Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ജോലി, വിവാഹം, വിദേശയോഗവും 2023-ല്‍ ഈ നക്ഷത്രത്തില്‍ അടിവരയിട്ട് ഉറപ്പിക്കും ഫലങ്ങള്‍

27 നക്ഷത്രക്കാരില്‍ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രം തന്നെയാണ് അനിഴം. ഈ നക്ഷത്രത്തിന്റെ രാശ്യാധിപന്‍ ചൊവ്വയാണ്. ദേവഗണത്തില്‍ വരുന്ന ഈ നക്ഷത്രത്തിന്റെ മൃഗം മാനാണ്. പക്ഷിയാവട്ടെ കാകനും, ഉപാസിക്കേണ്ട മൂര്‍ത്തി ഭദ്രകാളിയാണ്. അനിഴം നക്ഷത്രക്കാര്‍ക്ക് ജ്യോതിഷ പ്രകാരം ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ പോസിറ്റീവ് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടായിരിക്കും. ജീവിതം എപ്പോഴും ഉയര്‍ച്ച താഴ്ചകളുടേതാണ്. ഈ അവസരത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. 2023-ലേക്ക് കടക്കുമ്പോള്‍ അനിഴം നക്ഷത്രക്കാര്‍ക്ക് ധാരാളം അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് കരുതിയിരിക്കേണ്ടത് സന്തോഷം നല്‍കുന്നത് സൗഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ പൂര്‍ണമായും വായിക്കാം.

പൊതുസവിശേഷതകള്‍
അനിഴം നക്ഷത്രക്കാര്‍ക്ക് ഐക്യവും ബഹുമാനവും എക്കാലവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ പ്രത്യേക അനുഗ്രഹം ഉണ്ടാവുന്നുണ്ട് എന്നത് തന്നെയാണ് സത്യം. ശനിയാണ് ഇവരെ ഭരിക്കുന്നത്. ഈ നക്ഷത്രത്തിന് ഊര്‍ജ്ജത്തോടേയും ആവേശത്തോടെയും ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ക്രിയേറ്റീവ് ആയി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇന്നത്തെ നക്ഷത്രഫലം അനിഴം നാളിന്റേതാണ്.

പൊതു സവിശേഷതകള്‍
അനിഴം നക്ഷത്രക്കാരായ പുരുഷന് വ്യക്തിത്വമുള്ള വ്യക്തിയായിരിക്കും. ഏത് കാലത്തും ഇവര്‍ തിളങ്ങുന്നു. കണ്ണുകളിലെ ആകര്‍ഷകത്വം ഇവരിലേക്ക് പലരേയും ആകര്‍ഷിക്കുന്നു. ഇവരോട് ഒരിക്കലും ഇവരുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പാടില്ല. അത് കൂടുതല്‍ ദേഷ്യവും പ്രശ്നങ്ങളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏത് പ്രയാസകരമായ സാഹചര്യങ്ങളും ഇവര്‍ വളരെയധികം ചിട്ടയോടെ മുന്നോട്ട് പോവുന്നു. ഇത് കൂടാതെ ഇവര്‍ക്ക് ജീവിതത്തില്‍ വളരെധികം സന്തോഷം ആസ്വദിക്കാന്‍ സാധിക്കുന്നു.

പൊതു സവിശേഷതകള്‍
ഈ നക്ഷത്രത്തിലെ സ്ത്രീകല് ചിട്ടയായ ജീവിതം നയിക്കുന്നവരായിരിക്കും. വ്യക്തിത്വത്തെ കാത്തു സൂക്ഷിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുന്നതിന് ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഇവര്‍ക്ക് സൗന്ദര്യമുണ്ടായിരിക്കും. ഫാഷനൊപ്പം നടക്കുന്നതിന് നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കും. സമൂഹത്തിലെ ഓരോ മാറ്റത്തിന്റേയും സ്പന്ദനം മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശുദ്ധഹൃദയമുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍. ആരേയും വിശ്വസിക്കുകയും അവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നതിന് വരെ തയ്യാറാവുകയും ചെയ്യുന്നു. എന്നാല്‍ അഹങ്കാരം പോലുള്ള ദു:സ്വഭാവങ്ങള്‍ ഇവരെ ബാധിക്കുകയില്ല.

