Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
വാഷിങ്ങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുന്‍പേ ഇന്ത്യന്‍വംശജയായ ബഹിരാകാശസഞ്ചാരി സുനിത വില്യംസിന് വീണ്ടും റെക്കോഡ്.
ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന ബഹുമതിയാണ് സുനിത ശനിയാഴ്ച കരസ്ഥമാക്കിയത്.
1996-ല്‍ അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയായ ഷാനൊന് ലൂസിഡ് സ്ഥാപിച്ച 188 ദിവസം നാലുമണിക്കൂര്‍ എന്ന റെക്കോഡാണ് ശനിയാഴ്ച ഇന്ത്യന്‍സമയം 11.17ന് സുനിത മറികടന്നത്.
ആറുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം അറ്റ്ലാന്റിസ് വാഹനത്തില്‍ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുനിത വീണ്ടും വാര്‍ത്തകളിലെത്തിയത്.
ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട് സുനിത സ്ഥാപിക്കുന്ന ആദ്യ റെക്കോഡല്ല ഇത്. ബഹിരാകാശ നടത്തത്തിന്റെ കാര്യത്തിലും സുനിത റെക്കോഡിട്ടിരുന്നു.
നാലുതവണയായി 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തു നടക്കുകവഴി കൂടുതല്‍ ബഹിരാകാശത്തു നടന്ന വനിതയെന്ന സ്ഥാനം കാതറിന് തോണ്ടനെ പിന്തള്ളി സുനിത നേരത്തേതന്നെ കരസ്ഥമാക്കിയിരുന്നു.
ബഹിരാകാശത്തുവെച്ച് മാരത്തോണില്‍ പങ്കെടുക്കുന്ന ആദ്യസഞ്ചാരിയെന്ന പേരും സുനിതയ്ക്കാണ്. കഴിഞ്ഞ ഏപ്രിലില്‍ ബഹിരാകാശനിലയത്തില്‍വെച്ച് നാലു മണിക്കൂറും 24 മിനിറ്റും നീണ്ട മാരത്തോണില്‍ അവര്‍ പങ്കെടുക്കുകയുണ്ടായി.
ഗുജറാത്തില്‍ നിന്നും യുഎസിലേയ്ക്ക് കുടിയേറിയ ആളാണ് എന്‍ജിനീയറായ സുനിതയുടെ പിതാവ് .



Click it and Unblock the Notifications
