Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
കലിയുഗം എന്നവസാനിയ്ക്കും??
വേദങ്ങള്‍ അനുസരിച്ച് നമ്മള് അജ്ഞതയുടെയും അസന്മാര്‍ഗ്ഗികതയുടെയും കാലത്താണ് ജീവിക്കുന്നത്. ഇതാണ് കലിയുഗം എന്ന് അറിയപ്പെടുന്നത്. 3102 ബിസിയില്‍ ഈ യുഗം ആരംഭിച്ചപ്പോള്‍ ബുധന്‍, വെള്ളി, വ്യാഴം, ചൊവ്വ,ശനി എന്നീ ഗ്രഹങ്ങള്‍ മേടം രാശി ചിഹ്നത്തില്‍ 0° ല്‍ വന്നു. ഇത് ശ്രീകൃഷ്ണന്റെ കാലത്തിന് ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ യുഗങ്ങളില്‍ അവസാനത്തേതായിരിക്കും ഏറ്റവും ഇരുണ്ട യുഗം. കൃതയുഗത്തില്‍ നിന്ന് ആരംഭിച്ച് കലിയുഗത്തില്‍ അവസാനിക്കുന്നതാണ് ഈ നാല് യുഗങ്ങള്‍.
1. ദൈവത്തിന്റെ ഇരുപത്തി രണ്ടാമത്തെ അവതാരത്തിന് സാക്ഷ്യം വഹിക്കുന്നതായിരിക്കും കലിയുഗം എന്ന് വേദങ്ങള്‍ പറയുന്നു. ഇത് വഴി ഈ ഇരുണ്ട യുഗത്തിന് അന്ത്യം കുറിക്കുകയും കൃതയുഗത്തിന്റെ സുവര്‍ണ്ണകാലം തിരികെ വരുകയും ചെയ്യും.
ഒരു സിദ്ധാന്തം അനുസരിച്ച് കലിയുഗം 4,32,000 മനുഷ്യ വര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പൊതുവെ അംഗീകരിക്കപ്പെട്ട ഒരു വസ്തുത എന്നത് ദ്വാപരയുഗം അവസാനിച്ച് കലിയുഗം ആരംഭിച്ചത് ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് പിന്നിലാണ് എന്നതാണ്.

അപ്പോള്‍ കലിയുഗം അവസാനിക്കുന്നതിന് ഇനി 4,27,000 വര്‍ഷങ്ങള്‍ കൂടിയുണ്ട്. ഈ യുഗത്തിന്റെ അവസാനത്തോടെ നമ്മള് കൃതയുഗത്തിന്റെ അറിവും ജ്ഞാനവും നിറഞ്ഞ കാലത്തേക്ക് വീണ്ടും പ്രവേശിക്കും എന്നാണ് വേദങ്ങളില്‍ പറയുന്നത്.
2. ബ്രഹ്മപുരാണം അനുസരിച്ച് കലിയുഗത്തിന് 10,000 വര്‍ഷത്തെ ഒരു കാലഘട്ടമുണ്ട്. അതായിരിക്കും കലിയുഗത്തിലെ സുവര്‍ണ്ണ കാലഘട്ടം. ഇതിന് ശേഷം മാനവരാശിയുടെ അധപതനം വേഗത്തിലാകും. ഇതിന്റെ അവസാനത്തോടെ ആത്മീയതയും അവബോധവും ജനങ്ങളെ സംബന്ധിച്ച് അര്‍ത്ഥമില്ലാത്തതാകും. പഴയ ക്രമം വീണ്ടെടുക്കുന്നതിന് വിഷ്ണു ഭഗവാന് കല്‍ക്കിയുടെ രൂപത്തില്‍ വീണ്ടും അവതരിക്കും.

3. കലിയുഗത്തിന്റെ അവസാനം സൂചിപ്പിക്കുന്ന ലക്ഷണങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ട്. ഇക്കാലത്ത് മനുഷ്യരുടെ ആയുസ്സ് 12 വര്‍ഷമായി ചുരുങ്ങുകയും ഉയരം 4 അടിയില്‍ താഴെയാവുകയും ചെയ്യും.
4. മഹാഭാരതം പോലുള്ള ചില ഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്നത് പ്രകാരം കലിയുഗത്തിന്റെ യഥാര്‍ത്ഥ ദൈര്‍ഘ്യം 12,000 വര്‍ഷങ്ങളാണ്. അവ വിശുദ്ധ വര്ഷങ്ങളായിരിക്കില്ല. അതിന്റെ അവസാനത്തില്‍ വിഷ്ണു ഭഗവാന് കല്‍ക്കിയുടെ അവതാരമെടുക്കും.

5. ചില ആളുകള്‍ വിശ്വസിക്കുന്നത് കലിയുഗത്തിന്റെ ദൈര്‍ഘ്യം 5000 വര്‍ഷങ്ങളാണെന്നാണ്. ഇത് മായന്‍ കലണ്ടറിലെ 'മഹത്തായ ആവര്‍ത്തനത്തിന്റെ' ആരംഭവുമായി യോജിക്കുന്നതാണ്. ചിലര്‍ വിിശ്വസിച്ചിരുന്നത് 2012 ഡിസംബര്‍ 12 ന് കലിയുഗം അവസാനിക്കുമെന്നായിരുന്നു. മായന്‍ കലണ്ടര്‍ പ്രകാരം ഇത് ഉദ്ബുദ്ധമായ ഒരു പുതിയ കാലത്തിലേക്കുള്ള മാറ്റമാണ്. സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?



Click it and Unblock the Notifications