കരിയര്‍
അനിഴം നക്ഷത്രക്കാരുടെ കരിയര്‍ പലപ്പോഴും വളരെയധികം മാറ്റത്തോടെ മുന്നോട്ട് പോവുന്ന ഒരു വര്‍ഷമായിരിക്കും 2023. എന്നാല്‍ ഉയര്‍ച്ച താഴ്ചകള്‍ ഇവര്‍ക്കുണ്ടാവാം. പക്ഷേ അതില്‍ പതറിപ്പോവാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്ന അവസ്ഥയില്‍ പോലും പലപ്പോഴും മാറ്റങ്ങള്‍ സംഭവിക്കാം. അടിസ്ഥാനപരമായി എല്ലാ കാര്യങ്ങളും മനസ്സിലാക്കുക എന്നതാണ് ഈ വര്‍ഷം ശ്രദ്ധിക്കേണ്ട കാര്യം. ജോലി അന്വേഷിക്കുന്നവര്‍ക്ക് വര്‍ഷാവസാനത്തോടെ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി ഓഫറുകള്‍ വരുന്നു. സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ലാഭം നിങ്ങളെ തേടി വരുന്നു. ഏത് കാര്യവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനും കഴിയുന്ന ഒരു വര്‍ഷമായിരിക്കും 2023.

സാമ്പത്തികം
സാമ്പത്തികമായി അനിഴം നക്ഷത്രക്കാര്‍ക്ക് 2023 മികച്ചതായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. ആശ്ചര്യപ്പെടുത്തുന്ന രീതിയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വര്‍ഷം പുരോഗമിക്കുന്തോറും നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതിയും ഉണ്ടാവുന്നു. ഉത്തരവാദിത്വത്തില്‍ വീണു പോവുന്ന സമയമാണ് ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങള്‍. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറാന്‍ അധികം പ്രയത്നിക്കേണ്ടി വരുന്നില്ല. നിങ്ങള്‍ വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെടുകയും നിങ്ങളുടെ സാമ്പത്തിക നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഏറ്റവും അനുകൂലമായി നില്ക്കുന്ന ഒരു വര്‍ഷമാണ് 2023. ഒക്ടോബര്‍ മുതല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക സ്ഥിരത ജീവിതത്തില്‍ ഉണ്ടാവുന്നു.

ബന്ധം
കുടുംബത്തിലും പ്രണയത്തിലും നിങ്ങള്‍ വളരെയധികം മികച്ചത് നേടുന്ന ഒരു വര്‍ഷമായിരിക്കും 2023. മികച്ച സുഹൃത്തുക്കളെയും കുടുംബാംഗങ്ങളേയും നിങ്ങള്‍ക്ക് ലഭിക്കുന്നു. വര്‍ഷം മുന്നോട്ട് പോവുമ്പോള്‍ ഗ്രഹങ്ങളുടെ മാറ്റം കാരണം ജീവിതത്തില്‍ അല്പം പ്രയാസങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് എന്താണ് നിങ്ങള്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് മുന്‍പേ തീരുമാനിച്ച് വെച്ചിരിക്കണം. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. 2023-ല്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. മെയ് , ജൂണ്‍ മാസങ്ങളില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തിലും കുടുംബത്തിലും അങ്ങോളമിങ്ങോളം കാണാന്‍ സാധിക്കുന്നു. എന്നാല്‍ വിഷമകരമായ ഒരു ഘട്ടവും നിങ്ങള്‍ക്കുണ്ടാവാം. അതിനെ മറികടക്കുന്നതിന് പ്രയാസമില്ല എന്നതാണ് സത്യം.

ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ 2023 അനിഴം നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച ഫലങ്ങള്‍ നല്കുന്നു. 2023-ന്റെ ആദ്യ പാദത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ചെറിയ പ്രതിസന്ധികള്‍ പിടികൂടുമെങ്കിലും 2023 പകുതിക്ക് ശേഷം ആരോഗ്യ പ്രതിസന്ധികളില്‍ മാറ്റം വരുന്ന ഒരു സമയമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. വര്‍ഷം പുരോഗമിക്കുമ്പോള്‍ ശക്തമായ ഗ്രഹ സ്വാധീനം നിങ്ങളുടെ രോഗാവസ്ഥയില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കുന്നു. കൂടാതെ ആരോഗ്യത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വ്യായാമവും മെഡിറ്റേഷനും യോഗയും എല്ലാം നിങ്ങള്‍ക്ക് വീണ്ടും ജീവിതത്തില്‍ ഉണര്‍വ്വ് നല്കുന്നു. നിങ്ങളുടെ എനര്‍ജി ലെവല്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നു. നിങ്ങളുടെ ആരോഗ്യം കൂടുതലായി ആവശ്യമുള്ളപ്പോള്‍ ശ്രദ്ധിക്കാതെ വിടുന്നത് ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications