Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
സ്ത്രീകള്‍ തുണി കൊണ്ടു തല മറയ്ക്കുന്നതിനു പുറകില്‍
സ്ത്രീകള്‍ തലയും മുഖവും മറയ്ക്കുന്നത് സാധാരണ മുസ്ലീം സമുദായത്തിലെ ഒരു ആചാരമാണ്. നോര്‍ത്ത് ഇന്ത്യയിലും സാരിത്തലപ്പു കൊണ്ടും ഷാള്‍ കൊണ്ടുമെല്ലാം തല മറയ്ക്കുന്ന, തലയിലൂടെ ഇവയിടുന്ന ഹിന്ദു സ്ത്രീകളെ കാണാം. പ്രത്യേകിച്ച് വിവാഹച്ചടങ്ങുകള്‍ക്ക്.
ഇത്തരം ആചാരത്തിനു പുറകിലെ കാരണമെന്തെന്നറിയണോ,
തന്റെ ഭര്‍ത്താവല്ലാത്ത പുരുഷനില്‍ നിന്നും തങ്ങളെ സംരക്ഷിയ്ക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനു പുറകിലെ അടിസ്ഥാന തത്വം. പഴയ കാലത്തുള്ള ആചാരമല്ല ഇത്. സൗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ മിക്കവാറും ഈ ആചാരം പിന്തുടരാറുമില്ല.

ഇതിന് ചരിത്രകഥയിലെ ഒരു ആഖ്യാനം കൂടിയുണ്ട്. മുസ്ലീം ഭരണകാലത്താണ് ഈ ആചാരം നിലവില്‍ വന്നത്. ഇതിന് ബലം നല്കുന്ന ഒരു കഥയുമുണ്ട്.
മുഗള്‍ സുല്‍ത്താനായിരുന്ന അല്‍ ഉദ് ദിന് ഖില്‍ജി ചിറ്റൂര്‍ റാണിയായിരുന്ന റാണി പദ്മിനിയുടെ സൗന്ദര്യത്തില്‍ മയങ്ങി ചിറ്റൂര്‍ ആക്രമിച്ചു. റാണി പദ്മിനിയെ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സുല്‍ത്താന്‍ കീഴടങ്ങാതിരിയ്ക്കാന് റാണി ആത്മാഹുതി ചെയ്യുകയായിരുന്നു. ഇതിനു ശേഷം പുരുഷന്മാരില് നിന്നും തങ്ങളെ രക്ഷിയ്ക്കാന്‍ സ്ത്രീകള്‍ കണ്ടെത്തിയ വഴിയായിരുന്നു തലയിലൂടെ തുണി കൊണ്ടു മൂടി രക്ഷപ്പെടുന്നത്.
ഇത് പിന്നീട് നോര്‍ത്തിന്ത്യയില്‍ ഒരു ആചാരമായി മാറുകയായിരുന്നു. പ്രാര്‍ത്ഥിയ്ക്കുന്ന സമയത്തും മുതിര്‍ന്നവരെ കാണുമ്പോഴുമെല്ലാം ബഹുമാന സൂചകമായി ഇതു മാറി.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
