Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിവാഹപ്പന്തലില്‍ നിന്നിറങ്ങിപ്പോയ വധു ...
എന്നാല്‍ വിദ്യയുടെ അച്ഛന് ബാലസുബ്രഹ്മണ്യം നിസ്സഹായനായിരുന്നു. പക്ഷെ പുതിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിവാഹം നടത്തില്ലെന്ന പിടിവാശിയിലായിരുന്നു വരന്റെ ബന്ധുക്കള്‍. പല തവണ വിദ്യയുടെ അച്ഛനും ബന്ധുക്കളും അപേക്ഷിച്ചിട്ടും വരനും ബന്ധുക്കളും വഴങ്ങിയില്ല. അച്ഛന് ഭാവിവരന്റെ അച്ഛന്റെ കാല്ക്കല് വീണ് കേണപേക്ഷിക്കുന്നത് കണ്ടപ്പോള്‍ വിദ്യയുടെ ആത്മാഭിമാനത്തിന് മുറിവേറ്റു. വരന്റെ ബന്ധുക്കളിലൊരാള്‍ അപ്പോള്‍ അച്ഛന് നേരെ രോഷത്തോടെ തട്ടിക്കയറുന്നതുകണ്ടപ്പോള് എന്റെ ക്ഷമയറ്റു- വിദ്യ പറയുന്നു. അധികം വൈകാതെ വിദ്യ ഒരു തീരുമാനമെടുത്തു. സ്ത്രീധനത്തിന്റെ പേരില്‍ ഇനിയും പീഢനം താങ്ങാന്‍ വയ്യെന്ന് തീരുമാനിച്ച വിദ്യ വിവാഹഹാളില്‍ നിന്നും ഇറങ്ങി- ഈ വിവാഹത്തിന് താനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്. വിദ്യ നേരെ പോയത് തൊട്ടടുത്ത പൊലീസ് സ്റേഷനിലേക്കാണ്. അശോക് നഗറിലുള്ള വനിതാ പൊലീസ് സ്റേഷനിലെത്തി വിദ്യ തന്റെ പരാതികളുടെ കെട്ടഴിച്ചു. പൊലീസ് കേസെടുക്കുകയും ചെയ്തു. ഭാവി വരന് ബാലാജി, അദ്ദേഹത്തിന്റെ അച്ഛന് കണ്ണന്, അമ്മ ഭാനുമതി എന്നിവരെ പൊലീസ് അറസ്റ്ചെയ്തു. ഇവരെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കസ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
ഈയിടെ ദില്ലിയിലും ഇതിന് സമാനമായി ഒരു സംഭവം അരങ്ങേറിയിരുന്നു. നിഷ ശര്‍മ്മ എന്ന പെണ്‍കുട്ടി സ്ത്രീധനത്തിന് വേണ്ടി ഭാവിവരന്റെ ബന്ധുക്കള്‍ പീഢിപ്പിക്കുന്നത് സഹിക്കാനാവാതെ വന്നപ്പോള്‍ വിവാഹഹാളില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ എന്ത് അപമാനവും സഹിക്കാന്‍ തയ്യാറില്ലെന്ന പ്രഖ്യാപനമാണ് നിഷയുടെയും വിദ്യയുടെയും സമരങ്ങള്‍.



Click it and Unblock the Notifications
