Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?
ജനക മഹാരാജാവിന്റെ പുത്രിയും, ശ്രീരാമന്റെ ഭാര്യയുമായ സീതാദേവിയാണ് വാല്മീകി മഹര്‍ഷി രചിച്ച രാമായണത്തിലെ മുഖ്യ സ്ത്രീ കഥാപാത്രം. സൗഭാഗ്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അവതാരമായിരുന്നെങ്കില് പോലും സീതാദേവിക്ക് 14 വര്‍ഷം വനവാസം നടത്തേണ്ടി വന്നു. തന്റെ ഭര്‍ത്താവിനെ പിന്തുടര്ന്നുള്ള ഈ യാത്ര സീതാദേവിയുടെ ലോകത്തോടുള്ള വിശ്വസ്തതയുടെയും സഹിഷ്ണുതയുടെയും ഉദാഹരണമാണ്.
പരിശുദ്ധി, വിശ്വസ്തത, നന്മ, ഭക്തി എന്നിവയും ഒരു മകള്‍, ഭാര്യ, അമ്മ എന്നീ നിലകളില്‍ ഒരു സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഉള്ള ആളായിരുന്നു സീതാദേവി. സീതാദേവിയെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില കാര്യങ്ങളിതാ.

സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?
സീത എന്ന പേരിന്റെ ഉത്ഭവം ഉഴവുചാല് എന്ന സംസ്കൃത വാക്കില്‍ നിന്നാണ്. പാടത്ത് ഉഴുതുന്നതിനിടെയാണ് ജനക രാജാവിന് സീതാദേവിയെ ലഭിച്ചത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിയുടെ സമ്പുഷ്ടിയുടെ ദേവതയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?
സീത ഭൂമിദേവിയുടെ മകളാണെന്നും പറയപ്പെടുന്നു. ഭര്‍ത്താവായ രാമനൊപ്പമുള്ള വനത്തിലെ ഒളിവ് ജീവിത കാലത്ത് വൈദേഹി എന്നും സീത അറിയപ്പെട്ടിരുന്നു.

സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?
സീതാദേവിയുടെ ജനനസ്ഥലം ഒരു തര്‍ക്ക വിഷയമാണ്. ദക്ഷിണ നേപ്പാളിലെ മിഥിലയിലുള്ള ജനക്പൂരാണെന്ന് ചിലര്‍ പറയുമ്പോള്‍, ബീഹാറിലെ സീതാമര്ഹിയാണെന്ന് ചിലര്‍ പറയുന്നു.

സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?
തപസ്സ് ചെയ്യുന്ന അവസരത്തില്‍ രാവണാല് പീഡിപ്പിക്കപ്പെട്ട വേദവതിയുടെ അവതാരമാണ് സീതയെന്നും ഒരു വിശ്വാസമുണ്ട്. വിഷ്ണുഭഗവാന്റെ ഭാര്യയാകാന്‍ വേണ്ടിയായിരുന്നു വേദവതിയുടെ തപസ്സ്. അടുത്ത ജന്മത്തില് താന്‍ രാവണന്റെ മരണകാരണമാകുമെന്ന് വേദവതി ശപിച്ചു.

സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?
പുരാണങ്ങള്‍ പ്രകാരം രാവണനും, മണ്ഡോദരിക്കും ജനിച്ച ആദ്യ സന്താനമാണ് സീത. മണ്ഡോദരിക്ക് ജനിക്കുന്ന ആദ്യത്തെ കുട്ടി രാവണന്റെ സാമ്രാജ്യത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചക്ക് കാരണമാകുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. ഇക്കാരണത്താല്‍ രാവണന് സീതയെ അകലെ എവിടെയെങ്കിലും കൊണ്ടുപോയി കളയാന്‍ ആവശ്യപ്പെടുകയും ചെയ്തു. സീതയെ കണ്ടെടുത്ത ജനക രാജാവും ഭാര്യയും അവളെ മിഥിലയിലെ രാജകുമാരിയാക്കി മാറ്റി.

സീതയെക്കുറിച്ച് ഇതെല്ലാം അറിയുമോ?
രാമായണത്തിന്റെ ചില പതിപ്പുകളില്‍ മായ സീത(സീതാദേവിയുടെ മായാരൂപം)യെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇതനുസരിച്ച് രാവണന് മായാ സീതയെയാണ് തട്ടിക്കൊണ്ട് പോയത്. യഥാര്‍ത്ഥ സീത അഗ്നി ദേവനൊപ്പം പാര്‍വ്വതി ദേവിയുടെ അടുക്കലേക്ക് അഭയാര്‍ത്ഥിയായി പോയി. പിന്നീട് യുദ്ധം അവസാനിച്ചപ്പോള്‍ ശ്രീരാമന് അടുത്തേക്ക് മടങ്ങി വരുകയും, മായാസീത അടുത്ത ജന്മത്തില് ദ്രൗപദിയായി പുനര്‍ജ്ജനിക്കുകയും ചെയ്തു എന്നാണ് ഒരു ഭാഷ്യം.



Click it and Unblock the Notifications
