Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചിങ്ങം 2023: പുതുവര്‍ഷത്തില്‍ ഉയര്‍ച്ചയിലേക്ക് ഈ നാളുകാര്‍: ഓണത്തിന് അതിസമ്പന്നയോഗം
പുതുവര്‍ഷത്തിന് തുടക്കമായി, മകം ഞാറ്റുവേലയില്‍ സൂര്യന്റെ നക്ഷത്ര സഞ്ചാരത്തിനാണ് ഇതിലൂടെ തുടക്കമായത്. മകം നക്ഷത്രത്തില്‍ ആരംഭിക്കുന്ന പുതുവര്‍ഷം ചിങ്ങമാസത്തില്‍ അതായത് പുതുവര്‍ഷത്തില്‍ അനുകൂല ഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. കുംഭം രാശിയില്‍ തന്നെയാണ് ശനി സഞ്ചരിക്കുന്നത്. വ്യാഴത്തിന്റെ രാശിമാറ്റവും ഈ സമയം സംഭവിക്കുന്നതിനാല്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു.
ശുക്രന് വര്‍ഷാരംഭത്തില്‍ കര്‍ക്കിടകം രാശിയില്‍ ആണ് നില്‍ക്കുന്നത്. ഈ ഗ്രഹനിലയുടെ എല്ലാം പശ്ചാത്തലത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഈ ഓണത്തിന് അതിഗംഭീര ധനയോഗത്തിന് യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും അതില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം. വേദജ്യോതിഷപ്രകാരം ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ചിങ്ങം നല്കുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഏറ്റെടുക്കുന്ന എല്ലാ പ്രവൃത്തികളിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ ലാഭം ലഭിക്കുന്നു. മറ്റുള്ളവരുമായി സംസാരിക്കുന്നതിലൂടെ വരെ നിങ്ങള്‍ക്ക് ഭാഗ്യ ഫലങ്ങള്‍ ഉണ്ടാവും. ഏത് കാര്യത്തിനും കുടുംബത്തിന്റെ പിന്തുണ നിലനില്ക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്. രോഗാവസ്ഥകള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുകയില്ല. വിദേശയാത്രക്ക് അവസരം ലഭിക്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഒരിക്കലും തൊഴില്‍ മാറ്റങ്ങളില്‍ ആശങ്കയുണ്ടാവുന്നില്ല. നിരവധി ധനനേട്ടങ്ങളും ധനസൗഭാഗ്യങ്ങളും നിങ്ങളെ തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് അവര്‍ ആഗ്രഹിക്കുന്നത് പോലെ പഠനാവശ്യങ്ങള്‍ക്കായി പോവാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ഗുണാനുഭവങ്ങള്‍ പൊതുവേ വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ വെച്ചടി വെച്ചടി പുതുവര്‍ഷം ഇവര്‍ക്ക് കയറ്റം നല്കുന്നു.

ആയില്യം
നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ എല്ലാം തന്നെ മാറി മറിയുന്ന ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശോഭനമായ പല ഫലങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ന്യായമായ എല്ലാ ആവശ്യങ്ങളും സഫലീകരിക്കപ്പെടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കലാകായിക രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും നിങ്ങളില്‍ നിന്ന് മാറിപ്പോവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകം
മകം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും. വ്യാഴത്തിന്റെ അനുകൂല മാറ്റങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതും. സോഷ്യല്‍ മീഡിയ വഴി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അത് വഴി വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കൂടാതെ ജീവിതത്തിലെ നേട്ടങ്ങള്‍ മാത്രം അടയാളപ്പെടുത്തുന്ന ഒരു വര്‍ഷമായിരിക്കും.

ഉത്രം
ഉത്രം നക്ഷത്രക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്ന ഒരു വര്‍ഷമാണ്. പലപ്പോഴും കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. പ്രയോജനമാവുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. രാഷ്ട്രീയപരമായി നോക്കുകയാണെങ്കില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. ചിങ്ങം, ധനു, മേടം, കര്‍ക്കിടകം മാസങ്ങള്‍ നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതം പങ്ക് വെക്കുന്നു. എല്ലാ തരത്തിലുള്ള ധനനേട്ടങ്ങളും ഒന്നിച്ച് വരുന്ന സമയമാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. ചിങ്ങം, ധനു, കര്‍ക്കിടകം, മീനം എന്നീ മാസങ്ങളില്‍ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മാഭിമാനം വര്‍ദ്ധിക്കുന്നു. നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു മാസം ആയത് കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളേയും ഈ ഒരു വര്‍ഷത്തില്‍ അനുഭവിക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം നിങ്ങളെ വിട്ടു മാറുന്നു. രാഹു ഏഴില്‍ നിന്നും മാറുന്നതിനാല്‍ വിവാഹ തടസ്സവും ഇല്ലാതാവുന്നു. അതിസമ്പന്നയോഗം നിങ്ങളെ തേടി വരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.



Click it and Unblock the Notifications

