Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
ലോട്ടറി ഭാഗ്യമുള്ള നക്ഷത്രം; തൊട്ടതെല്ലാം പൊന്നാവും പുതുവര്‍ഷം- സമ്പൂര്‍ണ നക്ഷത്രഫലം
ജ്യോതിഷ പ്രകാരം ഓരോ രാശിക്കാരുടേയും സമയവും ഗ്രഹവും രാശിയും മാറുന്നതിന് അനുസരിച്ച് ജീവിതത്തിലും മാറ്റം പ്രതിഫലിക്കുന്നു. തൃക്കേട്ട നക്ഷത്രത്തെക്കുറിച്ചും അതിന്റെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നത്. തൃക്കേട്ട നക്ഷത്രത്തെ ഭരിക്കുന്നത് ഇന്ദ്രനാണ്. ഇന്ദ്രന്റെ നേട്ടവും മഹത്വവും തൃക്കേട്ട നക്ഷത്രക്കാരേയും സ്വാധീനിക്കുന്നു. ഇവര്‍ക്ക് ചിന്താശേഷം, യാഥാസ്ഥിതികത എന്നിവ വളരെ കൂടുതലായിരിക്കും.

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് 2023- എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലേ? തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് സമ്പൂര്‍ണ വര്‍ഷഫലം എന്ന് നോക്കാം.

പൊതു സവിശേഷതകള്‍
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ചില പൊതു സവിശേഷതകള്‍ ഉണ്ട്. ഇതില്‍ പുരുഷന്മാരായ തൃക്കേട്ട നക്ഷത്രക്കാര്‍ വളരെയധികം ശുദ്ധ മനസ്സുള്ളവരായിരിക്കും. മാത്രമല്ല ഇവര്‍ വളരെ ശാന്തശീലരുമായിരിക്കും. ഒരിക്കലും ഒരു കാര്യത്തിനും എടുത്ത് ചാടുകയോ അതിന് വേണ്ടി പിടിവാശി പിടിക്കുകയോ ചെയ്യില്ല. എന്ത് വില കൊടുത്തും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ മറ്റൊരാളോട് പറയും എന്ന പേടി ഇവരുടെ കാര്യത്തില്‍ വേണ്ട. നിങ്ങള്‍ക്ക് എന്ത് രഹസ്യവും ധൈര്യമായി പറയാവുന്നതാണ്. ഇവരുടെ സംസാരം മറ്റുള്ളവരെ ഇവരിലേക്ക് ആകര്‍ഷിക്കുന്നു.

പൊതു സവിശേഷതകള്‍
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ അല്പം കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും. ഇവര്‍ക്കുള്ള ഒരേ ഒരു മോശം സ്വഭാവം എന്ന് പറഞ്ഞാല്‍ ഇവര്‍ അസൂയാലുക്കളായിരിക്കും. തനിക്കില്ലാത്തത് മറ്റുള്ളവരില്‍ കണ്ടാല്‍ അത് ഇവരില്‍ അസൂയ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ സ്നേഹത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. വളരെയധികം ചിന്തിച്ച് മാത്രമേ ഏത് കാര്യത്തിനും തീരുമാനം എടുക്കുകയുള്ളൂ. അല്ലാത്ത പക്ഷം അതൊരു തെറ്റായിരിക്കും എന്ന് ഇവര്‍ക്ക് തന്നെ അറിയാം. അഭിപ്രായങ്ങള്‍ പറയുന്നതിനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കും. എല്ലാം ചിട്ടയായി മുന്നോട്ട് കൊണ്ട് പോവുന്നതിനായിരിക്കും ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം.

