Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അമ്മമാരായി വിവാഹപ്പന്തലിലേയ്ക്ക്
അടുത്തുവരുന്ന വിവാഹദിനമോര്ക്കുമ്പോള് മോമയോ നിഷിവാക്കിയ്ക്ക് ആകെയൊരു അന്ധാളിപ്പാണ്. വലിയ വയറിന് മുകളില്‍ വിവാഹ വസ്ത്രം ധിരിച്ചാല്‍ എങ്ങനെയിരിക്കുമെന്നാണ് മോമിയോ സദാനേരവും ചിന്തിയ്ക്കുന്നത്.
അതിശയിക്കാനില്ല. മോമയോ നിഷിവാക്കിയെപ്പോലെ ജപ്പാനിലെ ഒട്ടുമിക്ക സ്ത്രീകളും വിവാഹം ചെയ്യുന്നത് ഇപ്പോള്‍ ഗര്‍ഭിണികളായ ശേഷമാണ്. വിവാഹ ദിവസം ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിക്കുന്ന പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ കടന്നുകയറ്റം ജപ്പാനിലും സജീവമാണ്.
മുപ്പത്തിയൊന്പത്കാരിയായ മോമിയോ അടക്കം നിരവധി ജപ്പാന് സ്ത്രീകള്‍ ഇങ്ങനെ വിവാഹിതരാവുകയും വിവാഹം കാത്തിരിക്കുകയും ചെയ്യുന്നു. ഊപ്സ് വെഡിംഗ് എന്ന പേരിലാണ് ജപ്പാനില്‍ ഇത്തരം വിവാഹങ്ങള്‍ അറിയപ്പെടുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2004ല്‍ ജപ്പാനില്‍ ജനിയ്ക്കുന്ന കുട്ടികളില്‍ 27 ശതമാനവും ഇങ്ങനെ വിവാഹത്തിന് മുമ്പേതന്നെ ഗര്‍ഭം ധരിക്കപ്പെട്ടവരായിരുന്നു. 1980 ല്‍ ഇതിന്റെ നിരക്ക് 12.6 ശതമാനം മാത്രമായിരുന്നു.
വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിക്കുന്ന മിക്കസ്ത്രീകളും ഗര്‍ഭം അലസിപ്പിക്കാനാണ് ശ്രമിക്കാറുളളത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം ആളുകള്‍ ഇതേഅവസ്ഥയില്ത്തന്നെ വിവാഹം കഴിയ്ക്കാന്‍ താല്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്- ഒരു സാമൂഹികപ്രവര്‍ത്തകയായ മസാഹിരോ യമദ പറയുന്നു.
സിനിമാരംഗംപോലെയുള്ള പൊതുരംഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹദിവസം ഗര്‍ഭവാര്‍ത്ത പ്രഖ്യാപിക്കുന്നതുപോലെ ഇപ്പോള്‍ സാധാരണ കുടുംബങ്ങളും ഈ രീതി സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ഇന്നത്തെ മാതാപിതാക്കള്‍ മക്കള്‍ക്ക് കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യം നല്കുന്നു എന്നുവേണമെങ്കില്‍ പറയാം.
ഇതിനൊപ്പംതന്നെ അവിവാഹിതരായ ഒട്ടേറെ അമ്മമാര്‍ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ അഭിമുഖീകരിയ്ക്കുന്നുമുണ്ട്. 205മുതലാണ് ഗര്‍ഭധാരണത്തിന് ശേഷം വിവാഹമെന്ന രീതി ഇവിടെ സാധാരണമാകാന്‍ തുടങ്ങിയത്.



Click it and Unblock the Notifications
