Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
എങ്ങനെ ഭഗവാന് ഭസ്മധാരിയായി?
ക്ഷിപ്രകോപിയാണ് ഭഗവാന് പരമേശ്വരന്. അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയും. ഹിന്ദു പുരാണമനുസരിച്ച് ത്രിമൂര്‍ത്തികളായി ആരാധിച്ചു വരുന്നത് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനേയും സര്‍വ്വചരാചരങ്ങളേയും സംരക്ഷിക്കുന്ന ഭഗവാന് വിഷ്ണുവിനേയും സംഹാര മൂര്‍ത്തിയായ ശിവനേയും ആണ്. ശിവന് നല്കുന്ന ആരോഗ്യരഹസ്യം
ഇതില്‍ തന്നെ പ്രാധാന്യം കൂടുതല്‍ പലപ്പോഴും ശിവനാണ്. കാരണം ഇവര്‍ മൂന്നു പേരും ചേര്‍ന്നതാണ് മഹാദേവന് എന്നതു തന്നെ കാരണം. ഒരിക്കലും നശിക്കാത്ത സത്യത്തിനാധാരമാണ് മഹാദേവന്. ദേവന്മാരുടെ ദേവന് എന്നാണ് മഹാദേവന് അറിയപ്പെടുന്നത് തന്നെ. ഭഗവാന് ശിവനില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍
മഹാദേവനുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. മഹാദേവന്റെ ഓരോ അലങ്കാരങ്ങള്‍ക്കു പിന്നിലും ഓരോ വിശ്വാസങ്ങളാണ്. ഭസ്മധാരിയാണ് ഭഗവാന് ശിവന്. എന്നാല്‍ ഇത്തരത്തില്‍ ദേഹം മുഴുവന്‍ ഭസ്മം ധരിക്കുന്നതിനു പിന്നിലെ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ശക്തിയുടെ പര്യായം
ശക്തിയുടെ പര്യായമാണ് ശിവന്, ഇതിനു കാരണം കൈലാസത്തില്‍ സര്‍വ്വചരാചരങ്ങളുടേയും ശക്തിയായ പാര്‍വ്വതീ ദേവിയോടൊപ്പം വാണരുളുന്നതു തന്നെ.

ഭസ്മത്തിന്റെ പര്യായം
മനുഷ്യ ജീവിതത്തില്‍ എല്ലാത്തിന്റേയും അവസാനമാണ് മരണം. ഭൂമിയുമായുള്ള നമ്മുടെ ബന്ധത്തെ അവസാനിപ്പിച്ച് കൊണ്ടു പോകുന്നത് മരണമാണ്. എന്നാല്‍ മരണത്തിന്റെ അവസാനം നമ്മള് ചാരമാകുന്നു. ഈ ചാരത്തിനെയാണ് ഭഗവാന്റെ തിരുനെറ്റിയില്‍ സമര്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അതിലുള്ള വിശുദ്ധിയാണ് ഇതിലൂടെ വെളിവാകുന്നത്.

ദേവന്മാരുടെ ദേവന്
ദേവന്മാരുടെ ദേവനാണ് മഹാദേവന്. ഹിന്ദു വിശ്വാസമനുസരിച്ച് ഭഗവാന് കൂടുതല്‍ സമയവും ശ്മശാനത്തിലാണ് ചിലവിടുന്നത്. ഇത് കൊണ്ടു തന്നെ ഭസ്മത്തിന് അതിന്റേതായ വിശുദ്ധി ലഭിയ്ക്കുന്നു.

സംഹാരമെന്ന കര്‍മ്മം
സംഹാരം എന്ന കര്‍മ്മം ശിവന്റെ മാത്രം ഉത്തരവാദിത്വമാണ്. സൃഷ്ടി, സ്ഥിതി, സംഹാരമാണ് ത്രിമൂര്‍ത്തികളുടെ കടമ. അതുകൊണ്ടു തന്നെ എല്ലാം സംഹരിക്കുന്നത് ഭഗവാന് ശിവനാണ്. എല്ലാത്തിനും അവസാനം നമ്മള് ചാരമാണ് എന്നതാണ് ഭഗവാന് ഇതിലൂടെ വ്യക്തമാക്കുന്നതും.

സതിയുടെ ആത്മാഹൂതി
മഹാദേവന്റെ പാതിമെയ്യായ സതി ആത്മാഹൂതി ചെയ്ത സമയം തന്റെ ദേഷ്യവും വേദനയും കഠിനമായ ദു:ഖവും നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഭഗവാന് സതിയുടെ മൃതദേഹം തോളിലേറ്റി താണ്ഡവം നടത്തി. സതിയോടുള്ള തന്റെ സ്നേഹം വിഭൂതി കണക്കേ ഭഗവാന് ധരിക്കുന്നു എന്നാണ് ഐതിഹ്യം.

സതിയോടുള്ള സ്നേഹം
സതിയുടെ മരണശേഷം ഭഗവാന് വിഷ്ണു സതിയുടെ ദേഹത്തില്‍ തൊടുകയും പെട്ടെന്ന് തന്നെ ദേഹം ഭസ്മം കണക്കം മാറുകയും ചെയ്തു. തന്റെ പത്നിയുടെ വിയോഗത്തില്‍ മനം നൊന്ത് ഭഗവാന് ആ ചാരം തന്റെ നെറ്റിയില്‍ തൊടുകയും ചെയ്തു എന്നാണ് പുരാണം.

ലാളിത്യത്തിന്റെ പര്യായം
ഭസ്മം തൊടുന്നത് ലാളിത്യത്തിന്റെ പര്യായമായാണ് പറയപ്പെടുന്നത്. ലളിത ജീവിതം നയിക്കുന്ന ഭഗവാന് തന്റെ ആത്മാവിനെ ഏറ്റവും കൂടുതല്‍ ശുദ്ധീകരിക്കുന്നത് ഭസ്മത്തിലൂടെയാണ് എന്നാണ് പറയപ്പെടുന്നത്.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം
മറ്റുള്ള ഹിന്ദു ദൈവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മഹാദേവന്റെ വസ്ത്രധാരണം. പുലിത്തോലും ചന്ദ്രനും സര്‍പ്പവും അഴിഞ്ഞ ജടയും എല്ലാമാണ് ഭഗവാന്റെ ആടയാഭരണങ്ങള്‍. എല്ലാത്തിനുമുപരിയായി ദേഹം മുഴുവന്‍ ഭസ്മവും ആണ് ഭഗവാന്റെ പ്രത്യേകത.



Click it and Unblock the Notifications
