Latest Updates
-
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം
നിങ്ങളുടെ ജനനസമയം പറയും ആ രഹസ്യം!!
ജനനസമയമനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവത്തിലെ പ്രത്യേകതകളെക്കുറിച്ചറിയൂ,
ജനിച്ച സമയത്തിന് നമ്മുടെ ജീവിതത്തില്‍ പ്രാധാന്യമേറെയുണ്ട്. നമ്മുടെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കു മാത്രമല്ല, നമ്മുടെ സ്വഭാവവിശേഷങ്ങള്‍ക്കു കൂടി.
ജനനസമയം നമ്മെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ പലതുണ്ട്. ഒരാളുടെ വ്യക്തിത്വം നിശ്ചയിക്കുന്നതില്‍ക്കൂടി ജനിച്ച സമയത്തിനു പ്രാധാന്യവുമുണ്ട്.
ജനനസമയമനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവത്തിലെ പ്രത്യേകതകളെക്കുറിച്ചറിയൂ, പ്രായം ലിംഗത്തില്‍ വരുത്തുന്നത്........

6AM-8AM
രാവിലെ ആറിനും എട്ടിനും ഇടയ്ക്കു ജനിച്ചവരെങ്കില്‍ ജീവിതത്തില്‍ പല നിഗൂഢസംഭവങ്ങളുമുണ്ടാകും. പൊതുവെ സമാധാനപരമായ ജീവിതമെങ്കിലും അധികച്ചെലവ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

8AM-10PM
പകല്‍ 8-10 മണി വരെയുള്ള സമയത്തു ജനിച്ചവരെങ്കില്‍ നല്ല സൗഹൃദ, സാമൂഹ്യബന്ധങ്ങളുണ്ടാക്കുന്നവരായിരിയ്ക്കും. പൊതുവെ സാമ്പത്തികമായി നല്ല നിലയിലുള്ളവരും. പണം ഇവരുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തും.

10AM-12AM
പകല്‍ 10 മുതല്‍ 12 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമാണ് ഫലം. വളരെ വിജയകരമായ ജീവിതമാണ് ഇക്കൂട്ടരുടേതെന്നു പറയാം.

12PM-2PM
ഉച്ചയ്ക്കു 12 മുതല്‍ 2 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ കാഴ്ചയ്ക്കു സൗന്ദര്യമുള്ളവരായിരിയ്ക്കും. കൂര്‍മബുദ്ധിയുള്ളവരായിരിയ്ക്കും, മറ്റുള്ളവരോട് കരുണയുള്ളവരായിരിയ്ക്കും. ധാരാളം യാത്ര ചെയ്യേണ്ടുന്നവരുമായിരിയ്ക്കും.

2PM-4PM
ഉച്ചയ്ക്കു 2നും നാലിനുമിടയില്‍ ജനിച്ചവരെങ്കില്‍ സാമ്പത്തികം, അക്കൗണ്ടിംഗ്, ഗവണ്‍മെന്റ് ഫണ്ട്, ബാങ്കിംഗ് മേഖലകളില്‍ ശോഭിയ്ക്കുന്നവരായിരിയ്ക്കും. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നവരും.

4PM-6PM
വൈകീട്ടു നാലിനും ആറിനുമിടയില്‍ ജനിച്ചവര്‍ ജീവിതത്തില്‍ ധാരാളം ഉത്തരവാദിത്വങ്ങളുള്ളവരായിരിയ്ക്കും. വിവാഹം ഇവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. മററുള്ളവരുമായി ഇടപഴകലുകള്‍ വേണ്ടിവരുന്ന ജോലി ചെയ്യേണ്ടി വരുന്നവര്‍.

6PM-8PM
വൈകീട്ട് ആറിനും എട്ടിനുമിടയില്‍ ജനിച്ചവരെങ്കില്‍ കുടുംബത്തിനേക്കാള്‍ സുഹൃത്തുക്കള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരായിരിയ്ക്കും. സാമൂഹ്യബന്ധങ്ങളില്‍ അധിഷ്ഠിതമായായിരിയ്ക്കും ഇവരുടെ ജീവിതത്തിലെ പല സംഭവങ്ങളും നടക്കുന്നതും.

8PM-10PM
രാത്രി എട്ടിനും പത്തിനുമിടയിലാണ് ജനനമെങ്കില്‍ സര്‍ഗാത്മകമായ മനസോടു കൂടിയവരായിരിയ്ക്കും. ശുഭാപ്തിവിശ്വാസമുള്ള ഇവര്‍ ഇഷ്ടമുള്ള തൊഴില്‍ ചെയ്യാന്‍ സാധിയ്ക്കുന്നവരും.

10PM-12AM
രാത്രി പത്തിനും 12നും ഇടയില്‍ ജനിച്ചവരെങ്കില്‍ റിയല്‍ എസ്റ്റേറ്റ് സംബന്ധമായ ജോലികള്‍ ചെയ്യുന്നവരായിരിയ്ക്കും. ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകള്‍ക്കും അവരവര്‍ തന്നെ കാരണക്കാരാകുന്നവര്‍.

12AM-2AM
രാത്രി 12 മുതല്‍ 2 വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ബുദ്ധിപരമായി ഉയര്‍ന്നവരായിരിയ്ക്കും. സാഹസികത ഇഷ്ടപ്പെടുന്ന അവര്‍ ധാരാളം യാത്ര ചെയ്യുന്നവരുമായിരിയ്ക്കും. മാധ്യമവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവര്‍.

2AM-4AM
രണ്ടു മുതല്‍ പുലര്‍ച്ചെ നാലു വരെയുള്ള സമയത്താണ് ജനനമെങ്കില്‍ ഭക്ഷണസംബന്ധമായ ജോലികള്‍ ചെയ്യുന്നവരായിരിയ്ക്കും. ഇവരുടെ സാമ്പത്തികവും കുടുംബപരമായ കാര്യങ്ങളുമെല്ലാം ഉയര്‍ന്നതുമായിരിയ്ക്കും.



Click it and Unblock the Notifications











