Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
അവിവാഹിതകള്‍ ശിവലിംഗത്തില്‍ തൊട്ടാല്‍...
ശിവലിംഗത്തോട് ഒപ്പം തന്നെ പലപ്പോഴും ദിവ്യമായ സ്ത്രീ ശക്തിയുടെ അഥവ ദേവതയുടെ പ്രതീകമായ യോനിയും പ്രതിനിധീകരിക്കാറുണ്ട്.
പുരുഷന്മാര് മാത്രമെ ശിവലിംഗം പൂജിക്കാവു എന്നാണ് വിശ്വാസം . സ്ത്രീകള്‍ക്ക് പ്രത്യേകിച്ച അവിവാഹിതരായ സ്ത്രീകള്‍ക്ക് അതിനുള്ള അനുവാദമില്ല. ഇത് സത്യമാണോ? മഹാഭാരതത്തില്‍ ദ്രൗപദി ജനിച്ചത് എങ്ങനെ?
ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ നോക്കാം.

ലിംഗ പൂജ
ധ്യാനത്തിന്റെ ഏറ്റവും പരമമായ അവസ്ഥയില്‍ ശിവന് മുഴുകിയിരിക്കുന്നു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് അവിവാഹിതരായ സ്ത്രീകള്‍ ശിവലിംഗത്തിന് അടുത്ത് പോകരുത് എന്നത് സംബന്ധിച്ചുള്ള കഥകള്‍ ഉണ്ടായിരിക്കുന്നത്.

പരിശുദ്ധമായ പ്രവൃത്തി
ധ്യാനാവസ്ഥയില്‍ ശരീരവും മനസ്സും ഒരു പോലെ ഏകാഗ്രമായിരിക്കും. ധ്യാനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം ഏകാന്തവും പരിശുദ്ധവുമായിരിക്കണമെന്നതിനാല് ആണ് ചുറ്റും ആരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ടാവാന് പാടില്ല എന്ന് പറയുന്നത് .

അതീവ ശ്രദ്ധ
ദേവതകളും അപ്സരസുകളും പോലും ഭഗവാന് ശങ്കരന്റെ ധ്യാനത്തിന് ഭംഗവരാതിരിക്കാന് അതീവ ശ്രദ്ധയാണ് നല്‍കുന്നത്.

പൂജയുമായി ബന്ധപ്പെട്ട ഐതീഹ്യം
മനപൂര്വമല്ലാതെയാണെങ്കിലും ധ്യാനത്തിന് ഭംഗം വരുത്തുന്നത് ഭഗവാന് പരമശിവന്റെ ഉഗ്രകോപം ഏക്കാന്‍ കാരണമായി തീരും.
അതാണ് ശിവലിംഗത്തിന് അടുത്ത് പോകാന്‍ സ്ത്രീകളെ അനുവദിക്കാത്തിതിന് പിന്നിലെ കാരണം.

അവിവാഹതകള് പൂജിക്കാന്‍ പാടില്ല
അവിവാഹിതരായ സ്ത്രീകള്‍ ഭഗവാന് ശിവനെ ആരാധിക്കാനെ പാടില്ല എന്നാണോ അര്‍ത്ഥമാക്കുന്നത്? അല്ല ഇവര്‍ക്ക് ശിവപാര്‍വതിമാരെ ഒരുമിച്ച് ആരാധിക്കാം.

തിങ്കളാഴ്ച വ്രതം
അവിവാഹിതരായ സ്ത്രീകളില്‍ പലരും തുടര്‍ച്ചയായി 16 മാസങ്ങളില്‍ തിങ്കളാഴ്ച വ്രതം നോക്കാറുണ്ട്.

ശിവന്റെ ദിനം
തിങ്കളാഴ്ച ശിവ ഭഗവാന്റെ ദിനമായിട്ടാണ് കണക്കാക്കുന്നത്. ഭഗവാന് പരമശിവന് ഉത്തമ പതിയായി കണക്കാക്കപ്പെടുന്നതിനാല്‍ , അവിവാഹിതരായ സ്ത്രീകള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ തിങ്കളാഴ്ച വ്രതം എടുക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുക പതിവാണ്.

ഉപവാസം
ഏത് തിങ്കളാഴ്ചയും ഉപവാസം അനുഷ്ഠിക്കാം. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുന്നത് വളരെ വിശിഷ്ടമായിട്ടാണ് കണക്കാക്കുന്നത്.

വ്യത്യസ്ത ആചാരങ്ങള്‍
വിവിധ സംസ്ഥാനങ്ങളിലെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ അവിടുത്തെ പൂജാരിക്ക് മാത്രമെ ശിവലിംഗത്തെ പൂജിക്കാന്‍ അനുവാദമുള്ളു. അതേസമയം ഉത്തരേന്ത്യയില്‍ വിശ്വാസികള്‍ക്കെല്ലാം പൂജിക്കാം.

വീടുകളിലെ പൂജ
വീടുകളില്‍ പൂജ നടത്തുമ്പോള്‍ ദക്ഷിണേന്ത്യയില്‍ പുരുഷന്മാര് ശിവലംഗം, സാളഗ്രാമം , വിഗ്രഹം എന്നിവയില്‍ അഭിഷേകം ചെയ്യും .സ്ത്രീകളാണ് പൂജയ്ക്ക് വേണ്ടതെല്ലാം ഒരുക്കുന്നത്.

ശിവ ക്ഷേത്രം
ഉത്തരേന്ത്യയില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ എല്ല ക്ഷേത്രങ്ങളിലും പ്രത്യേകിച്ച് നദീ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രങ്ങളില്‍ ആരാധന നടത്താറുണ്ട്.

ലിംഗ പുരാണം
ശിവ പുരാണത്തില്‍ പറയുന്നത് എല്ലാ പുരുഷന്മാരും ശിവന്റെ ആത്മാംശത്തിന്റെ ഭാഗമാണന്നും എല്ലാ സ്ത്രീകളും പാര്‍വതിയുടെ ഭാഗമാണന്നുമാണ്.സീത ശിവപാര്‍വതി മാരെ പൂജിച്ചിരുന്നതായി രാമായണത്തില്‍ പറയുന്നുണ്ട്.

ശിവലിംഗം രൂപപ്പെട്ടത്
ഹനുമാന് കാശിയില്‍ നിന്നും ശിവലിംഗം കൊണ്ടുവരാന്‍ താമസം ഉണ്ടായപ്പോള്‍ ശിവന് പൂജിക്കുന്നതിനായി സീത മണ്ണ് കൊണ്ട് ഉണ്ടാക്കിയതാണ് രാമേശ്വരത്തെ ശിവലിംഗം എന്നാണ് പറയപ്പെടുന്നത്.

അന്ധവിശ്വാസം
അന്ധവിശ്വാസങ്ങളെ മാറ്റി നിര്‍ത്തുക. ഭക്തിക്കാണ് പ്രാധാന്യം. ശുദ്ധമായ മനസ്സോടെ ശിവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുക. പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും നമ്മളെ ആര്‍ക്കും പിന്തിരിപ്പിക്കാന് കഴിയില്ല. എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുക.



Click it and Unblock the Notifications
