അറിയില്ല. സത്യപ്രതിജ്ഞാ സമയത്ത് രേഖകളില്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്. ഇതിനായി മൂന്നുദിവസമെടുത്താണ് മീണ ഗോല്‍മയെ ഒപ്പുവയ്ക്കാന്‍ പഠിപ്പിച്ചത്.
സത്യപ്രതിജ്ഞാ സമയത്ത് അജ്ഞതകാരണം ഗോല്മയ്ക്കു പറ്റിയ പിഴവ് ജനങ്ങളില്‍ പൊട്ടിച്ചിരിയുണ്ടാക്കി. ഗവര്‍ണര്‍ എസ്കെ സിങ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിത്തുടങ്ങിയപ്പോള്‍ അതേറ്റു പറയുന്നതിന് പകരം ഗോല്‍മാ ദേവി ഭോല്‍ രഹി ഹും(ഗോല്‍മ ദേവി പറയുന്നു) എന്ന് പറഞ്ഞതോടെ സദസ്സില്‍ ചിരി പടര്‍ന്നു.
രണ്ടാമതും ഗവര്‍ണര്‍ വാചകം പറഞ്ഞുകൊടുത്തെങ്കിലും ഗോല്‍മയ്ക്ക് പറയാന്‍ കഴിഞ്ഞില്ല. അവസാനം സത്യവാചകം ചൊല്ലിയതായി കണക്കാക്കുകയായിരുന്നു. ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സഹമന്ത്രിയായി സ്ഥാനമേറ്റ സ്വതന്ത്ര എംഎല്‍എ ആര്‍കെ സെയ്നിയാണ് ഗോല്‍മയെ സഹായിച്ചത്.
വിദ്യാഭ്യാസം കുറവുള്ളവര്‍ക്കും എംഎല്‍എയും മന്ത്രിയുമൊക്കെയാകാന്‍ കഴിയുമെന്നുള്ള സന്ദേശമാണ് ഗോല്മയിലൂടെ തങ്ങള്‍ നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബീഹാറില്‍ ലാലുവിന്റെ ഭാര്യ റാബറി രാഷ്ട്രീയത്തില്‍ ഉയര്ന്നുവന്നതിനോട് ഗോല്മയുടെ കഥ അദ്ദേഹം ഉപമിക്കുകയുംചെയ്തു.
റാബറി രണ്ടുവട്ടം ബീഹാര്‍ ഭരിച്ചെന്ന് ഗെലോട്ട് ഓര്‍മ്മിപ്പിച്ചപ്പോള്‍ ഗോല്‍മയെ രാജസ്ഥാനിലെ റാബറിയാക്കുമെന്ന് ഭര്‍ത്താവ് കിരോരിലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. കരൗലി ജില്ലയിലെ തോടിഖോര ഗ്രാമത്തില്‍ ജനിച്ച ഗോല്‍മ ദൗസ ജില്ലയിലെ മഹുവ സീറ്റിലും ബിജെപി വിമതനായി മത്സരിച്ച മീണ സവായുധോപൂരില് നിന്നുമാണ് ജയിച്ചത്.
ബിജെപി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്ന ഭര്‍ത്താവ് കിരോരിലാല്‍ മീണ ഗുജ്ജര്‍ സമരത്തിനിടെ രാജിവയ്ക്കുകയായിരുന്നു. ഗുജ്ജറുകള്‍ക്ക് അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
ബിഎസ്പി സ്ഥാനാര്‍ത്ഥിയെ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച ഗോല്‍മയെ മന്ത്രിയാക്കാന്‍ വേണ്ടി ഭര്‍ത്താവ് മാറിക്കൊടുക്കുകയാണുണ്ടായത്. എല്ലായിടത്തും വെള്ളവും വൈദ്യുതിയും എത്തിക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഗോല്‍മ വോട്ടര്‍മാര്‍ക്ക് നല്കിയ വാഗ്ദാനം. മാത്രമല്ല ലോക്സഭാ തിരഞ്ഞെടുപ്പില്‍ വസുന്ധരയ്ക്കെതിരെ പ്രവര്‍ത്തിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.



Click it and Unblock the Notifications
