Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
കന്യകാത്വ പരിശോധന മനുഷ്യാവകാശ ലംഘനം
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന സിസ്റ്റര്‍ സെഫിയെ നിര്‍ബ്ബന്ധിതമായി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം.
കേരള കത്തോലിക്കാ സഭയിലെ വനിതാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളാണ് തൂവാനീസാ ഫെസ്റ്റ് 2008 എന്ന പേരില്‍ നടന്ന വനിതാ സമാഗമത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീത്വത്തിന്റെയും കന്യകാത്വത്തിന്റെയും മേലുള്ള കടന്നാക്രമണമായിട്ടേ ഇതിനെ കാണാന്‍ കഴിയൂവെന്നും കുറ്റാന്വേഷകര്‍ സത്യം, നീതി, മനുഷ്യാവകാശം ഇവ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും തൂവാനീസാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ ആലീസുകുട്ടി പറഞ്ഞു.
കത്തോലിക്കാ സഭ വര്‍ഗീയവാദം വളര്‍ത്തുന്നുവെന്ന സിബിഐയുടെ പ്രസ്താവന കഠിനമായിപ്പോയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ചിലര്‍ സൃഷ്ടിച്ച കഥയ്ക്കൊത്താണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഈ കഥയ്ക്കനുസരിച്ച് ആളുകളെ മാപ്പു സാക്ഷികളാക്കി സ്വന്തം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്നും തോന്നിപ്പോകുന്നു.
സത്യമോ സാമാന്യ മര്യാദയോ പാലിക്കാതെ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളും ചിത്രീകരണങ്ങളും നടത്തുന്ന മാധ്യമരീതി സമൂഹത്തില്‍ വിഷം കുത്തിവയ്ക്കുന്നു- ഫെസ്റ്റില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.



Click it and Unblock the Notifications
