Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കേരളത്തില്‍ വനിതാനേതാക്കള്‍ക്ക് പ്രോത്സാഹനം
പൗരന്മാര് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സിപിഐ നേതാവ് പി.കെ വാസുദേവന്‍ നായര്‍ എംപിയാണ് പുറത്തിറക്കിയത്.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയിയ സംസ്ഥാനങ്ങളില്‍ നേതൃസ്ഥാനങ്ങളില്‍ 33ശതമാനത്തിലധികം സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസരി മെമ്മോറിയല്‍ ജേര്ണലിസ്റ് ട്രസ്റ് ചെയര്മാന് കെ.കുഞ്ഞിക്കണ്ണന് റിപ്പോര്‍ട്ടിന്റെ ആദ്യപ്രതി സ്വീകരിച്ചു. കേരള സര്‍വകലാശാല മുന്‍ചെയര്‍മാന്‍ ബി. ഇക്ബാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേശീയ സാമൂഹ്യ നിരീക്ഷണ സംഘടനാ കണ്‍വീനര്‍ ജോണ്‍ സാമുവല്‍, പോള്‍ സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
പാര്‍ലമെന്റ്, നിയമവ്യവസ്ഥ, സ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തുന്ന സംഘടന പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ വീഴ്ച വരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനങ്ങളനത്തിലുണ്ടായ ഇത്തരം വീഴ്ച മൂലം 2003ല്‍ മാത്രം 6, 63, 48000 രൂപയുടെ ദേശീയനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
1987ലെ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലടക്കം 30ലേറെ ബില്ലുകള്‍ പാസാക്കാതെ രാജ്യസഭയില്‍ കെട്ടിക്കിടക്കുന്നുണ്ട്. 2003 മുതലുള്ള ഓരോ ലോക്സഭാ സമ്മേളത്തിന്റെ അവസാനത്തിലും 30 മുതല്‍ 40 വരെ ബില്ലുകള്‍ ലോക്സഭയില്‍ പാസാക്കാതെ പോയിട്ടുണ്ട്.
പാര്‍ലമെന്റ് നിര്‍ദേശങ്ങള്‍ ശരിയായി നടപ്പാക്കുന്നുണ്ടെന്നുറപ്പു വരുത്താന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന് പി. കെ. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു.



Click it and Unblock the Notifications