കരിയര്‍
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം കരിയറില്‍ മികച്ച സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കുന്നു. വിവിധ തൊഴില്‍ സാധ്യതകള്‍ നിങ്ങളെ ഞെട്ടിക്കും. പോസിറ്റീവ് ചിന്തയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന ഉയര്‍ച്ചകള്‍ നിങ്ങളുടെ മനസ്സില്‍ പോസിറ്റീവ് ചിന്തയുണ്ടാക്കുന്നു. ഇത് മാത്രമല്ല ബിസിനസിന്റെ കാര്യത്തിലും പുരോഗതിയും ലാഭവും 2023-ന്റെ പ്രത്യേകതയാണ്. സെപ്റ്റംബര്‍ മാസത്തിന് ശേഷം നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക ലാഭത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയിലെ ഉയര്‍ച്ചയില്‍ നിങ്ങള്‍ വളരെയധികം സന്തോഷിക്കും. ഏത് ടാസ്കും പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്നതിനും അതില്‍ ഉയരത്തിലെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വര്‍ഷാവസാനം ധാരാളം പോസിറ്റീവ് വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തും. കരിയറിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളില്‍ പോസിറ്റീവ് ഫലങ്ങള്‍ നല്കുന്നു.

സാമ്പത്തികം
സാമ്പത്തികപരമായി വളരെ നല്ല ഒരു വര്‍ഷമാണ് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക്. ജോലി സമ്മര്‍ദ്ദത്തില്‍ അല്പം ക്ഷീണം തോന്നാമെങ്കിലും ഇത് നിങ്ങളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നില്ല. മാത്രമല്ല ഭാഗ്യം എപ്പോഴും നിങ്ങളോട് കൂടെയുണ്ടാവുന്നു. ലോട്ടറി ഭാഗ്യം വരെ പലപ്പോഴും നിങ്ങളെ കടാക്ഷിക്കുന്നു. എന്നാല്‍ ചില ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളെ അസ്വസ്ഥരാക്കുന്നു. അതിനെക്കുറിച്ച് ചആത്മാര്ത്ഥമായി ചിന്തിച്ച് തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ അത് തെറ്റിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏത് കാര്യത്തിനും ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ 2023 ഏപ്രില്‍, മെയ് മാസങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ വര്‍ഷാവസാന കാലയളവ് നിങ്ങളെ സാമ്പത്തിക വികസനത്തിലേക്ക് എത്തിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട.

ബന്ധം
കുടുംബത്തിലും പ്രണയത്തിലും നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഈ വര്‍ഷം അത്രക്ക് വലിയ നേട്ടങ്ങള്‍ ഇവ രണ്ടിലും ഉണ്ടായിരിക്കില്ല. ഈ വര്‍ഷം നിങ്ങള്‍ അസാധാരണമായി വികാരങ്ങള്‍ പുറപ്പെടുവിക്കും. ഇത് അത്ര നല്ല ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. 2023 ജൂണ്‍ പകുതി വരെയുള്ള വര്‍ഷത്തിന്റെ ആദ്യ ഘട്ടം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. എന്നാല്‍ അതിന് ശേഷം ഉണ്ടാവുന്ന സമയം അല്പം ശ്രദ്ധ അത്യാവശ്യമായി വേണ്ടതാണ്. കാരണം ബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. പ്രണയത്തിന്റെ കാര്യത്തിലും ആത്മാര്‍ത്ഥതയോടെ മുന്നോട്ട് പോവുക. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടതായി വരുന്നു. എന്നാല്‍ വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ മാറി മറിയുന്നു.

ആരോഗ്യം
ആരോഗ്യകരമായി നിങ്ങള്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും തൃക്കേട്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അസുഖങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് മാറി മറിയുന്നു. പ്രതിരോധ സംവിധാനം മൂലം പ്രശ്നമുണ്ടാവുമ്പോള്‍ അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ പ്രതിരോധ സംവിധാനം പ്രശ്നത്തിലാവുന്നു. അതുതന്നെയാണ് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യം മാത്രമാണ് ഈ വര്‍ഷത്തെ തൃക്കേട്ടക്കാരുടെ നക്ഷത്രഫലത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്.
MOST READ:ജോലി, വിവാഹം, വിദേശയോഗവും 2023-ല്‍ ഈ നക്ഷത്രത്തില്‍ അടിവരയിട്ട് ഉറപ്പിക്കും ഫലങ്ങള്‍
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications