Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
മുംബൈ: ഇന്ത്യയിലെ സുരക്ഷിത നഗരമെന്ന് പേരുകേട്ട മുംബൈ നഗരത്തില്‍ സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതരാകുന്നതായി റിപ്പോര്‍ട്ട്.
ആത്മരക്ഷയ്ക്കായി ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങള്‍ കയ്യില്‍ കരുതാതെ മുംബൈ നഗരത്തില്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണത്രേ.
സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളും കയ്യേറ്റശ്രമങ്ങളുമാണ് മുംബൈയെ പിടികൂടിയിരിക്കുന്ന പുതിയ ശാപം. ക്രൈം റക്കോര്‍ഡു ബ്യൂറോയുടെ കണക്കുകള്‍ കാണുമ്പോള്‍ ഇക്കാര്യം ഏതാണ്ട് സ്ഥിരീകരിയ്ക്കാന്കഴിയും.
2005 ല്‍ 201 ബലാല്‍സംഗക്കേസുകളാണ് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ അപമാനിയ്ക്കാനും ദേഹോപദ്രവം ഏല്‍പ്പിക്കാനും ശ്രമിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ട കേസുകള്‍ 385 എണ്ണമാണ് ഒപ്പം മോശംവാക്കുകളുപയോഗിച്ച് വഴിയില്‍ വെച്ചു മറ്റും നടത്തിയ അപമാനശ്രമങ്ങള്‍ 99 എണ്ണവും.
ഈ കണക്കുകള്‍ മുംബൈയില്‍ സ്ത്രീകള്‍ക്കുള്ള അരക്ഷിതാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് വനിതാ വിമോചന പ്രവര്‍ത്തകയും അഭിഭാഷകയുമായ ഫ്ലവിയ ആഗ്നസ് ചൂണ്ടിക്കാട്ടുന്നു. മുബൈയിലെ സ്ത്രീകള്‍ക്ക് സമയവും കാലവും നോക്കിമാത്രമേ ഇപ്പോള്‍ പുറത്തിറങ്ങി സഞ്ചരിയ്ക്കാന്‍ കഴിയുകയുള്ളു- അവര്‍ പറയുന്നു.



Click it and Unblock the Notifications
